Culture
വോട്ടിങിനിടെ പ്രധാനമന്ത്രിയുടെ റോഡ് ഷോ; തെര.കമ്മീഷന്‍ ബിജെപിയുടെ ‘പാവ’യായി പ്രവര്‍ത്തിക്കുന്നുവെന്ന് കോണ്‍ഗ്രസ്

അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിങ് അവസാനിച്ചിട്ടും വിവാദമൊഴിയാതെ ഗുജറാത്ത് രാഷ്ട്രീയം. രണ്ടാംഘട്ട വോട്ടെടുപ്പില്‍ തന്റെ വോട്ട് രേഖപ്പെടുത്തിയ ശേഷം ജനങ്ങള്‍ക്കിടയിലൂടെ റോഡ് ഷോ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയാണിപ്പോള്‍ വിവാദമായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വിവാദ നടപടിക്കെതിരെ അഹമ്മദാബാദിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫിസിനു പുറത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു.
#WATCH Ahmedabad: PM Narendra Modi leaves after casting his vote at booth number 115 in Sabarmati’s Ranip locality. #GujaratElection2017 pic.twitter.com/cRqbmApgMv
— ANI (@ANI) December 14, 2017
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ‘പാവ’യായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. വോട്ടിങ് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ റോഡ് ഷോ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നകതാണ്. വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കുന്നില്ല. ഭരിക്കുന്ന പാര്‍ട്ടിയുടെ ‘പാവയും മുന്‍നിര സംഘടനയുമായാണ്’ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല കുറ്റപ്പെടുത്തി.
Delhi: Police detains Congress workers who were marching to Election Commission in protest over PM Modi’s roadshow after casting his vote today pic.twitter.com/xGIveyyqnX
— ANI (@ANI) December 14, 2017
അതേസമയം വിഷയത്തില്‍ നിയമപരമായ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ആവശ്യമായ നടപടിയെടുക്കുമെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. അതിനിടെ, ഗാന്ധിനഗറില്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഡല്‍ഹി കമ്മീഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
സബര്‍മതി മണ്ഡലത്തിലെ നിഷാന്‍ ഹൈസ്‌ക്കൂളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്തശേഷം മഷി പുരട്ടിയ വിരല്‍ ഉയര്‍ത്തിക്കാട്ടി ആള്‍ക്കൂട്ടത്തിന് ഇടയിലൂടെ മോദി നടന്നതാണ് ആദ്യം വിവാദമായത്. തൊട്ടുപിന്നാലെ തുറന്ന വാഹനത്തില്‍ അദ്ദേഹം നിന്നു യാത്ര ചെയ്തതും വിവാദത്തിന് കൂടുതല്‍ എരിവു പകര്‍ന്നു.
അതേസമയം, ദക്ഷിണ മുംബൈയിലെ മസ്ഗാവ് ഡോക്കില്‍ നടന്ന ചടങ്ങില്‍ സ്‌കോര്‍പീന്‍ ക്ലാസിലെ ആദ്യത്തെ ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ ‘ഐഎന്‍എസ് കല്‍വരി’ രാജ്യത്തിന് സമര്‍പ്പിച്ചശേഷമാണ് പ്രധാനമന്ത്രി വോട്ടു ചെയ്യാനെത്തിയത്. വോട്ടര്‍മാര്‍ക്കൊപ്പം വരിനിന്നാണ് അദ്ദേഹം വോട്ടു ചെയ്തതും.
Film
ട്രൈലർ അതിഗംഭീരം!! ബോക്സോഫീസ് കണക്കുകൾ തിരുത്തിക്കുറിക്കുമോ കാന്താര?

ഋഷഭ് ഷെട്ടി രചനയും, സംവിധാനവും നിർവഹിച്ച്, അദ്ദേഹം തന്നെ ലീഡിൽ എത്തുന്ന “കാന്താര ചാപ്റ്റർ 1” എന്ന സിനിമയുടെ മലയാളം ട്രെയിലർ പൃഥ്വിരാജ് സുകുമാരൻ ഔദ്യോഗികമായി പ്രകാശനം ചെയ്‌തു. ചിത്രത്തിന്റേതായി ഇന്ന് പുറത്തിറങ്ങിയ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ അതിഗംഭീര കഥാഗതിയും വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളും പ്രേക്ഷർക്കായി ഒരുക്കുന്നു. കാന്താര ചാപ്റ്റർ 1 ട്രെയിലർ ഒരു ക്ലാസിക് നന്മ-തിന്മ സംഘർഷത്തിൻറെ സൂചനയാണ് നൽകുന്നത്
ഋഷഭ് ഷെട്ടി തന്നെ ലീഡ് റോൾ കൈകാര്യം ചെയ്യുന്ന Chapter 1 പതിപ്പിൽ അദ്ദേഹത്തിന് പുറമെ രുക്മിണി വസന്ത്, ജയറാം, ഗുൽഷൻ ദേവയ്യ എന്നിങ്ങനെ ഇന്ത്യൻ സിനിമയിലെ തന്നെ ഒരു പ്രഗൽഭ താര നിരയും അണിനിരക്കുന്നു. അർവിന്ദ് കശ്യപ്-ൻറെ ക്യാമറ ദൃശ്യ മികവിന് ചേരുന്ന സംഗീതം ഒരുക്കുന്നത് ബി. അജനീഷ് ലോക്നാതാന്, ഒപ്പം തന്നെ ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ ചെയ്യ്തിരിക്കുന്നത് വിനേഷ് ബംഗ്ലാനും.ഹോംബലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടുർ നിർമ്മിക്കുന്ന കാന്താര ചാപ്റ്റർ 1- ൻറെ കേരളത്തിലെ വിതരണാവകാശം മലയാളികളുടെ പ്രിയ നടനും, സൂപ്പർസ്റ്റാറുമായ പൃഥ്വിരാജിൻറെ പൃഥ്വിരാജ് പ്രൊഡക്ഷൻസിനാണ്.
2022-ൽ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു എന്നീ ഭാഷകളിൽ പുറത്തിറങ്ങി, ബ്ലോക്ക് ബസ്റ്റർ വിജയം കൊയ്ത കാന്താരയുടെ പ്രീക്വലായാണ് കാന്താര chapter 1 എത്തുന്നത്. ഈ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്ററും ടീസറും സോഷ്യൽ മീഡിയയിൽ വളരെ ട്രെൻഡിങ് ആകുകയും ഒട്ടനവധി ഓൺലൈൻ, ഓഫ്‌ലൈൻ ചർച്ചകൾക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു, കൂടാതെ ഹോംബലെ ഫിലിംസ് പുറത്ത് വിട്ട ഷൂട്ടിംഗ് രംഗങ്ങൾ യൂട്യൂബിൽ മാത്രം 7.1 M ആളുകളാണ് കണ്ടത്. ഇവയെല്ലാം തന്നെ കാന്താര chapter 1-ലുള്ള ആരാധകരുടെ കടുത്ത പ്രതീക്ഷയെ സൂചിപ്പിക്കുന്നു.
നീണ്ട മൂന്ന് വർഷം എടുത്ത്, വൻ സാങ്കേതിക തയ്യാറെടുപ്പുകളോടെ ചിത്രീകരണം പൂർത്തീകരിച്ച ഈ ചിത്രത്തിൻറെ Trailer പ്രദർശനത്തിനെത്തുമ്പോൾ, അതിൽ നിന്നും ചിത്രത്തെക്കുറിച്ചുള്ള എല്ലാ അപ്ഡേറ്റുകളും അറിയാൻ പ്രേക്ഷകർ തികഞ്ഞ ആവേശത്തിലാണ്. IMAX സ്ക്രീനുകളിലൂടെ പ്രേക്ഷകരിലേക്കെത്തുന്ന കാന്താര: ചാപ്റ്റർ 1 വിസ്മയകരമായ ദൃശ്യങ്ങളും, അത്യുഗ്രൻ പശ്ചാത്തലസംഗീതവും, വലിയ കാൻവാസിലുള്ള മാസ്മരിക അവതരണവും വഴി വേറിട്ടൊരു അനുഭവമായിരിക്കും അവർക്ക് സമ്മാനിക്കുക. റിഷഭ് ഷെട്ടിയുടെ സംവിധാനവും, ഹൊംബാലെ ഫിലിംസ് എന്ന വമ്പൻ നിർമ്മാണകമ്പനിയും ഒരുമിക്കുമ്പോൾ, ഇത് ഇന്ത്യൻ സിനിമയിലെ തന്നെ വലിയ IMAX അനുഭവങ്ങളിലൊന്നാകുമെന്ന് തന്നെ നമുക്ക് വിശ്വസിക്കാം.
കാന്താര: ചാപ്റ്റർ 1 ഒക്ടോബർ 2-ന് ലോകമെമ്പാടും റിലീസ് ചെയ്യും. ലോക സിനിമയുടെ തന്നെ അഭിമാന ചിത്രങ്ങളിൽ ഒന്നായ കാന്താരയുടെ ഈ രണ്ടാം പതിപ്പ് ഏകദേശം 125 കോടി ബഡ്ജറ്റിലാണ് നിർമിച്ചിരിക്കുന്നത്. മാർക്കറ്റിംഗ് ആൻഡ് പി ആർ – വിവേക് രാമദേവൻ, ക്യാറ്റലിസ്റ്റ്
Film
ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ചിത്രം “ലോക” ഉടൻ ഒടിടിയിലേക്കില്ല; ചിത്രം തീയേറ്ററുകളിൽ തുടരും

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ ഏറ്റവും പുതിയ ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയത്. 267 കോടി ആഗോള കളക്ഷൻ നേടി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയ ചിത്രം തീയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞ സദസ്സിൽ ആണ് പ്രദർശിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഉടൻ ഒടിടിയിൽ റിലീസ് ചെയ്യില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം തീയേറ്ററുകളിൽ തന്നെ പ്രദർശനം തുടരും. വമ്പൻ പ്രേക്ഷക പിന്തുണ ചിത്രത്തിന് ഇപ്പോഴും ലഭിക്കുന്നുണ്ട്. കേരളത്തിന് അകത്തും പുറത്തും വിദേശത്തും ഇപ്പോഴും ഹൗസ്ഫുൾ ഷോകളുമായാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. റിലീസ് ചെയ്ത് നാലാമത്തെ ആഴ്ചയിലും കേരളത്തിൽ വമ്പൻ തീയേറ്റർ ഹോൾഡ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
റിലീസ് ചെയ്ത് 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ആഗോള ഗ്രോസർ ആയി മാറിയത്. മലയാളത്തിലെ മാത്രമല്ല, തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു നായികാതാരം ടൈറ്റിൽ വേഷത്തിൽ എത്തിയ ചിത്രം നേടുന്ന ഏറ്റവും വലിയ ആഗോള കളക്ഷൻ ആണ് “ലോക” സ്വന്തമാക്കിയത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ഫാന്റസി ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്.
കേരളത്തിലെ പ്രശസ്ത ഐതിഹ്യങ്ങളിൽ ഒന്നായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ ഒരുക്കിയ “ലോക” ഇപ്പോൾ ഇന്ത്യൻ സിനിമയിൽ തന്നെ ചർച്ചചെയ്യപ്പെടുന്ന ഒരു ചിത്രമായി മാറിയിട്ടുണ്ട്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സ് കൂടിയാണ് ഈ ചിത്രത്തിലൂടെ ആരംഭിച്ചിരിക്കുന്നത്. കേരളത്തിൽ ഒതുങ്ങി നിൽക്കാതെ റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും മഹാവിജയമാണ് ചിത്രം കരസ്ഥമാക്കിയത്. 50 കോടിക്ക് മുകളിൽ ആണ് ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും നേടിയത്.
ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച കല്യാണി, നസ്ലൻ എന്നിവർക്കൊപ്പം ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും മൂത്തോൻ എന്ന കഥാപാത്രമായി മമ്മൂട്ടിയുടെ അദൃശ്യമായ സാന്നിധ്യവും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. ചിത്രം കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചതും ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രോജക്ട് ഹെഡ് – സുജയ് ജെയിംസ്, ദേവ ദേവൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, ചീഫ് അസോസിയേറ്റ്-സുജിത്ത്
Film
നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി” മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം സ്വന്തമാക്കി വമ്പൻ മ്യൂസിക് ബാനർ ആയ ടി സീരീസ്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ/മ്യൂസിക് അവകാശം വമ്പൻ തുകക്കാണ് ടി സീരീസ് സ്വന്തമാക്കിയത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഒരു ക്രൈം ത്രില്ലർ ആയാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നാണ് സൂചന.
നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പോലീസ് കഥാപാത്രങ്ങളായാണ് നവ്യ നായരും സൗബിൻ ഷാഹിറും ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഇരുവരെയും പോലീസ് യൂണിഫോമിൽ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലും അവതരിപ്പിച്ചത്. നവ്യ നായർ- സൗബിൻ ടീം ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.
ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ – ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ – സിബിൻ രാജ്, ആക്ഷൻ – പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് – നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ – യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പിആർഒ – ശബരി
-
india3 days ago
കോച്ചിങ് സെന്ററിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ ബോര്‍ഡ് പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്ന് രാജസ്ഥാന് ഹൈക്കോടതി
-
Article3 days ago
കാക്കിയിലെ കളങ്കത്തിന് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി
-
News1 day ago
‘ബാഗ്രാം എയർബേസ് അഫ്ഗാനിസ്ഥാൻ തിരിച്ചുതന്നില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കും’; ഭീഷണിയുമായി ട്രംപ്
-
india1 day ago
ജിഎസ്ടി പരിഷ്കരണം അപര്യാപ്തം, ‘ബാന്‍ഡ്-എയ്ഡ്’ പരിഹാരം; വിമര്‍ശിച്ച് കോണ്‍ഗ്രസ്
-
More2 days ago
ഫലസ്തീൻ പതാക ധരിച്ചെത്തിയതിന് പാർലമെന്റിൽ നിന്നും പുറത്താക്കി; ഡച്ച് എംപി തിരിച്ചെത്തിയത് തണ്ണിമത്തൻ ടോപ്പുമായി
-
kerala3 days ago
ആദിവാസി പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ: ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം
-
india2 days ago
‘ഇന്ത്യക്കുള്ളത് ദുർബലനായ പ്രധാനമന്ത്രി’: കോൺഗ്രസ്
-
india2 days ago
മോഹന്‍ലാലിന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്