മാണിക്യ മലരായ പൂവി; കണ്ടത് അഞ്ച് കോടിയോളം പേര്‍

അഡാര്‍ ലൗവിലെ “മാണിക്യ മലരായ പൂവി” ഗാനം കണ്ടത് അഞ്ച് കോടി പേര്‍. സൗത്ത് ഇന്ത്യയില്‍ നിന്നും യൂട്യൂബിലൂടെ ഏറ്റവും വേഗത്തില്‍ 5 കോടി വ്യൂസ് കരസ്ഥമാക്കിയ വീഡിയോയായി ഗാനം മാറി. തുടക്കത്തില്‍ തന്നെ വിവാദങ്ങളും പ്രശ്‌നങ്ങളുമായി വൈറലായ ഗാനം 28 ദിവസത്തിനിടെ കണ്ടത് അഞ്ച് കോടി പേരാണ്. മ്യൂസിക് 247ന്റെ യൂട്യൂബ് ചാനലില്‍ ഫെബ്രുവരി 9നാണ് ഗാനം റിലീസ് ചെയ്തത്. അടുത്ത നാല് ദിവസവും തുടര്‍ച്ചയായി യൂട്യൂബ് ഇന്ത്യയുടെ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമത്തെ സ്ഥാനത്തു തന്നെ തരംഗമായി തുടര്‍ന്നു. ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, യുഎഇ, നേപ്പാള്‍ എന്നിവിടങ്ങളിലും ഗാനം ട്രെന്‍ഡിങ് ആയി. ഒരാഴ്ച തികയുന്നതിനു മുമ്പേ ഗാനം 2.5 കോടി പേരാണ് കണ്ടത്. ഇപ്പോള്‍ വീഡിയോക്ക് 645,000ല്‍ അധികം ലൈക്‌സും ലഭിച്ചിട്ടുണ്ട്. ഒരു മലയാളം വീഡിയോക്ക് ഇതുവരെ യൂട്യൂബില്‍ കിട്ടിയിട്ടുള്ള ഏറ്റവും കൂടുതല്‍ ലൈക്കുകളാണിത്.