സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞ് 25,720 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാമിന് 3,215 രൂപയിലാണ് വ്യാപാരം. 24 ക്യാരറ്റ് സ്വര്‍ണം പവന് 26,840 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയംസംസ്ഥാനത്ത് വെള്ളിവിലയും മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 41.16 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിക്ക് 41,160 രൂപ എന്ന നിരക്കിലാണ് വ്യാപാരം.

കഴിഞ്ഞ ദിവസം സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 2.5 ശതമാനം ഉയര്‍ത്തി 12.5 ശതമാനമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്. ഡല്‍ഹിയില്‍ സ്വര്‍ണം പവന് 27,320 രൂപയിലും 24 ക്യാരറ്റിന് 28,280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്