വഴിയോര കച്ചവടക്കാരനായ മലയാളിയെ മുംബൈയില്‍ തലക്കടിച്ചു കൊലപ്പെടുത്തി. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ഇളനീര്‍ കച്ചവടക്കാരനാണ് കൊല്ലപ്പെട്ട പാലക്കാട് സ്വദേശി മുഹമ്മദാലി.

കടയ്ക്ക് മുന്‍പില്‍ മദ്യപിക്കുകയും ലഹരി മരുന്ന് ഉപയോഗിക്കുകയും ചെയ്തതു ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഒരു കൂട്ടം യുവാക്കള്‍ ഇന്റര്‍ലോക്ക് ഇഷ്ടിക കൊണ്ടു മുഹമ്മദാലിയെ തലയ്ക്ക് പുറകില്‍ അടിക്കുകയായിരുന്നു.സംഭവത്തില്‍ പൊലീസ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. മുഹമ്മദാലിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.