Connect with us

News

ശ്രീറാം വെങ്കട്ടരാമനെ രക്ഷപ്പെടുത്താന്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഒത്തുകളിച്ചെന്ന് റിപ്പോര്‍ട്ട്

Published

on

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താന്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഒത്തുകളിച്ചെന്ന് റിപ്പോര്‍ട്ട്. ശ്രീറാമിനെ ആദ്യം ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നല്‍കിയ വിവരങ്ങളില്‍ നിന്നാണ് അന്വേഷണ സംഘടം ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ശ്രീറാമിനെ പരിശോധിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴിയാണു നിര്‍ണായകമായത്. മൂന്നിനു പുലര്‍ച്ചെ ഒരു മണിയോടെ നടന്ന അപകടത്തിനു ശേഷം പൊലീസ് ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ നിന്നു മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്‌തെങ്കിലും ശ്രീറാം കുമാരപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കാണ് പോയത്. അവിടെ ശ്രീറാമിനെ പരിശോധിച്ച പ്രധാന ഡോക്ടറിന്റെയും അസിസ്റ്റന്റിന്റെയും മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

ആശുപത്രിയില്‍ വന്ന സമയത്തു ശ്രീറാമിനു ഗുരുതര പരുക്കുകളൊന്നും ഇല്ലായിരുന്നെന്നും അതിനാല്‍ അത്യാഹിത വിഭാഗത്തില്‍ സാധാരണ ചികിത്സ മാത്രമാണു നല്‍കിയതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കയ്യിലും മുതുകിലും നിസ്സാര പരുക്കുണ്ടായിരുന്നെന്നും ഇവര്‍ മൊഴി നല്‍കി.

സ്വകാര്യാശുപത്രിയില്‍ സുഖചികിത്സയെന്ന വാര്‍ത്തകളെത്തുടര്‍ന്നു ശ്രീറാമിനെ വൈകിട്ടു തന്നെ ഇവിടെ നിന്നു ഡിസ്ചാര്‍ജ് ചെയ്തു മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്നു ജയിലിലേക്കു കൊണ്ടുപോയെങ്കിലും സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം നേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു വിട്ടു. അവിടെ പൊലീസ് സെല്ലിനു പകരം മള്‍ട്ടി സ്‌പെഷ്യല്‍റ്റി ട്രോമ കെയറിലെ തീവ്രപരിചരണ വിഭാഗത്തിലാണു ശ്രീറാമിനെ പ്രവേശിപ്പിച്ചത്. ഗുരുതര പരുക്കുണ്ടെന്ന പ്രതീതി പരത്തിയായിരുന്നു ഈ നീക്കങ്ങള്‍. മെഡിക്കല്‍ കോളജിലെ പൂര്‍വവിദ്യാര്‍ഥിയായ ശ്രീറാമിന്റെ അധ്യാപകരും സഹപാഠികളായിരുന്ന ഡോക്ടര്‍മാരുമാണ് ഇതിനു പിന്നിലെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഗുരുതര പരുക്കേറ്റതായി മെഡിക്കല്‍ ബോര്‍ഡ് പ്രസ്താവനയുമിറക്കി. അപകടവും അതിനു തൊട്ടുമുമ്പുള്ള മണിക്കൂറുകളിലെ കാര്യങ്ങളും മറന്നു പോകുന്ന റിട്രോഗ്രേഡ് അംനീസ്യ ശ്രീറാമിന് ഉണ്ടെന്നും അവിടത്തെ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.

നിസ്സാര പരുക്കോടെ സ്വകാര്യ ആശുപത്രി വിട്ട ശ്രീറാം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയപ്പോള്‍ എങ്ങനെ ‘ഗുരുതര രോഗി’യായെന്ന് അന്വേഷണ സംഘം പരിശോധിക്കും. അവിടെ നല്‍കിയ എല്ലാ ചികിത്സകളുടെയും രേഖകള്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം കത്തു നല്‍കി. ശ്രീറാമിന്റെ എക്‌സ്‌റേ, സ്‌കാന്‍ റിപ്പോര്‍ട്ടുകളും രക്തപരിശോധനാ ഫലങ്ങളും വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ വിലയിരുത്തും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്; പവന് 440 രൂപ കുറഞ്ഞു

ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്

Published

on

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 9,180 രൂപയും പവന് 73,440 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണവില. റഷ്യയും ഉക്രെയ്നും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍ സ്വര്‍ണ വില വീണ്ടും കുറയാന്‍ സാധ്യതയുണ്ട്.

ഇന്നലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 9235 രൂപയും പവന് 73,880 രൂപയുമായിരുന്നു ഇന്നലത്തെ വില. ആഗസ്റ്റ് എട്ടിന് റെക്കോഡ് വിലയായ 75,760 രൂപയില്‍ എത്തിയ ശേഷം 12 ദിവസമായി വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 7585 രൂപക്കാണ് വ്യാപാരം നടക്കുന്നത്.

Continue Reading

GULF

പ്രൗഢോജ്ജലം സേവ സമ്മാൻ; ജനപ്രതിനിധികൾക്ക് ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ആദരവ് നൽകി

പൊതുമണ്ഡലത്തിൽ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി തങ്ങളുടെ സമയവും അധ്വാനവും സദാ വിനിയോഗിക്കുന്ന ജില്ലാ, ബ്ലോക്ക്‌, ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗ് ജനപ്രതിനിധികളെ ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ‘സേവാ സമ്മാൻ’ അവാർഡ് നൽകി ആദരിച്ചു.

Published

on

ചെർക്കള : പൊതുമണ്ഡലത്തിൽ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി തങ്ങളുടെ സമയവും അധ്വാനവും സദാ വിനിയോഗിക്കുന്ന ജില്ലാ, ബ്ലോക്ക്‌, ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗ് ജനപ്രതിനിധികളെ ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ‘സേവാ സമ്മാൻ’ അവാർഡ് നൽകി ആദരിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ജലീൽ എരുതുംകടവ് അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു, യുഎഇ കെഎംസിസി കേന്ദ്ര ട്രഷററും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറുമായ നിസാർ തളങ്കര, മസ്കറ്റ് കെഎംസിസി കേന്ദ്ര വൈസ് പ്രസിഡന്റ് നവാസ് ചെങ്കള, എൻ എ നെല്ലിക്കുന്ന് എം എൽ എ മുഖ്യതിഥികളായിരുന്നു. സേവാ സമ്മാൻ അവാർഡ് വിതരണ ഉദ്ഘാടനം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ അബ്ദുറഹ്മാൻ നിർവഹിച്ചു.

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ സി എ, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കാദർ ബദ്രിയ, വൈസ് പ്രസിഡന്റ് സഫിയ ഹാഷിം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി ബി ഷെഫീഖ്, ജാസ്മിൻ കബീർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹനിഫ പാറ ചെങ്കള, സക്കീന അബ്ദുല്ല ഹാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അസൈനാർ ബദ്രിയ, അൻഷിഫ അർഷാദ്, ബഷീർ എൻ എ, രാഘവേന്ദ്ര, സത്താർ പള്ളിയാൻ, ഹസീന റഷീദ്, മിസിരിയ മുസ്തഫ, ഫരീദ, ഫായിശ നൗഷാദ്, റൈഹാന താഹിർ, കദീജ പി, ഷറഫു ഷൗക്കത്ത് എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.

മൂസ ബി ചെർക്കള, അബ്ദുല്ല കുഞ്ഞി ചെർക്കള, അഡ്വ.ബേവിഞ്ച അബ്ദുല്ല, കെബി കുഞ്ഞാമു, മുഹമ്മദ് കുഞ്ഞി ചായിന്റടി, ഷാഹിന സലീം, ആയിഷ ഫർസാന, മഹമ്മൂദ് എം എ എച്ച്, നാസർ ചെർക്കള, ഇഖ്ബാൽ ചേരൂർ, ബിഎംഎ കാദർ, കാദർ പാലോത്ത്, സുബൈർ ചെങ്കള, സിദ്ദീഖ് സന്തോഷ് നഗർ, മഹമ്മൂദ് ഏരിയാൽ, ഹനീഫ് കട്ടക്കാൽ, മുനീർ ചെർക്ക്കളം, ഷംസുദ്ദീൻ ബേവിഞ്ച, സിദ്ധ ചെർക്കള, സി ബി ലത്തീഫ്, അബൂബക്കർ കരമങ്ങാനം, സിറാജ് എതിർതോട്, അർഷാദ് എതിർതോട്, തുടങ്ങി ജില്ല മണ്ഡലം പഞ്ചായത്ത് മുസ്ലിംലീഗിന്റെയും യൂത്ത് ലീഗിന്റെയും വനിത ലീഗിന്റെയും കെഎംസിസിയുടെയും എം എസ് എഫ് ന്റെയും നേതാക്കൾ സംബന്ധിച്ചു കെ പി മഹമ്മൂദ് പ്രാർത്ഥനയോടെ തുടങ്ങിയ പരിവാടിക്ക് പഞ്ചായത്ത് കെഎംസിസി ജനറൽ സെക്രട്ടറി ജമാൽ ഖാസി സ്വാഗതവും പോഗ്രാം കമ്മിറ്റി ട്രഷറർ ഖയ്യും ചെർക്കള നന്ദിയും പറഞ്ഞു.

Continue Reading

News

വിഷമദ്യ ദുരന്തം:ഗുരുതരാവസ്ഥയിൽ നിരവധി പേർ, മരണ നിരക്ക് ഉയർന്നേക്കാം

രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.

Published

on

റഷീദ് പയന്തോങ്ങ്

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.
10 ഓളം അനധികൃത മദ്യ നിർമ്മാണ കേന്ദ്രങ്ങളാണ് അധികൃതരുടെ അന്വേഷണത്തിൽ കണ്ടെത്തിയത്.

മദ്യ നിർമ്മാണ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 67 പേരാണ് അധികൃതരുടെ പിടിയിലായത്.കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരിൽ സ്ത്രീകളുമുണ്ട്. വിഷമദ്യ ഉപഭോഗത്തെ തുടർന്ന് ഇതുവരെയായി 160 പേരെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.21 പേരുടെ കാഴ്ച്ച പൂർണ്ണമായും നഷ്ടമായി. നിരവധി പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.മദ്യദുരന്തം ഇതുവരെയായി 23 ജീവനുകളാണ് അപഹരിച്ചത്.മരണം വരിച്ചവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അത്യാസന്ന നിലയിൽ പലരും കഴിയുന്നതിനാൽ മരണ നിരക്ക് ഉയരാനും സാധ്യതയുണ്ട്. മെഥനോൾ കലർന്ന വ്യാജമദ്യത്തിന്റെ ഉപഭോഗമാണ് വലിയൊരു ദുരന്തത്തിന് കാരണമായത്.

Continue Reading

Trending