ഉപഭോക്താവിനെ ഷോക്കടിപ്പിച്ച് കറണ്ട് ബില്ല്; അടക്കേണ്ടത് 128 കോടി

വിച്ഛേദിച്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ 128 കോടി രൂപയുടെ കുടിശ്ശിക തുക അടയ്ക്കാന്‍ വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദേശം. യുപി ഹപുറിലെ ചമ്രി ഗ്രാമവാസിയായ ഷമിമിനാണ് ഭീമമായ തുകയുടെ ബില്‍ നല്‍കി വൈദ്യുതി ബോര്‍ഡ് ഞെട്ടിച്ചിരിക്കുന്നത്. 128,45,95,444 രൂപയുടെ ബില്ലാണ് ഷമിമിന് ലഭിച്ചത്. ബില്‍ അടച്ചാല്‍ മാത്രമേ വീട്ടിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാവൂ എന്നാണ് അധികൃതരുടെ വാദം.

പ്രദേശത്തെ മൊത്തം വൈദ്യുതി ബില്ലാണ് തനിക്ക് നല്‍കിയതെന്ന് ഷമിം പറയുന്നു. തന്റെ എല്ലാ സമ്പാദ്യവും നല്‍കിയാലും ബില്‍ അടയ്ക്കാന്‍ കഴിയില്ലെന്ന് ഷമിം ആവര്‍ത്തിക്കുന്നു.
എന്നാല്‍,സാങ്കേതിക പിഴവായിരിക്കാമെന്നാണ് വൈദ്യുതി വകുപ്പിലെ എന്‍ജിനീയറായ രാംചരണ്‍ പറയുന്നത്.

SHARE