Culture
മലക്കം മറിഞ്ഞ് പിണറായി സര്‍ക്കാര്‍; ഡോ. കഫീല്‍ ഖാനോട് കേരളത്തിലേക്ക് വരേണ്ടെന്ന് നിര്‍ദേശം

കോഴിക്കോട്: നിപ വൈറസ് ബാധിതര്‍ക്കുവേണ്ടി സൗജന്യസേവനം നടത്താന്‍ സന്നദ്ധനായ ഉത്തര്‍പ്രദേശിലെ ഡോ. കഫീല്‍ ഖാനോട് കേരളത്തിലേക്ക് വരേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. മുമ്പ് തീരുമാനിച്ചുറപ്പിച്ച പ്രകാരം കേരളത്തിലേക്ക് പുറപ്പെടാനൊരുങ്ങുന്നതിന്റെ തൊട്ടുമുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നിന്ന് വിളിച്ച് വരേണ്ടെന്ന് അറിയിച്ചത്. കേരളത്തില്‍ സേവനം ചെയ്യാന്‍ ഡോ. കഫീല്‍ ഖാന്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് നേരത്തെ മുഖ്യമന്ത്രി അദ്ദേഹത്തെ സ്വാഗതം ചെയ്തിരുന്നു. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവസാന നിമിഷം മലക്കംമറിഞ്ഞത് എന്നാണ് സൂചന. കഫീല്‍ ഖാനെ ഉദ്ധരിച്ച് ‘മാധ്യമം’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കേരളത്തിലെത്തുന്നതിനായി ഇന്നുച്ചക്ക് രണ്ടുമണിക്ക് ലഖ്‌നൗവില്‍ നിന്ന് ബംഗളുരു വഴിയുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ഡോ. കഫീല്‍ ഖാനും സഹോദരന്‍ ആദില്‍ ഖാനും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണ്. ഇക്കാര്യത്തില്‍ ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ഫോണില്‍ സംസാരിച്ച് വ്യക്തത വരുത്തുകയും ചെയ്തു. എന്നാല്‍ രാത്രി 9.15 ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കഫീല്‍ ഖാനെ വിളിക്കുകയും ഡല്‍ഹി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്ന് വിദഗ്ധ സംഘം എത്തിയതിനാല്‍ താങ്കള്‍ വരേണ്ടതില്ലെന്ന് അറിയിക്കുകയുമായിരുന്നു. വിദഗ്ധ ചികിത്സക്കല്ല സൗജന്യസേവനത്തിനാണ് താന്‍ സന്നദ്ധത അറിയിച്ചതെന്ന കാര്യം ഡോ.കഫീല്‍ ഖാന്‍ ഓര്‍മിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമായ മറുപടി നല്‍കാതെ പറഞ്ഞൊഴിയുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ഖൊരഗ്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനവുമായി മുന്നില്‍നിന്നാണ് കഫീല്‍ ഖാന്‍ രാജ്യത്തിന്റെ ശ്രദ്ധനേടിയത്. യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ അനാസ്ഥയെ തുടര്‍ന്ന് ഓക്‌സിജന്‍ കമ്പനികള്‍ ആസ്പത്രിയിലേക്കുള്ള സപ്ലൈ നിര്‍ത്തുകയായിരുന്നു. അടിയന്തര ഘട്ടത്തില്‍ കഫീല്‍ ഖാന്‍ സ്വന്തം നിലക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലഭ്യമാക്കിയത് ദുരന്തം വലിയൊരളവോളം കുറച്ചു. കഫീല്‍ ഖാന്‍ വാര്‍ത്തകളില്‍ നിറഞ്ഞതോടെ അസ്വസ്ഥരായ യോഗി ഭരണകൂടം കള്ളക്കേസില്‍ കുടുക്കി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. മാസങ്ങള്‍ നീണ്ട ഏകാന്തതടവിനു ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.
ജാമ്യം ലഭിച്ചതിനു ശേഷം കേരളത്തിലെത്തിയ കഫീല്‍ ഖാന്‍ നിറഞ്ഞ സന്തോഷത്തോടെയാണ് സംസ്ഥാനം വിട്ടത്. പിന്നീട് നിപാ വൈറസ് വാര്‍ത്തകള്‍ പരന്നപ്പോള്‍ കേരളത്തിലെത്തി സൗജന്യ സേവനം നടത്താനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രി അദ്ദേഹത്തെ സ്വാഗതം ചെയ്ത് ഫേസ്ബുക്കില്‍ കുറിപ്പിടുകയും ചെയ്തു. ‘ഡോ. കഫീല്‍ഖാനെപ്പോലുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സന്തോഷമേയുള്ളൂ’ എന്നായിരുന്നു പിണറിയായിയുടെ വാക്കുകള്‍.
യു.പിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ശത്രുതയോടെ കാണുന്ന കഫീല്‍ ഖാനെ കേരളത്തിലേക്ക് സ്വാഗതം ചെയ്തതിനെതിരെ ബി.ജെ.പി അടക്കമുള്ള വര്‍ഗീയ സംഘടനകള്‍ ശക്തമായി രംഗത്തു വന്നിരുന്നു. ബി.ജെ.പി അനുഭാവിയായ മെഡിക്കല്‍ കോളേജ് വനിതാ ഡോക്ടര്‍ വിഷം വമിക്കുന്ന ഭാഷയില്‍ ഇതിനെതിരെ പോസ്റ്റിട്ടത് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിണറായിയുടെ തീരുമാനം സി.പി.എം സൈബര്‍ അണികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വാഴ്ത്തുന്നതിനിടയിലാണ് കഫീല്‍ ഖാനോട് കേരളത്തിലെത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
india3 days ago
വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു
-
kerala3 days ago
കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
-
kerala3 days ago
ഗോവിന്ദച്ചാമി ജയില്‍ ചാടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച
-
News3 days ago
ദോഹയിലെ ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച; പിന്മാറി ഇസ്രാഈലും യുഎസും
-
india2 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
kerala3 days ago
വാഹന പരിശോധനക്കിടെ എംഡിഎംഎ പിടിച്ചു; താമരശ്ശേരി ചുരത്തിന്റെ വ്യൂ പോയിന്റില്‍ നിന്ന് യുവാവ് താഴേക്ക് ചാടി
-
kerala3 days ago
സ്കൂള്‍ സമയമാറ്റം; മത സംഘടനകളും മാനേജ്മെന്റ് പ്രതിനിധികളുമായി മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് ചര്‍ച്ച നടത്തും