Connect with us

Video Stories

റെയില്‍വേയില്‍ 3538 അപ്രന്റിസ് ഒഴിവുകള്‍

Published

on

വിവധ ഡിവിഷനുകളിലായി റെയില്‍വേയില്‍ 3538 അപ്രന്റിസ് ഒഴുവുകള്‍. ജയ്പൂര്‍ ആസ്ഥാനമായുള്ള നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ വര്‍ക്ക്ഷോപ്പുകളിലും ഡിവിഷനുകളിലും അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2090 ഒഴിവുകളുണ്ട്. ഡിസംബര്‍ 30 വരെ അപേക്ഷിക്കാം

ജയ്പൂര്‍ ഡിവിഷന്‍- 503
അജ്മീര്‍ ഡിവിഷന്‍- 420
ജോധ്പൂര്‍ ഡിവിഷന്‍- 410
ബികനീര്‍ ഡിവിഷന്‍- 412
ബി.ടി.സി. കാരേജ് അജ്മീര്‍- 166
ബി.ടി.സി ലോക്കോ അജ്മീര്‍- 57
കാരേജ് വര്‍ക്ഷോപ്പ് ബികനീര്‍- 37
കാരേജ് വര്‍ക്ഷോപ്പ് ജോധ്പൂര്‍ – 85

എന്നിങ്ങനെയാണ് ഡിവിഷന്‍/ വര്‍ക്ക്ഷോപ്പ് ഒഴിവുകള്‍.50 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി, അതത് ട്രേഡില്‍ ഐ.ടി.ഐ എന്നിവയാണ് യോഗ്യത. പത്താം ക്ലാസില്‍ ലഭിച്ച മാര്‍ക്കിന്റെയും സമര്‍പ്പിച്ച രേഖകളുടെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

പ്രായം 2019 ഡിസംബര്‍ 30-ന് ഉള്ളില്‍ 15 വയസിനും 24നും ഇടയില്‍ (നിയമാനുസൃത ഇളവുകള്‍ ലഭ്യമാണ്)
അപേക്ഷാ ഫീസ്: 100 രൂപ. ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.
ഫീസിളവ്: വനിതകള്‍, എസ്.സി., എസ്.ടി., അംഗപരമിതര്‍ എന്നിവര്‍ക്ക് ഫീസില്ല.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഡസംബര്‍ 30. http://www.rrcjaipur.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുന്‍പായി ഫോട്ടോയും ഒപ്പും സ്‌കാന്‍ ചെയ്ത് അപ് ലോഡ് ചെയ്യണം.

kerala

14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

Published

on

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.

വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.

Continue Reading

kerala

ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

Published

on

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.

Continue Reading

kerala

പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു

ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

Published

on

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.

ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.

Continue Reading

Trending