More
മുസ്‌ലിം ലീഗ് നിയമ പോരാട്ടം ഫലം കണ്ടു; വിധി പറയും വരെ ബാറുകള്‍ തുറക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ച വിധി സര്‍ക്കാര്‍ ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് ഹൈക്കോടതി. ഓരോ അപേക്ഷയും പ്രത്യേകം പരിശോധിച്ച് തീരുമാനിക്കാനായിരുന്നു നിര്‍ദ്ദേശം. കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കരുതെന്ന് കോടതി പറഞ്ഞു.
മുസ്്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം കൊയിലാണ്ടി നിയോജകമണ്ഡലം പ്രസിഡന്റും മുനിസിപ്പല്‍ കൗണ്‍സിലറുമായ വി.പി ഇബ്രാഹീംകുട്ടിയാണ് ഹൈക്കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കിയത്. ആ ഹര്‍ജിയിലാണ് കോടതി നിര്‍ണായകമായ ഇടപെടല്‍ നടത്തിയിരിക്കുന്നത്.
സുപ്രീം കോടതി വിധി സര്‍ക്കാര്‍ ദുര്‍വ്യാഖ്യാനം ചെയ്തതായി അഭിപ്രായപ്പെട്ട ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ബാറുകാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ കോടതിയുടെ ചുമലില്‍ കയറി വെടിവെച്ചക്കുന്നത് അംഗീകരിക്കില്ലെന്നും ആ ഉണ്ട തിരിച്ചെടുക്കുന്നതായും രൂക്ഷമായി പ്രതികരിച്ചു.
കോടതിയുടെ മറവില്‍ ജനരോഷം മറികടക്കാന്‍ ശ്രമിക്കരുത്. അവ്യക്തതയുണ്ടെങ്കില്‍ തീര്‍ക്കാന്‍ കോടതിയെതന്നെ സമീപിക്കണമായിരുന്നു. അല്ലാതെ മദ്യശാല തുറക്കാനുള്ള തീരുമാനം എന്തടിസ്ഥാനത്തിലാണെന്നും ഹൈക്കോടതി ചോദിച്ചു. പുതിയ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറക്കേണ്ടെന്നാണ് നേരത്തെ വിധിയില്‍ പറഞ്ഞിരുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് നേരത്തേ തുറന്ന ഇരുപതോളം ബാറുകളുടെ കാര്യത്തില്‍ കോടതി നാളെ വിധിപറയും. ചേര്‍ത്തല-ഓച്ചിറ-തിരുവനന്തപുരം, കണ്ണൂര്‍-വെങ്ങളം- കുറ്റിപ്പുറം ഭാഗം വരെയുള്ള മദ്യശാലകള്‍ തുറക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
crime
കൊല്ലത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച 25കാരന്‍ അറസ്റ്റില്‍
വനിതാ ദന്ത ഡോക്ടറുടെ വായിൽ തുണി തിരുകിയ ശേഷം ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു

കൊല്ലം: പത്തനാപുരത്ത് ക്ലിനിക്കില്‍ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. പത്തനാപുരം കാരംമൂട് സ്വദേശി സല്‍ദാൻ(25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.45-നായിരുന്നു സംഭവം.
വനിതാ ദന്ത ഡോക്ടറുടെ വായിൽ തുണി തിരുകിയ ശേഷം ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഡോക്ടർ ഇയാളിൽ നിന്ന് ഓടി രക്ഷപ്പെടുകയും നാട്ടുകാരെ വിളിച്ച് കൂട്ടുകയുമായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.
kerala
തോട്ടിൽ നിന്ന് കുളിച്ചു കയറുന്നതിനിടെ താഴ്ന്നുകിടന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റു; മലപ്പുറത്ത് 18കാരന് ദാരുണാന്ത്യം
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം

സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. മലപ്പുറം വേങ്ങരയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 18കാരൻ മരിച്ചു. കണ്ണമംഗലം അച്ചനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുൽ വദൂത്താണ് മരിച്ചത്. വേങ്ങര വെട്ടുതോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
കുളിച്ചു കയറുന്നതിനിടെ താഴ്ന്നുകിടന്നിരുന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
More
ഹജ്ജ്: സഹായികളുടെ പ്രായത്തിൽ ഇളവ്

-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്‍ക്ക് ഹോഗന് അന്തരിച്ചു
-
kerala1 day ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
കനത്ത മഴ; ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india3 days ago
വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു
-
kerala2 days ago
ഗോവിന്ദച്ചാമി ജയില്‍ ചാടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച
-
kerala3 days ago
ആര്‍എസ്എസ് വിദ്യാഭ്യാസ സമ്മേളനം; സംസ്ഥാനത്തെ അഞ്ച് സര്‍വകലാശാല വി.സി.മാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍
-
film3 days ago
സൂപ്പർ വിജയത്തിലേക്ക് “ജെ എസ് കെ”; തീയേറ്ററുകൾ നിറച്ച് സുരേഷ് ഗോപി ചിത്രം
-
india2 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ