Video Stories
ഷാജിയുടെ പ്രവേശനവും മുഖ്യമന്ത്രിയുടെ ആരോഗ്യവും

ലെജു കല്ലൂപ്പാറ
മാറ്റം എന്ന വാക്കൊഴികെ മറ്റെല്ലാം മാറുമെന്ന മാര്ക്സിയന് വചനത്തില് താനൊഴികെ എന്ന കൂട്ടിച്ചേര്ക്കല് നടത്തിയ ആളാണ് മുഖ്യമന്ത്രിയെന്നു തോന്നിപോകുന്ന രീതിയിലായിരുന്നു ഇന്നലെ അദ്ദേഹത്തിന്റെ പ്രകടനം. സഭ ആരംഭിച്ച ഉടന് ചോദ്യോത്തരവേള നിര്ത്തിവെച്ച് വിഷയം ചര്ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തിന് ചെവികൊടുക്കാതെ സ്പീക്കര് നടപടികളിലേക്ക് നീങ്ങി. ഒരുമണിക്കൂര് നീളുന്ന ചോദ്യോത്തരവേളയില് പ്രളയാനന്തര പുനരധിവാസത്തെ കുറിച്ചുള്ള ചോദ്യങ്ങള്ക്കുള്ള ഉത്തരം വായിച്ചു തീര്ക്കാന് അദ്ദേഹം മുക്കാല് മണിക്കൂര് എടുത്തു. ഇതിനെ പ്രതി പക്ഷ നേതാവ് ചോദ്യം ചെയ്തു. ആദ്യ ഉത്തരത്തിന് മറുപടി പറഞ്ഞാല് ബാക്കി ഉത്തരങ്ങള് മേശപ്പുറത്തുവയ്ക്കുന്നതാണ് രീതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല് ചോദ്യങ്ങള്ക്കെല്ലാം ഉത്തരം നല്കുന്നതിനുള്ള ആരോഗ്യം തനിക്കുള്ളതിനാല് മേശപ്പുറത്ത് വയ്ക്കേണ്ട ആവശ്യം ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ ആരോഗ്യം പ്രദര്ശിപ്പിക്കാനുള്ള വേദിയല്ല നിയമസഭയെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.
സഭയില് ഇന്നലെ ഏറെ ശ്രദ്ധേയമായ സംഭവം കെ.എം ഷാജി എം.എല്.എയുടെ പ്രവേശനമായിരുന്നു. സുപ്രീംകോടതി ഉത്തരവിനെ തുടര്ന്നാണ് ഇന്നലെ ഷാജി സഭയിലെത്തിയത്. സഭതുടങ്ങി രണ്ടുമിനിട്ടിനുള്ളില് എത്തിയ ഷാജിയെ ഡസ്ക്കിലടിച്ച് ആരവത്തോടെയാണ് പ്രതിപക്ഷാംഗങ്ങല് സ്വീകരിച്ചത്. ഷാജിയുടെ വരവ് പ്രതിപക്ഷം ആഘോഷിച്ചപ്പോള് ഭരണപക്ഷം നിശബ്ദമായി.
നിയമസഭയിലും പുറത്തും എന്നും വ്യത്യസ്തനാകാന് ശ്രമിക്കുന്ന പി.സി ജോര്ജ് ഇന്നലെ കറുത്ത വസ്ത്രം അണിഞ്ഞാണ് സഭയിലെത്തിയത്. ഷര്ട്ടിനുപുറത്ത് കറുത്ത ഷാളും. കറുത്ത ജുബ്ബായും അണിഞ്ഞെത്തിയ ഒ.രാജഗോപാലിന്റെ അടുത്തെത്തി ജോര്ജ് ഏറെ സമയം ചെലവഴിച്ചു. പ്രതിപക്ഷത്തെ റോഷി അഗസ്റ്റിന്, എന്. ജയരാജ്, ഭരണപക്ഷത്തെ ടി.വി രാജേഷ്, മുകേഷ് എന്നിവരും കറുത്ത ഷര്ട്ടണിഞ്ഞെത്തിയത് ശ്രദ്ധിക്കപ്പെട്ടു.
വി.എസ് ശിവകുമാര്, വി.കെ ഇബ്രാഹിം കുഞ്ഞ്, റോഷി അഗസ്റ്റിന്, അനൂപ് ജേക്കബ് എന്നിവര് നല്കിയ അടിയന്തിരപ്രമേയ നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി, സുപ്രീം കോടതി വിധി നടപ്പാക്കാന് സര്ക്കാര് ശ്രമിക്കുമ്പോള് ചിലര് നിയമം കയ്യിലെടുത്ത് ക്രമസമാധാനനില തകര്ക്കാന് ശ്രമിക്കുകയാണെന്നും സമാധാനം നടപ്പാക്കാനാണ് സര്ക്കാര് നിരോധനാജ്ഞ അടക്കം പ്രഖ്യാപിച്ചതെന്നും അവകാശപ്പെട്ടു. ഭക്തര്ക്ക് ശബരിമലയില് ബുദ്ധിമുട്ടൊന്നുമില്ലെന്നും പൊലീസ് സ്വീകരിച്ച നടപടികളെ ഹൈക്കോടതി അംഗീകരിച്ചെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
എന്നാല് പിന്നീട് അടിയന്തിര പ്രമേയം അവതരിപ്പിച്ച് സംസാരിച്ച വി.എസ്. ശിവകുമാര് മുഖ്യമന്ത്രിയുടെ അവകാശവാദങ്ങളെ ഓരോന്നായി ഖണ്ഡിച്ചു. ശബരിമലയിലെ പൊലീസ് നടപടിയില് കടുത്ത അതൃപ്തി അറിയിച്ച കോടതി മൂന്നംഗ സമിതിയെ നിരീക്ഷണത്തിന് വെച്ച കാര്യവും ശിവകുമാര് ചൂണ്ടികാണിച്ചതോടെ മുഖ്യമന്ത്രിയുടെ വാദങ്ങളുടെ പൊള്ളത്തരം വെളിവായി. അവിടെ ഭക്തജനങ്ങള്ക്ക് കുടിവെള്ളവും ഭക്ഷണവും ഉള്പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള് നിഷേധിക്കപ്പെട്ടതായും ഹൈക്കോടതി ജഡ്ജിയെപോലും തടഞ്ഞ സംഭവം ഹൈക്കോടതി ചൂണ്ടികാണിച്ചകാര്യവും ശിവകുമാര് എടുത്തുപറഞ്ഞു. കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ നേതൃത്തില് വകുപ്പ് 530 കോടി രൂപയുടെ വികസനം നടപ്പാക്കിയകാര്യവും എടുത്തുപറഞ്ഞു.മ
ശബരിമലയില് പ്രക്ഷോഭത്തിന്റെ പേരില് വന്നവര് ആചാരം ലംഘിച്ചെന്നും ശബരിമലയിലെ സംഘര്ഷ സ്ഥിതിയ്ക്ക് അയവുവരുത്താനാണ് പൊലീസിന്റെ മെഗഫോണിലൂടെ അവരിലൊരാളെ അനുവദിച്ചതെന്നും വത്സന് തില്ലങ്കേരിയുടെ പേര് പറയാതെ മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില് ഭക്തരുടെ സൗകര്യം ഉറപ്പാക്കുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനുമാണ് നിരോധനാജ്ഞയെന്നും അത് പിന്വലിക്കുന്ന പ്രശ്നം ഇല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതിനിടയില് അടിയന്തിരപ്രമേയം ചര്ച്ചചെയ്യാണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്ന്ന് സ്പീക്കര് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ശബരിമലവിഷയത്തില് സര്ക്കാരും ബി.ജെ.പിയും ഒത്തുകളിക്കുകയാണെന്നും 144 പ്രഖ്യാപിക്കാതെ പ്രശ്നം ഉണ്ടാക്കരുതെന്ന് സര്ക്കാര് തില്ലേങ്കരിയോട് പറഞ്ഞാല് പോരെയെന്നും തുടര്ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് ചോദിച്ചു. ബി.ജെ.പി നേതാക്കളെ മഹത്വവത്കരിക്കാനാണ് സര്ക്കാര് ശ്രമിക്കുന്നത്. വിഷയത്തില് നിയമനിര്മ്മാണം നടത്താന് തയ്യാറാകാത്ത കേന്ദ്രസര്ക്കാരിന്റെ നടപടിയും ഇരട്ടത്താപ്പാണ്. കേരളത്തെ വര്ഗീയവത്കരിക്കാനുള്ള നീക്കം മതേതര കക്ഷികള് ചെറുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Video Stories
ട്രെയിന് അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്പാളത്തില് ഇരുമ്പ് ക്ലിപ്പുകള് കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്വേ സ്റ്റേഷനുകള്ക്കിടയില് പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള് കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്പാളത്തില് ഇരുമ്പ് ക്ലിപ്പുകള് നിരത്തി ട്രെയിന് അട്ടിമറിക്കാന് ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്വേ സ്റ്റേഷനുകള്ക്കിടയില് പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള് കണ്ടെത്തിയത്.
മായന്നൂര് മേല്പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള് കണ്ടെത്തിയത്. ആര്പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില് സ്കൂള് കെട്ടിടത്തിന്റെ മേല്ക്കൂര തകര്ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല് വന് അപകടം ഒഴിവായി.

ആലപ്പുഴ കാര്ത്തികപ്പള്ളിയില് ശക്തമായ മഴയില് കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്ക്കൂര തകര്ന്നു വീണു. അവധി ദിവസമായതിനാല് വന് അപകടം ഒഴിവായി. 50 വര്ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്ക്കൂരയാണ് തകര്ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല് മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്ഥികള് പറയുന്നു.
നിലവില് 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന് സാധിക്കുമെന്നാണ് അധികൃതരില് നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില് മാറ്റം; ഇന്ന് നാല് ജില്ലകളില് റെഡ് അലര്ട്ട്
തെക്കുകിഴക്കന് ഉത്തര്പ്രദേശിന് മുകളില് തീവ്രന്യൂന മര്ദം സ്ഥിതി ചെയ്യുന്നതിനാല് സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന് ഉത്തര്പ്രദേശിന് മുകളില് തീവ്രന്യൂന മര്ദം സ്ഥിതി ചെയ്യുന്നതിനാല് സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്ണാടക-ലക്ഷദ്വീപ് തീരങ്ങളില് മത്സ്യബന്ധനത്തിന് വിലക്കേര്പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില് ഒറ്റപ്പെട്ട സ്ഥലങ്ങളില് മണിക്കൂറില് 40 മുതല് 50 കിലോമീറ്റര് വരെ വേഗത്തില് ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില് വീണ്ടും മാറ്റം. രാവിലെ കണ്ണൂര്, കാസര്കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്ട്ടിന്റെ പരിധിയില് വന്നു. ഈ ജില്ലകളില് അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില് 204.4 മില്ലീമീറ്ററില് കൂടുതല് മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട്, മലപ്പുറം ജില്ലകളില് ഓറഞ്ച് അലര്ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില് യെല്ലോ അലര്ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളില് റെഡ് അലര്ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട് ജില്ലകളില് ഓറഞ്ച് അലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില് യെല്ലോ അലര്ട്ടാണ്.
-
kerala3 days ago
മദ്യലഹരിയില് പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്ക്ക് പരിക്കേറ്റു
-
india3 days ago
കരിപ്പൂരില് നിന്ന് ദോഹയിലേക്ക് പറന്നുയര്ന്ന വിമാനം തിരിച്ചിറക്കി
-
News3 days ago
ഗസ്സയില് കഴിഞ്ഞ ദിവസം പട്ടിണിമൂലം 15 കുട്ടികള് മരിച്ചതായി റിപ്പോര്ട്ട്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്
-
india3 days ago
അഞ്ച് വര്ഷത്തിനു ശേഷം ചൈനീസ് പൗരന്മാര്ക്ക് ടൂറിസ്റ്റ് വിസ പുനരാരംഭിച്ച് ഇന്ത്യ
-
india3 days ago
‘മേജര് വിന്’: ജാതി വിവേചനത്തിനെതിരെ നടപടിയെടുക്കാനുള്ള കാലിഫോര്ണിയ സര്ക്കാരിന്റെ അധികാരത്തെ യുഎസ് ഫെഡറല് കോടതി ശരിവച്ചു
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
kerala2 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്