സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് ഒറ്റയടിക്ക് 400 രൂപകുറഞ്ഞ് 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്റെ വില. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് 1,929.94 ഡോളറാണ് വില.

സ്വര്‍ണവില ഓരോ ദിവസവും സ്വര്‍ണവില മാറിമറിയുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ ഇടിവിന് പിന്നാലെ ഇന്നലെ പവന് 240 രൂപ വര്‍ധിച്ചിരുന്നു. ആഗസ്റ്റ് 26ന് പവന്‍ വില 38,000 രൂപയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം 240 രൂപവര്‍ധിച്ച് 38,240 രൂപയുമായി. തുടര്‍ന്നാണ് വീണ്ടും പവന് 400 രൂപയുടെ ഇടിവുണ്ടായത്.

ഇതോടെ സ്വര്‍ണവിലയില്‍ ഏറ്റവും ഉയര്‍ന്ന നിലാവരമായ പവന് 42,000 രൂപയില്‍നിന്ന് 17 ദിവസംകൊണ്ട് 4,160 രൂപയുടെ കുറവുണ്ടായി. കഴിഞ്ഞ ആഗസ്‌റ് ഏഴിനാണ് പവന് 42,000 രൂപ എന്ന നിലയിലേക്ക് ഉയര്‍ന്നത്. തുടര്‍ന്ന് സ്വര്‍ണവിലയില്‍ വില കൂടുകയും കുറയുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. പിന്നാലെ വലിയ തോതിലുള്ള ഇടിവാണ് ഇപ്പോള്‍ പ്രകടമായിരിക്കുന്നത്.