Culture
വിദ്വേഷപ്രസംഗം: ശശികലയെ പിന്തുണച്ച് കുമ്മനം

കൊച്ചി: വിദ്വേഷപ്രസംഗം നടത്തിയ ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലയെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മതേതര എഴുത്തുകാരെ കുറ്റപ്പെടുത്തിയ ശശികലയുടെ നിലപാടിനെ സാധൂകരിച്ചാണ് കുമ്മനം രംഗത്തെത്തിയത്.
എഴുത്തുകാര്‍ ഭീഷണി നേരിടുന്നത് കോണ്‍ഗ്രസുകാരില്‍ നിന്നാണെന്നാണെന്നായിരുന്നു കുമ്മനത്തിന്റെ ആരോപണം. എഴുത്തുകാര്‍ യഥാര്‍ഥത്തില്‍ ഭീഷണി നേരിടുന്നത് കോണ്‍ഗ്രസുകാരില്‍ നിന്നാണ്. ഇത് മറച്ചുവെച്ചുകൊണ്ടാണ് ശശികല ടീച്ചര്‍ക്കെതിരെ വി.ഡി സതീശന് വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
നിയമവിരുദ്ധമായ ആരോപണമോ പ്രവര്‍ത്തിയോ ശശികല ടീച്ചറില്‍ നി്ന്നുമുണ്ടായിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കി.
അതേസമയം, വിദ്വേഷപ്രസംഗത്തെ തുടര്‍ന്ന് കോഴിക്കോട്ടും പറവൂരിലും ശശികലക്കെതിരെ കേസെടുത്തു. മതേതര എഴുത്തുകാര്‍ക്ക് ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തണമെന്ന് ആഹ്വാനം നടത്തിയതിന്റെ പേരിലാണ് കേസെടുത്തത്. ഐ.പി.സി 153പ്രകാരമാണ് കേസ്.
വെള്ളിയാഴ്ച്ചയാണ് പറവൂരില്‍ എഴുത്തുകാര്‍ക്കെതിരെ ഭീഷണിയുമായി ശശികലയെത്തിയത്. മതേതര എഴുത്തുകാര്‍ക്ക് ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തണം. അടുത്തുള്ള ഏതെങ്കിലും ശിവക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയ ഹോമം നടത്തണമെന്നായിരുന്നു പ്രസംഗം. പ്രസംഗത്തിനെതിരെ വി.ഡി സതീഷന് എം.എല്‍.എയും ഡി.വൈ.എഫ്.ഐയും പരാതി നല്‍കിയിരുന്നു.
അതേസമയം, ശശികലടീച്ചര്‍ക്കെതിരെ കേസെടുത്തതില്‍ സന്തോഷമുണ്ടെന്ന് വി.ഡി. സതീശന് പ്രതികരിച്ചു.
Film
വിസ്മയിപ്പിക്കാൻ മമ്മൂക്ക വീണ്ടും. “കളങ്കാവൽ” ടീസർ ആഘോഷമാക്കി പ്രേക്ഷകർ

Film
കൂലിയുടെ ‘എ സര്‍ട്ടിഫിക്കറ്റ്’ പിന്‍വലിക്കണമെന്ന ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി
നിര്‍മാതാക്കളുടെ പരാതിയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ജസ്റ്റിസ് ടിവി തമിഴ്സെല്വി നിരീക്ഷിച്ചു.

രജനികാന്ത് ചിത്രം കൂലിയുടെ എ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. നിര്‍മാതാക്കളുടെ പരാതിയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ജസ്റ്റിസ് ടിവി തമിഴ്സെല്വി നിരീക്ഷിച്ചു.
നേരത്തെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്റെ എക്സാമിനിങ് കമ്മിറ്റി ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരുന്നത്. ചിത്രത്തിലെ വയലന്‍സ് ചൂണ്ടിക്കാട്ടിയാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. പിന്നാലെ ഈ തീരുമാനം റിവൈസിങ് കമ്മിറ്റിയും അംഗീകരിച്ചു.
പിന്നാലെ സണ്‍ പിക്ചേഴ്സ് കോടതിയെ സമീപിക്കുകയായിരുന്നു. സമീപകാലത്തിറങ്ങിയ കെജിഎഫ്, ബീസ്റ്റ് തുടങ്ങിയ സിനിമകളിലുള്ള അത്രയും വയലന്‍സ് കൂലിയിലില്ലെന്നും എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ശരിയല്ലെന്നും നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. എ സര്‍ട്ടിഫിക്കറ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും നിര്‍മാതാക്കള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം കമ്മിറ്റി നല്കിയ എ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ച ശേഷം, പിന്നീട് അതിനെതിരെ വരുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ബോര്‍ഡിന്റെ വാദം. കൂലിയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള തീരുമാനം എക്സാമിനിങ് കമ്മിറ്റിയും റിവൈസിങ് കമ്മിറ്റും ഐക്യഖണ്ഡേനയെടുത്തതാണെന്നും സെന്‍സര്‍ ബോര്‍ഡ് മറുപടി നല്കി.
സിനിമയിലെ വയലന്‍സും കൊലപാതകും മദ്യപാനും പുകവലിയും മോശം പദപ്രയോഗങ്ങളും ഉണ്ടെന്നും. അതെല്ലാം സിനിമ കാണുന്ന കുട്ടികളെ സ്വാധീനിക്കുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് വാദിച്ചത്.
Film
പരിപാടിക്കിടെ കുഴഞ്ഞുവീണ അവതാരകന് രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍
പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍.

പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രാജേഷ്.അദ്ദേഹത്തെ വിദഗ്ധ സംഘം നിരീക്ഷിക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കുഴഞ്ഞുവീണയുടന്‍ ഹൃദയാഘാതം വന്നത് അദ്ദേഹത്തിന്റെ നില ഗുരുതരമാക്കി.
മൂന്നുദിവസം മുമ്പ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന സിനിമ പ്രമോഷന് ചടങ്ങിനിടെയാണ് രാജേഷ് കേശവ് കുഴഞ്ഞു വീണത്. തളര്‍ന്ന വീണ രാജേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാര്‍ഡിയാക് അറസ്റ്റ് എന്നാണ് നിഗമനം. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്യുകയും അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെന്നുമാണ് റിപ്പോര്‍ട്ട്. താരങ്ങളും സഹപ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധി ആളുകളാണ് രാജേഷിന്റെ തിരിച്ചുവരവിനായി പ്രാര്‍ഥനകള്‍ പങ്കിടുന്നത്.
-
kerala22 hours ago
ഷാഫി പറമ്പിലിനെതിരായ നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ കോഴിക്കോട്ട് ഒരു മന്ത്രിയും എം.എല്‍.എയും റോഡിലിറങ്ങില്ലെന്ന് ജില്ലാ ലീഗ്
-
News3 days ago
‘ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകരെ ഇസ്രാഈല്‍ കൊലപ്പെടുത്തിയതില്‍ റോയിട്ടേഴ്സും ഉത്തരവാദി’; കനേഡിയന്‍ ഫോട്ടോജേര്‍ണലിസ്റ്റ് രാജിവെച്ചു
-
FinTech3 days ago
യുഎസ് താരിഫ് പ്രഖ്യാപനം ഡി-സ്ട്രീറ്റ് നിക്ഷേപകരെ ഭയപ്പെടുത്തിയതിനാല്‍ സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു
-
News3 days ago
ഓഗസ്റ്റ് 27 മുതല്‍ ഇന്ത്യന്‍ ഉല്പന്നങ്ങള്ക്ക് 50% താരിഫ് നടപ്പാക്കും; നോട്ടീസ് അയച്ച് അമേരിക്ക
-
kerala19 hours ago
വിജിലിന്റെ മൃതദേഹഭാഗങ്ങള്ക്കായി തിരച്ചില്‍ തുടരുന്നു; രണ്ട് കഡാവര്‍ നായകളെ എത്തിച്ചു
-
kerala3 days ago
എറണാകുളത്ത് സദാചാര ആക്രമണം; പെണ്‍സുഹൃത്തിനെ ഹോസ്റ്റലിലാക്കാന്‍ എത്തിയ യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു
-
india3 days ago
രാഷ്ട്രപതിയുടെ റഫറന്സിന്മേല് സുപ്രിംകോടതി ഇന്നും വാദം കേള്‍ക്കും
-
india3 days ago
‘ഏറ്റവും നല്ല ഡീല്‍ കിട്ടുന്നിടത്ത് നിന്ന് എണ്ണ വാങ്ങും’; അമേരിക്കയുടെ സമ്മര്‍ദത്തെ വെല്ലുവിളിച്ച് ഇന്ത്യ