Connect with us

Culture

മെസ്സി വീണ്ടും രക്ഷകനായി : ബാര്‍സക്ക് ജയം

Published

on

 

മാഡ്രിഡ് : സ്പാനിഷ് ലാലീഗയില്‍ ബാര്‍സലോണയുടെ അപരാജിത കുതിപ്പ് തുടരുന്നു. സ്വന്തം മൈതാനമായ ന്യൂകാമ്പില്‍ അലാവസിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബാര്‍സ ലീഗില്‍ 18 വിജയം സ്വന്തമാക്കിയത്.

 

ഭീമമായ തുകക്ക് ലിവര്‍പൂളില്‍ നിന്നുമെത്തിയ ബ്രസീലിയന്‍ താരം ഫിലിപ്പ് കുട്ടീഞ്ഞോയെ ആദ്യ ഇലവനില്‍ ഇറക്കിയ ബാര്‍സയെ ഞെട്ടിച്ചുക്കൊണ്ട് അലാവസായിരുന്നു കളിയിലെ ആദ്യ ഗോള്‍ നേടിയത്. സ്വീഡിഷ് താരം ജോണ്‍ ഗ്വിഡേറ്റി മനോഹരമായ ഷോട്ടിലൂടെ 23-ാം മിനുട്ടില്‍ ബാര്‍സ വല തുള്ളക്കുകയായിരുന്നു. തിരിച്ചടിക്കാന്‍ കറ്റാലന്‍സ് കിണഞ്ഞു ശ്രമിച്ചെങ്കിലും ആദ്യ പകുതി ലീഡു വഴങ്ങി പിരിയേണ്ടി വന്നു.

രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ചു കളിച്ച ബാര്‍സ 72-ാം മിനുട്ടില്‍ ഉറൂഗ്വെയ്ന്‍ താരം ലൂയിസ് സുവാരസിലൂടെ ഒപ്പമെത്തി. കളി സമനിലയില്‍ അവസാനിക്കുമെന്ന സാഹചര്യത്തിലേക്ക് നീങ്ങുമ്പോള്‍ ബാര്‍സയുടെ രക്ഷകനായി ഒരിക്കല്‍കൂടി ലയണല്‍ മെസ്സി അവതരിച്ചു. മനോഹരമായ ഫ്രീ കിക്കിലൂടെ ടീമിനു വിജയമൊരുക്കുകയായിരുന്നു മെസ്സി. ഇതോടെ ലീഗില്‍ മെസ്സിയുടെ ഗോള്‍ നേട്ടം 20 ആയി.

അലാവസിനെതിരായ വിജയത്തോടെ ബാര്‍സ പരിശീലകന്‍ എര്‍ണസ്‌റ്റോ വാല്‍വരേദ് ഒരു റെക്കോര്‍ഡിന് ഉടമയായി. 2009-10 സീസണില്‍ പെപ് ഗ്വാര്‍ഡിയോളയ്ക്ക് കീഴില്‍ ബാര്‍സ തുടര്‍ച്ചയായി 21 മത്സരങ്ങള്‍ തോല്‍വിയറിയാതെ മുന്നേറിയിരുന്നു, ഇതിനൊപ്പമെത്താന്‍ എര്‍ണസ്‌റ്റോ വാല്‍വരേദക്കായി. അദ്ദേഹത്തിനു കീഴില്‍ 18 വിജയവും മൂന്ന് സമനിലയുമായി തോല്‍വിയറിയാതെ മുന്നേറുകയാണ് ബാര്‍സ. കൂടാതെ പോയന്റ് ടേബിളില്‍ രണ്ടാമതുള്ള അത്‌ലെറ്റിക്കോ മഡ്രഡിനേക്കാള്‍ 11 പോയിന്റ് മുന്നിലും നിലവിലെ ചാമ്പ്യരും ബന്ധവൈരികളുമായ റയല്‍ മഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം 19 ആക്കി ഉയര്‍ത്താനും ബാര്‍സക്കായി.

Film

വിസ്മയിപ്പിക്കാൻ മമ്മൂക്ക വീണ്ടും. “കളങ്കാവൽ” ടീസർ  ആഘോഷമാക്കി പ്രേക്ഷകർ 

Published

on

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച “കളങ്കാവൽ” എന്ന ക്രൈം ഡ്രാമ ചിത്രത്തിന്റെ ടീസർ പുറത്ത്. ചിത്രത്തിൻ്റെ മൂഡ് എന്തെന്ന് പ്രേക്ഷകരിൽ എത്തിക്കുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. നാളെ ആഗോള റിലീസായി എത്തുന്ന “ലോക” എന്ന മലയാളം സൂപ്പർഹീറോ ചിത്രത്തിനൊപ്പം ഈ ടീസർ  തീയേറ്ററുകളിലും  പ്രദർശിപ്പിക്കും. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം ദുൽഖർ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് കളങ്കാവലിൻ്റെ തിരക്കഥ രചിച്ചത്.
ടീസറിൽ മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന രീതി പ്രേക്ഷകർ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. മമ്മൂട്ടിയെ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് ടീസർ സൂചിപ്പിക്കുന്നു. മലയാള സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് “കളങ്കാവൽ”.
4 മാസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരമാണ് പ്രേക്ഷകർക്ക്  ലഭിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ പോസ്റ്ററുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി,  സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം-അഭിജിത്ത് സി, സ്റ്റിൽസ്- നിദാദ്, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
https://youtu.be/06vu-i4icw8?si=qVY6JxAPxIDawiHz
Continue Reading

Film

കൂലിയുടെ ‘എ സര്‍ട്ടിഫിക്കറ്റ്’ പിന്‍വലിക്കണമെന്ന ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി

നിര്‍മാതാക്കളുടെ പരാതിയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ജസ്റ്റിസ് ടിവി തമിഴ്സെല്‍വി നിരീക്ഷിച്ചു.

Published

on

രജനികാന്ത് ചിത്രം കൂലിയുടെ എ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. നിര്‍മാതാക്കളുടെ പരാതിയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ജസ്റ്റിസ് ടിവി തമിഴ്സെല്‍വി നിരീക്ഷിച്ചു.

നേരത്തെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്റെ എക്സാമിനിങ് കമ്മിറ്റി ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരുന്നത്. ചിത്രത്തിലെ വയലന്‍സ് ചൂണ്ടിക്കാട്ടിയാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. പിന്നാലെ ഈ തീരുമാനം റിവൈസിങ് കമ്മിറ്റിയും അംഗീകരിച്ചു.

പിന്നാലെ സണ്‍ പിക്ചേഴ്സ് കോടതിയെ സമീപിക്കുകയായിരുന്നു. സമീപകാലത്തിറങ്ങിയ കെജിഎഫ്, ബീസ്റ്റ് തുടങ്ങിയ സിനിമകളിലുള്ള അത്രയും വയലന്‍സ് കൂലിയിലില്ലെന്നും എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ശരിയല്ലെന്നും നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. എ സര്‍ട്ടിഫിക്കറ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും നിര്‍മാതാക്കള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം കമ്മിറ്റി നല്‍കിയ എ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ച ശേഷം, പിന്നീട് അതിനെതിരെ വരുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ബോര്‍ഡിന്റെ വാദം. കൂലിയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള തീരുമാനം എക്സാമിനിങ് കമ്മിറ്റിയും റിവൈസിങ് കമ്മിറ്റും ഐക്യഖണ്ഡേനയെടുത്തതാണെന്നും സെന്‍സര്‍ ബോര്‍ഡ് മറുപടി നല്‍കി.

സിനിമയിലെ വയലന്‍സും കൊലപാതകും മദ്യപാനും പുകവലിയും മോശം പദപ്രയോഗങ്ങളും ഉണ്ടെന്നും. അതെല്ലാം സിനിമ കാണുന്ന കുട്ടികളെ സ്വാധീനിക്കുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് വാദിച്ചത്.

Continue Reading

Film

പരിപാടിക്കിടെ കുഴഞ്ഞുവീണ അവതാരകന്‍ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍

പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍.

Published

on

പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രാജേഷ്.അദ്ദേഹത്തെ വിദഗ്ധ സംഘം നിരീക്ഷിക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കുഴഞ്ഞുവീണയുടന്‍ ഹൃദയാഘാതം വന്നത് അദ്ദേഹത്തിന്റെ നില ഗുരുതരമാക്കി.
മൂന്നുദിവസം മുമ്പ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന സിനിമ പ്രമോഷന്‍ ചടങ്ങിനിടെയാണ് രാജേഷ് കേശവ് കുഴഞ്ഞു വീണത്. തളര്‍ന്ന വീണ രാജേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാര്‍ഡിയാക് അറസ്റ്റ് എന്നാണ് നിഗമനം. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്യുകയും അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെന്നുമാണ് റിപ്പോര്‍ട്ട്. താരങ്ങളും സഹപ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധി ആളുകളാണ് രാജേഷിന്റെ തിരിച്ചുവരവിനായി പ്രാര്‍ഥനകള്‍ പങ്കിടുന്നത്.

Continue Reading

Trending