Connect with us

Culture

ഐ.ടി അബൂബക്കര്‍ ഖാസിമി നിര്യാതനായി

Published

on

മേലാറ്റൂര്‍: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും നന്ദി ദാറുസ്സലാം അറബിക് കോളേജിലെ അധ്യാപകനുമായ ഐ.ടി അബൂബക്കർ മുസ്ലിയാർ എന്ന ഇരിങ്ങൽ തൊടിക അബൂബക്കർ ഖാസിമി (69)നിര്യാതനായി. തര്‍ക്കശാസ്ത്രം (മന്‍ഥിഖ്), ഹദീസ്, അറബി സാഹിത്യം എന്നിവയില്‍ അഗ്രഗണ്യനായിരുന്നു. കടമേരി റഹ്മാനിയ്യ അറബിക്ക് കോളജിൽ അധ്യാപകനായിരുന്ന അദ്ധേഹം ഇപ്പോൾ നന്തി ദാറുസ്സലാം അറബിക് കോളജിൽ അധ്യാപകനായിരുന്നു.

കോളജിൽ നിന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ അദ്ധേഹം വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിനായി പളളിയിലേക്ക് പോകുന്നതിനായി കുളിച്ച് വസ്ത്രം ധരിച്ച് നിൽകവെയാണ് മരണം സംഭവിച്ചത്. ഹൃദയ സംബന്ധമായ രോഗം ഉണ്ടായിരുന്നുവെങ്കിലും സുഖം പ്രാപിച്ച് വരുകയായിരുന്നു.

ധാരാളം സ്ഥലങ്ങളിൽ മുദരിസായി സേവനമനുഷ്ടിച്ച അദ്ദേഹം പതിനേഴ് വർഷം കിഴക്കുംപാടം ജുമാ മസ്ജിദ് ,അക്കരപ്പുറം ജുമാ മസ്ജിദ് ,കരുവാരകണ്ട് അങ്ങാടിജുമാ മസ്ജിദ് , മുടിക്കോട് ജുമാ മസ്ജിദ് , പുത്തനഴി ജുമാ മസ്ജിദ് , കടമേരി റഹ്മാനിയ അറബിക് കോളജ് , നന്തി ദാറുസ് ലാം അറബിക് കോളജ് എന്നിവിടങ്ങളിലാണ് സേവനം ചെയ്തത്.
കെ .സി ജമാലുദ്ദീൻ മുസ്ലിയാർ , പി. കുഞ്ഞാണി മുസ്ലിയാരുടെ ശിഷ്യനായ അബൂബക്കർ മുസ്ലിയാർ ഏറെ കാലം ഇരിങ്ങാട്ടിരി ദർസിൽ കെ.ടി മാനുമസ് ലിയാരുടെ ശിഷ്യനായാണ് ഉപരിപഠനത്തിനായി ദയൂബന്ധിൽ പോയത്.

ഭാര്യ: ആയിശ . മക്കൾ: ഇർഫാൻ അലി (ജിദ്ധ) ,സുഹൈബ ,താജുന്നി സ. മരുമക്കൾ: സാജിദ് (കേരള) , സാബിറ (അക്കരപ്പുറം )

Film

എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന്‍ ജഗദീഷ് പിന്മാറും

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്‍വലിക്കും.

Published

on

താരസംഘടനയായ എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന്‍ ജഗദീഷ് പിന്മാറും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്‍വലിക്കും. പ്രത്യേക ദൂതന്‍ വഴി കത്ത് കൈമാറാനാണ് തീരുമാനം.

വനിതകള്‍ നേതൃത്വത്തിലെത്തുമെന്ന ഉറപ്പിലാണ് ജഗദീഷിന്റെ തീരുമാനം. വനിതാ അധ്യക്ഷ ഉണ്ടാകണമെന്ന് ജഗദീഷ് നേരത്തെത്തന്നെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം എഎംഎംഎയില്‍ ഇന്ന് മത്സര ചിത്രം തെളിയും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരിക്കുക. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വരന്‍, രവീന്ദ്രന്‍ തുടങ്ങിയവര്‍ മത്സരിക്കുന്നുണ്ട്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.

എഎംഎംഎ അധ്യക്ഷസ്ഥാനത്തേക്ക് വനിതകള്‍ വരുന്നതിനെ നിരവധി പേര്‍ അനുകൂലിച്ചിരുന്നു.

Continue Reading

Film

ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

Published

on

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.

സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.

സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.

സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.

Continue Reading

Film

കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

Published

on

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.

പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.

Continue Reading

Trending