കോഴിക്കോട് എന്‍.ഐ.ടിക്കരില്‍ താമസിക്കുന്ന പ്രാദേശിക കോണ്‍ഗ്രസ് നേതാവ് 2008 രാമകൃഷ്ണന്‍ രാമകൃഷ്ണന്‍ എന്‍ ഐടി
2008ല്‍ മണ്ണിലേത്തില്‍ വീട്ടില്‍ രാമകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ടാണ് ജോളിക്കെതിരെ പുതിയ അന്വേഷണം ആരംഭിച്ചത്. അന്വേഷണം സംഘം രാമകൃഷ്ണന്റെ മകന്റെ മൊഴിയെടുത്തു. ഇന്ന് രാവിലെ വീട്ടില്‍ ചെന്നാണ് മൊഴിയെടുത്തത്. അച്ഛന്‍ തട്ടിപ്പിന് ഇരയായതായി മകന്‍ രോഹിത്ത് വ്യക്തമാക്കി. 55 ലക്ഷം ആരോ തട്ടിയെടുത്തതായാണ് രോഹിത്ത് പറഞ്ഞത്, അതേസമയം മരണത്തില്‍ ദുരൂഹത ഉള്ളതായി തോന്നുന്നില്ലെന്നും മകന്‍ വ്യക്തമാക്കി.

അറസ്റ്റിലായ ജോളിയുമായി ബന്ധപ്പെട്ട് കിടക്കുന്ന കോഴിക്കോട് എന്‍.ഐ.ടിക്കരികില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണത്തിലാണ് കേസ് പുതിയ വഴിത്തിരിവുകളിലേക്ക് നീങ്ങുന്നത്. ജോളിയും സുഹൃത്തും നടത്തുന്ന ബ്യൂട്ടിപാര്‍ലറുമായി പലരും ബന്ധപ്പെട്ടുകിടക്കുന്നതായാണ് വിവരം.
രാമകൃഷ്ണന് ബ്യൂട്ടിപാര്‍ലറുമായും അതുവഴി ജോളിയുമായും ബന്ധമുള്ളതായാണ് റിപ്പോര്‍ട്ട്. സാമാന്യ സാമ്പത്തിക ശേഷിയും സ്വാധീന ശേഷിയും ഉള്ള രാമകൃഷ്ണനുമായി ജോളി ബന്ധം സ്ഥാപിച്ചിരുന്നു. ഇതിനിടെ സാമ്പത്തിക പ്രശ്‌നം അനുഭവിക്കുന്നതിനിടെയാണ് രാമകൃഷ്ണന്റെ മരണം.

അതിനിടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ വീണ്ടും പൊലീസ് ചോദ്യംചെയ്യാന്‍ തുടങ്ങി.