ശബരീനാഥന്‍-ദിവ്യ എസ് അയ്യര്‍ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ്

ശബരീനാഥന്‍-ദിവ്യ എസ് അയ്യര്‍ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ്

തിരുവനന്തപുരം: അരുവിക്കര എം.എല്‍.എയായ കെ.എസ് ശബരീനാഥനും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ദമ്പതികള്‍ക്കും ആണ്‍കുഞ്ഞ് പിറന്നു. കുഞ്ഞും അമ്മയും സുഖമായി ഇരിക്കുന്നുവെന്ന് ശബരീനാഥന്‍ എംഎല്‍എ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇന്ന് രാവിലെയാണ് ശബരീനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ടാറ്റയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശബരീനാഥന്‍ അച്ഛനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി കാര്‍ത്തികേയന്റെ മരണ ശേഷമാണ് ജോലി രാജിവെച്ച് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കേരള സര്‍വകലാശാല പരീക്ഷ കണ്‍ട്രോളറായി വിരമിച്ച ഡോ. എം.ടി സുലേഖയാണ് അമ്മ.

ഐഎസ്ആര്‍ഓ ഉദ്യോഗസ്ഥാനായിരുന്ന ശേഷ അയ്യരുടെയും എസ്ബിടിയില്‍ ഓഫീസറായിരുന്ന ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശേഷമാണ് ദിവ്യ എസ്. അയ്യര്‍ സിവില്‍ സര്‍വീസിലേക്കെത്തുന്നത്.

NO COMMENTS

LEAVE A REPLY