Culture
നെഹ്റുവിനെ അപമാനിക്കാന്‍ ഐ.ടി തലവന്റെ ട്വീറ്റ്; അശ്ലീല പ്രചരണം ബി.ജെ.പിക്ക് തിരിച്ചടിയാവുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയും നവഭാരത ശില്പിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെ അപമാനിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം തിരിച്ചടിക്കുന്നു. നെഹ്റു സ്ത്രീകളുമായി ‘അടുപ്പം പ്രകടിപ്പിക്കുന്ന’ ചിത്രങ്ങള്‍ ബി.ജെ.പി ഐ.ടി വിഭാഗം തലവന്‍ അമിത് മാല്‍വിയയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സ്ത്രീകളെ ചേര്‍ത്തു പിടിക്കുന്നതും ചുംബിക്കുന്നതുമടക്കമുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുക വഴി നെഹ്റുവിനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമം, ആ സ്ത്രീകള്‍ ആരെല്ലാമെന്ന യാഥാര്‍ത്ഥ്യം പുറത്തറിഞ്ഞതോടെ ബി.ജെ.പിക്കു തിരിച്ചടിയാവുകയാണ്. അമിത് മാല്‍വിയ ട്വീറ്റ് ചെയ്ത ചിത്രത്തിലെ വനിതകളെപ്പറ്റിയുള്ള യാഥാര്‍ത്ഥ്യം ആള്‍ട്ട്ന്യൂസ് ആണ് പുറത്തുവിട്ടത്. മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധി പേര് ബി.ജെ.പിയുടെ തരംതാണ കളിക്കെതിരെ രംഗത്തു വന്നു കഴിഞ്ഞു.
ഗുജറാത്തിലെ പട്ടിദാര്‍ നേതാവ് ഹര്‍ദിക് പട്ടേലിന്റെ ലൈംഗിക ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയായിരുന്നു മാല്‍വിയയുടെ നിലവാരമില്ലാത്ത ട്വീറ്റ്. വിവിധ സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്നതടക്കമുള്ള ഒമ്പത് ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മാല്‍വിയ, പട്ടേലിന് നെഹ്റുവിന്റെ ഡി.എന്‍.എയാണെന്ന് കുറിച്ചു. ബി.ജെ.പി അനുഭാവികള്‍ വ്യാപകമായി ഇത് പ്രചരിപ്പിക്കുകയും ചെയ്തു.
It seems Hardik has more of Nehru’s DNA, contrary to what @shaktisinhgohil claimed.. pic.twitter.com/YHzvbLOZwU
— Amit Malviya (@malviyamit) November 15, 2017
മാല്‍വിയയുടെ ട്വീറ്റിലെ ഓരോ ചിത്രവും വിശകലനം ചെയ്താണ് ആള്‍ട്ട്ന്യൂസ് ബി.ജെ.പിയുടെ കള്ളക്കളി പൊളിച്ചത്. നെഹ്റുവിനെ കവിളില്‍ ചുംബിക്കുന്ന ഒന്നാമത്തെ ചിത്രം സ്വന്തം വിജയലക്ഷ്മി പണ്ഡിറ്റിന്റേതാണ്. അമേരിക്കയില്‍ അംബാസഡറായിരുന്ന വിജയലക്ഷ്മി, നെഹ്റുവിനെ സ്വീകരിക്കുന്ന നിമിഷമാണ് ചിത്രത്തില്‍. സഹോദര സ്നേഹത്തെ പോലും മോശമായ രീതിയില്‍ ചിത്രീകരിക്കുകയാണ് ഇതിലൂടെ ബി.ജെ.പി.
രണ്ടാമത്തെ ചിത്രം, പൊതു സ്ഥലത്തു വെച്ച് മൗണ്ട്ബാറ്റന് പ്രഭുവിന്റെ ഭാര്യ എഡ്വിനയുമായി നെഹ്റു നര്‍മം പങ്കുവെച്ച് ചിരിക്കുന്നതാണ്. മോശമായി ഒന്നുമില്ലാത്ത, വെറും സൗഹൃദം മാത്രമുള്ള ചിത്രം ക്രോപ്പ് ചെയ്താണ് മാല്‍വിയ പ്രചരിപ്പിച്ചത്. നെഹ്റു സഹോദരി വിജയലക്ഷ്മിയെ ചേര്‍ത്തു പിടിക്കുന്നതാണ് മൂന്നാമത്തെ ചിത്രം.
സ്വാതന്ത്ര്യ സമര പോരാളി അമ്മു സ്വാമിനാഥന്റെയും തന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള വിക്രം സാരാബായ്യുടെയും മകള്‍ മൃണാളിനി സാരാബായ് ആണ് നെഹ്റു ചേര്‍ത്തു പിടിക്കുന്ന മറ്റൊരു സ്ത്രീ. നര്‍ത്തകിയായ മൃണാളിനിയെ, അവരുടെ നൃത്തത്തിനു ശേഷം അഭിനന്ദിക്കുന്ന ചിത്രമാണിത്. താനുമായി പലവിധത്തില്‍ അടുപ്പമുള്ള കലാകാരിയെ നെഹ്റു അഭിനന്ദിക്കുന്ന ചിത്രത്തെയാണ് മഞ്ഞക്കണ്ണിലൂടെ ബി.ജെ.പി കാണുന്നത്.
യു.എസ് പ്രസിഡണ്ട് കെന്നഡിയുടെ ഭാര്യ കെന്നഡി ഒനാസിസ് ഇന്ത്യയിലെത്തിയപ്പോള്‍ തിലകക്കുറി അണിയിച്ച് സ്വീകരിക്കുന്നതാണ് മറ്റൊരു ചിത്രം. ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ അതിഥികള്‍ക്ക് തിലകം അണിയിക്കുന്നത് ഇപ്പോഴും സ്വാഭാവിക നടപടിയാണ്. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ ഭാര്യ മിസ്സിസ് സൈമണിന് സിഗരറ്റ് കത്തിച്ചു നല്‍കുന്നതാണ് മറ്റൊരു ചിത്രം. ഇന്ത്യയിലേക്കുള്ള ആദ്യ ബ്രിട്ടീഷ് വിമാനത്തില്‍ നിന്നുള്ള ചിത്രം ‘സ്വകാര്യ’ നിമിഷത്തിന്റേതല്ല. മൗണ്ട്ബാറ്റന് ദമ്പതികളുടെ മകളായ ലേഡി പമേല മൗണ്ട്ബാറ്റനെ, മാതാപിതാക്കള്‍ക്കൊപ്പം നെഹ്റു കാണുന്നതാണ് മറ്റൊരു ചിത്രത്തില്‍. പിതൃതുല്യമായ ഈ സ്നേഹ പ്രകടനവും ബി.ജെ.പിയുടെ കണ്ണില്‍ അശ്ലീലം തന്നെ.
നെഹ്റുവിനെ പിന്നില്‍ നിന്ന് ആശ്ലേഷിച്ച് കവിളില്‍ ചുംബിക്കുന്ന ഒമ്പതാമത്തെ ചിത്രം അനന്തരവള്‍ നയന്‍താര സെഹ്ഗാളിന്റേതാണ്. ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുന്നതിനിടെയാണ് അമ്മാവനായ നെഹ്റുവിനെ നയന്‍താര സെഹ്ഗാള്‍ ചുംബിക്കുന്നത്. ചിത്രത്തില്‍ അവരുടെ അമ്മയും നെഹ്റുവിന്റെ സഹോദരിയുമായ വിജയലക്ഷ്മി പണ്ഡിറ്റിനെയും കാണാം.
പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, സുഹാസിനി ഹൈദര്‍, പ്രതീക് സിന്‍ഹ തുടങ്ങി നിരവധി പേരാണ് ബി.ജെ.പി നേതാവിന്റെ അശ്ലീല ട്വീറ്റിനെതിരെ രംഗത്തു വന്നിരിക്കുന്നത്.
Disgraceful. I hope there is a contrite apology for this. Perils of fake news. https://t.co/jATt1Uzk2a
— Rajdeep Sardesai (@sardesairajdeep) November 16, 2017
When the ruling party’s IT in-charge distorts a photo of the nation’s First PM and his sister with innuendo, one has to wonder what version of history we want to leave to our future generations. https://t.co/tOst0FnZGq
— Suhasini Haidar (@suhasinih) November 16, 2017
Your party is strange Malviya. You make fun of Nehru’s pics with his sister & niece. You malign people for consensual sex. But your leaders prostrate themselves before rapist Ram Rahim https://t.co/vzapjjtW3M
— Aditya Menon (@AdityaMenon22) November 16, 2017
Feeling sorry for sisters & daughters of those who can stoop2 this level of public discourse.
my sanskaar does not permit me to counter this https://t.co/Sbg2x5Uk4S— Shaktisinh Gohil (@shaktisinhgohil) November 15, 2017
Film
‘നാന് എപ്പോ വരുവേന്‍, എപ്പടി വരുവേന്ന് യാറ്ക്കും തെരിയാത്’; കൂലിക്ക് ഒരുങ്ങി ആരാധകലോകം

രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ആരാധകരുടെ പ്രതീക്ഷക്ക് അറുതിവരുത്തി നാളെ തിയേറ്ററുകളിലേക്ക് എത്തുന്നു. റിലീസിന് മുന്‍പേ തന്നെ ചിത്രം ഒരു വമ്പന്‍ ബ്ലോക്ക്ബസ്റ്ററായി മാറുമെന്ന പ്രതീക്ഷ ഉയര്‍ന്നിരിക്കുകയാണ്. ആവേശം നിറച്ച ട്രെയിലറുകള്‍, വലിയ താരനിര, റെക്കോര്‍ഡ് മുന്‍കൂര്‍ ടിക്കറ്റ് വില്‍പ്പന, എല്ലാം ചേര്‍ന്നതാണ് ഈ ബഹളം.
റിലീസിന് മുന്‍പ് ഉണ്ടായ ഹൈപ്പും ബിസിനസും പരിഗണിക്കുമ്പോള്‍, കൂലി ആദ്യ ദിവസത്തില്‍ തന്നെ 150- 170 കോടി വരെ കളക്ഷന്‍ നേടുമെന്ന് പ്രതീക്ഷിക്കാം. മറ്റൊരു വലിയ പാന്‍-ഇന്ത്യ ചിത്രമായ വാര് 2 വും ഒരേസമയം റിലീസ് ചെയ്യുന്നത് ഈ നേട്ടത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. രജനീകാന്തിന്റെ ആക്ഷന്‍ ഡ്രാമയ്ക്ക് സ്വന്തം കരുത്തില്‍ നിലനില്ക്കാനും പ്രതീക്ഷിച്ച വരുമാനം നേടാനും കഴിഞ്ഞാല്‍, അത് എല്ലാ പ്രായത്തിലുമുള്ള ആരാധകരുടെ മനസ്സില്‍ സൂപ്പര്‍സ്റ്റാര്‍ പദവി വീണ്ടും ഉറപ്പിക്കുന്ന വിജയം ആയിരിക്കും.
നാഗാര്‍ജുന, ആമിര്‍ ഖാന്, ശ്രുതി ഹാസന്, സൗബിന് ഷാഹിര്‍, സത്യരാജ്, ഉപേന്ദ്ര എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന കൂലി, രജനീകാന്ത് ആരാധകരെയും ലോകേഷ് കനകരാജിന്റെ പ്രത്യേക സ്റ്റൈലിനായി കാത്തിരിക്കുന്ന സിനിമാപ്രേമികളെയും ഒരുപോലെ ആകര്‍ഷിച്ചിരിക്കുകയാണ്. ധാരാളം ആക്ഷന്‍, ജനപ്രിയ ആകര്‍ഷണം, വിശിഷ്ടമായ നിര്‍മ്മാണ ശൈലി എല്ലാം ചേര്‍ന്ന് കൂലിയെ ഒരിക്കലും മറക്കാനാകാത്ത സിനിമാനുഭവമാക്കും. ജൂലൈ 11 ന് പുറത്തിറങ്ങിയ ‘മോണിക്ക’ എന്ന ഗാനം റിലീസ് ആയ ഉടന്‍ തന്നെ സിനിമ പ്രേമികള്‍ ഏറ്റെടുത്തിരുന്നു. ഈ ഗാനം തിയേറ്ററുകളില്‍ വലിയ ഓളം സൃഷ്ടിച്ചേക്കാം എന്ന കാര്യത്തില്‍ സംശമില്ല. ജൂലൈ 22 പുറത്തിറങ്ങിയ പവര്‍ ഹൗസ് ഗാനത്തിനും ആളുകളില്‍ രോമാഞ്ചം കൊള്ളിപ്പിക്കാന്‍ കഴിഞ്ഞിട്ടണ്ട്. ആദ്യ ദിനം തന്നെ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നതില്‍ ആരാധകര്‍ ഉറച്ചുനില്‍ക്കുന്നു. ‘ഫസ്റ്റ് ഷോ, ഫസ്റ്റ് ആര്‍പ്പുവിളി”അതും രജനി സിനിമകളുടെ തികച്ചും പ്രത്യേക സ്വഭാവം.
Film
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിലൂടെ ലോക പ്രേക്ഷകരിലേക്ക് എത്തുന്ന ഈ മെഗാ ബജറ്റ് പ്രൊഡക്ഷന്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തത് ഡൊമിനിക് അരുണാണ്.
കല്യാണി പ്രിയദര്ശന് സൂപ്പര്‍ഹീറോ വേഷത്തിലെത്തുമ്പോള്‍, നസ്ലന് കൂടാതെ ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്, ശാന്തി ബാലചന്ദ്രന് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ലോക’ എന്ന സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ‘ചന്ദ്ര’, ഇത് ഒന്നിലധികം ഭാഗങ്ങളായി ഒരുക്കാനാണ് പദ്ധതിയിടുന്നത്. ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിന് വലിയ ഹ്യുല ലഭിച്ചു. പ്രേക്ഷകര്‍ ആവേശത്തോടെ റിലീസിനായി കാത്തിരിക്കുകയാണ്.
മലയാളി പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ചമന്‍ ചാക്കോ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി. അഡീഷണല്‍ തിരക്കഥ ശാന്തി ബാലചന്ദ്രന്. പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍, കലാസംവിധാനം ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് റൊണക്സ് സേവ്യര്‍, വേഷാലങ്കാരം മെല്‍വി ജെ, അര്‍ച്ചന റാവു. സ്റ്റില്‍സ് രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍. ആക്ഷന്‍ കൊറിയോഗ്രാഫി യാനിക്ക് ബെന്‍. പ്രൊഡക്ഷന്‍ കണ്ട്രോള് റിനി ദിവാകര്‍, വിനോഷ് കൈമള്‍. ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്.
Film
സാന്ദ്ര തോമസിന്റേത് വെറും ഷോ, പിന്നെ വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ?; ലിസ്റ്റിന് സ്റ്റീഫന്‍
ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന് പറഞ്ഞു.

സാന്ദ്രാ തോമസിന്റേത് വെറും ഷോ ആണെന്ന് നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍. ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന് പറഞ്ഞു.
സാന്ദ്ര ആദ്യം അസോസിയേഷനിലേക്ക് പര്‍ദ ധരിച്ച് എത്തി. എന്നാല്‍ രണ്ടാമത് വന്നപ്പോള്‍ പര്‍ദ കിട്ടിയില്ലേയെന്നും ലിസ്റ്റിന് പരിഹസിച്ചു. സംഘടനയിലെ പ്രസിഡന്റ്, സെക്രട്ടറി മുതലുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ കുറഞ്ഞത് മൂന്ന് സിനിമകള്‍ എങ്കിലും നിര്‍മിച്ചിരിക്കണം. സാന്ദ്രയുടെ പേരിലുള്ള സിനിമകള്‍ പാര്‍ട്ണര്‍ഷിപ്പ് ആണെന്നുമായിരുന്നു ലിസ്റ്റിന്റെ ആരോപണം. സാന്ദ്രയുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലുള്ള സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടതെന്നും അത് ആകെ രണ്ടെണ്ണമേ ഉള്ളൂവെന്നും ലിസ്റ്റിന് പറഞ്ഞു. മത്സരിക്കാമെന്ന് കോടതി പറയുകയാണെങ്കില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നും ഇല്ലെന്നും ലിസ്റ്റിന് വ്യക്തമാക്കി.
അതേസമയം പര്‍ദ ധരിച്ചു വന്നത് പ്രതിഷേധമെന്ന രീതിയിലായിരുന്നുവെന്നും പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ചെന്ന് കരുതി ജീവിത കാലം മുഴുവന്‍ ആ വസ്ത്രം തന്നെ ധരിക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും സാന്ദ്ര ചോദിച്ചു. താന്‍ പറയുന്ന ഏതെങ്കിലും ഒരു കാര്യം കള്ളമാണെന്ന് തെളിയിച്ചാല്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ തയാറാണെന്നും സാന്ദ്രാ തോമസ് മറുപടി നല്കി. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ ലിസ്റ്റിന് തയാറാകുമോയെന്നും സാന്ദ്ര വെല്ലുവിളിച്ചു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പിലേക്ക് സാന്ദ്രാ തോമസ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്കായിരുന്നു സാന്ദ്ര തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ പത്രിക തള്ളിയത് ഗൂഢാലോചനയാണെന്നായിരുന്നു സാന്ദ്രയുടെ വാദം.
-
Cricket3 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
kerala3 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
india2 days ago
സ്വാതന്ത്ര്യദിനം മുസ്ലിം യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കും
-
kerala2 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ
-
india3 days ago
തമിഴ്നാട്ടില്‍ കാട്ടാന ആക്രമണം; 60 കാരന് ദാരുണാന്ത്യം
-
india3 days ago
‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
-
india2 days ago
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്
-
News2 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ