Culture
സുഷമാ സ്വരാജിനെ മന്ത്രി സ്ഥാനത്തുനിന്നും ഉടന്‍ മാറ്റാന്‍ സാധ്യത

സുഷമാ സ്വരാജിനെ വിദേശകാര്യ മന്ത്രി സ്ഥാനത്തു നിന്നും മാറ്റാന്‍ സാധ്യത. വൃക്കരോഗത്തെ തുടര്‍ന്ന് ദീര്‍നാളായി ചികില്‍സയില്‍ കഴിയുന്ന സുഷമ സ്വരാജിനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ആഴ്ചയാണ് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സുഷമ വിധേയയാകുന്നത്. ചികിത്സക്കായി ആസ്പത്രിയില്‍ കഴിയുന്ന സുഷമ സ്വരാജ്, ശസ്ത്രക്രിയക്ക് ശേഷവും ഏതാനും മാസങ്ങള്‍ കൂടി വിശ്രമത്തിലാവും. അതിനാല്‍ ഭരണകാര്യങ്ങളില്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മാറ്റത്തെ കുറിച്ച് മോദി ആലോചിക്കുന്നത്. സുഷമക്ക് പകരം പുതിയ മുഴുവന്‍ സമയ വിദേശകാര്യമന്ത്രിയെ തേടി പ്രധാനമന്ത്രി അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ബി.ജെ.പിയില്‍ ഈ സ്ഥാനത്തിന് അനുയോജ്യനായ ആളുണ്ടോ എന്നാണ് പ്രധാനമന്ത്രി തിരയുന്നത്. ശൈത്യകാല സമ്മേളനത്തിനിടെ തന്നെ വിദേശകാര്യ വകുപ്പ് സീനിയര്‍ മന്ത്രിമാരിലൊരാളെ ഏല്‍പ്പിക്കുന്ന കാര്യവും അദ്ദേഹത്തിന്റെ പരിഗണനയിലുണ്ട്. അതിനായി മന്ത്രിസഭാംഗങ്ങളുടെ വകുപ്പുകളില്‍ അഴിച്ചുപണി നടത്താനും പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അമേരിക്കയില്‍ വന്ന ഭരണമാറ്റവും മോദി മന്ത്രിസഭയുടെ മാറ്റത്തിന് കാരണമായി പറയുന്നുണ്ട്. പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ട്രംപ് ഭരണകൂടവുമായി മികച്ച ബന്ധമാണ് നരേന്ദ്രമോദി ആഗ്രഹിക്കുന്നത്. ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ ടീം അധികാരത്തിലേല്‍ക്കുന്നതോടെ അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം ദൃഢപ്പെടുത്തുന്നതിനും മാറ്റം അനിവാര്യമായി മോദി കാണുന്നു. നിലവില്‍ പാക്കിസ്ഥാനുമായി ട്രംപിന് അടുപ്പം കൂടുന്നാതായുള്ള വാര്‍ത്തകള്‍ മോദി ഗവണ്‍മെന്റിന് ഭീഷണിയും നല്‍ക്കുന്നതാണ്. അതിനാല്‍ തന്നെ അമേരിക്കയുമായുള്ള ഊഷ്മളമായ ബന്ധത്തിന് ഇന്ത്യക്ക് മുഴുവന്‍സമയ വിദേശകാര്യ മന്ത്രി വേണ്ടതുണ്ട്.
ചികില്‍സയിലായതിനെത്തുടര്‍ന്ന് അടുത്തിടെ അമൃത്സറില്‍ നടന്ന ഹാര്‍ട്ട് ഏഷ്യ സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ അഭാവം ഏറെ പ്രകടമായിരുന്നു. കൂടാതെ ജനുവരിയില്‍ നിരവധി ലോക നേതാക്കള്‍ ഇന്ത്യ സന്ദര്‍ശിക്കുകയും കൂടി ചെയ്യുന്ന സാഹചര്യത്തിലാണ് മുഴുവന്‍ സമയ വിദേശകാര്യമന്ത്രി വേണമെന്ന് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്.
Film
സ്വകാര്യത സംരക്ഷിക്കണമെന്ന് ആവശ്യം; ഐശ്വര്യ റായിക്ക് പിന്നാലെ അഭിഷേക് ബച്ചനും
ബോളിവുഡ് ടി ഷോപ് എന്ന വെബ്സൈറ്റിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ച്. ബോളിവുഡ് താരങ്ങളുടെ പ്രിന്റ് ചെയ്ത ടി ഷര്‍ട്ടുകള്‍ നിര്‍മ്മിക്കുന്ന വെബ്സൈറ്റ് ആണ് ബോളിവുഡ് ടി ഷോപ്.

അനുമതി ഇല്ലാതെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ നടി ഐശ്വര്യ റായ് കഴിഞ്ഞ ദിവസമാണ് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇപ്പോഴിതാ നടിയ്ക്ക് പിന്നാലെ അഭിഷേക് ബച്ചനും ഇതേ ആവശ്യം പറഞ്ഞുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ബോളിവുഡ് ടി ഷോപ് എന്ന വെബ്സൈറ്റിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ച്. ബോളിവുഡ് താരങ്ങളുടെ പ്രിന്റ് ചെയ്ത ടി ഷര്‍ട്ടുകള്‍ നിര്‍മ്മിക്കുന്ന വെബ്സൈറ്റ് ആണ് ബോളിവുഡ് ടി ഷോപ്.
ഐശ്വര്യ റായിയുടെ പബ്ലിസിറ്റി അവകാശങ്ങള്‍ നടപ്പിലാക്കാനും, അനുമതി കൂടാതെ ചിത്രങ്ങള്‍ ഉപയോഗിക്കുന്ന വെബ്സൈറ്റുകളും യൂട്യൂബ് ചാനലുകളും നിയന്ത്രിക്കാനും അഭിഭാഷകന്‍ സന്ദീപ് സേഥി കോടതിയെ അറിയിച്ചു. ഗൂഗിളിനോട് അനാവശ്യ ഫോട്ടോകളുടെ ലിങ്കുകള്‍ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Film
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ചിത്രം ” ലോക” 200 കോടി ക്ലബിൽ; ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് കുതിപ്പ് തുടരുന്നു

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് “ലോക”. റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം “ലോക” സ്വന്തമാക്കിയത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്.
റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് “ലോക” നേടിയത്. പാൻ ഇന്ത്യ തലത്തിലുള്ള ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിന് പുറത്തും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും മികച്ച വിജയമാണ് നേടുന്നത്. ബിഗ് ബജറ്റ് ഫാൻ്റസി ത്രില്ലറായി ഒരുകിയ ചിത്രത്തിൽ അതിഥി താരങ്ങളുടെയും ഒരു വലിയ നിര തന്നെയുണ്ട്. അതോടൊപ്പം ഈ യൂണിവേഴ്സിലെ ഇനി വരാനുള്ള ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട “മൂത്തോൻ” എന്ന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടി ആണെന്നുള്ള വിവരവും മമ്മൂട്ടിയുടെ ജന്മദിനത്തിനു ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു.
5 ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ വേഫെറർ ഫിലിംസ് ആണ് ചിത്രം എത്തിച്ചത്.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്
Film
മമ്മൂട്ടി- ജോമോൻ ചിത്രം “സാമ്രാജ്യം” 4K റീ റിലീസ് ടീസർ പുറത്ത്; റിലീസ് സെപ്റ്റംബർ 19 ന്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത് 1990 ൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ‘സാമ്രാജ്യ’ത്തിന്റെ 4K റീ റിലീസ് ടീസർ പുറത്ത്. മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിൻ്റെ റീമാസ്റ്റർ പതിപ്പിൻ്റെ ടീസർ പുറത്ത് വിട്ടത്. 4K ഡോൾബി അറ്റ്മോസിൽ റീ മാസ്റ്റർ ചെയ്ത ചിത്രത്തിൻ്റെ റീ റിലീസ് 2025 സെപ്റ്റംബർ 19 നാണ്. ആരിഫ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജ്മൽ ഹസൻ നിർമ്മിച്ച ഈ ചിത്രം രചിച്ചത് ഷിബു ചക്രവർത്തിയാണ്. ആരിഫ റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി എത്തിയ ‘സാമ്രാജ്യം”, അന്നത്തെ കാലത്ത് തന്നെ 75 ലക്ഷം മുതൽ 1 കോടി രൂപ വരെ മുതൽ മുടക്കിലാണ് ഒരുക്കിയത്. സ്റ്റൈലിഷ് നായകനായി മമ്മൂട്ടിയെ അവതരിപ്പിച്ച ചിത്രം മേക്കിങ് മികവ് കൊണ്ടും വലിയ പ്രശംസ നേടി. ബെൻസ് കാറുകളും മറ്റും യഥേഷ്ടം ഉപയോഗിച്ച ചിത്രം സ്റ്റൈലിഷും കണ്ണഞ്ചിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്തു. കേരളത്തിൽ ഒതുങ്ങി നിൽക്കാതെ തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നൂറും ഇരുനൂറും ദിവസങ്ങൾ തകർത്തോടിയ ചിത്രം കൂടിയാണ് “സാമ്രാജ്യം”.
ഗാനങ്ങൾ ഇല്ലാതെ, ഇളയരാജ പശ്ചാത്തല സംഗീതം മാത്രം നൽകിയ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ജയാനൻ വിൻസെന്റ് കാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് കെ പി ഹരിഹരപുത്രൻ. മമ്മൂട്ടിക്കൊപ്പം മധു, ക്യാപ്റ്റൻ രാജു, അശോകൻ, വിജയരാഘവൻ, ശ്രീവിദ്യ, സോണിയ, സത്താർ, ജഗന്നാഥ വർമ്മ, സാദിഖ്, സി ഐ പോൾ, ബാലൻ കെ നായർ, പ്രതാപചന്ദ്രൻ, ജഗന്നാഥൻ, ഭീമൻ രഘു, പൊന്നമ്പലം, വിഷ്ണുകാന്ത്, തപസ്യ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പിആർഒ- ശബരി
-
filim3 days ago
‘തന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്യുന്നത് തടയണം’; ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് ഐശ്വര്യ റായ് ബച്ചന്
-
india3 days ago
‘അന്യായവും യുക്തിരഹിതവും’: ഇന്ത്യയ്ക്കെതിരായ താരിഫുകളില്‍ യുഎസിനെ വിമര്‍ശിച്ച് ചൈന
-
kerala3 days ago
കാസര്‍കോട് ഷവര്‍മ കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം; ഹോട്ടലില്‍ നിന്ന് നല്‍കിയത് നാലു ദിവസം പഴക്കമുള്ള ഷവര്‍മയെന്ന് പരാതി
-
kerala3 days ago
പോപ്പുലര്‍ ഫ്രണ്ട് ബന്ധമാരോപിച്ച് പൊലീസില്‍ നിന്ന് പുറത്താക്കി; കുറ്റവിമുക്തനാക്കപ്പെട്ട് തിരിച്ചെടുക്കാന്‍ ഉത്തരവ് വന്നിട്ട് ഒരു വര്‍ഷം
-
News3 days ago
നേപ്പാളില്‍ കലാപം; പ്രസിഡന്റിന്റെയും മന്ത്രിമാരുടേയും വീടുകള്‍ അഗ്നിക്കിരയാക്കി
-
News3 days ago
ജെന്‍ സി പ്രക്ഷോഭം: നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലി രാജിവെച്ചു
-
kerala3 days ago
കണ്ണൂരില്‍ ബോംബ് സ്ഫോടനക്കേസ് പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഎം
-
News3 days ago
നേപ്പാള്‍ ജെന്‍ സി പ്രക്ഷോഭം; ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തു