Culture
മുഖ്യമന്ത്രി ഹിറ്റ്ലറാണോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കണ്ണൂര്: ഗെയില് സമരക്കാരെ തോക്കും ലാത്തിയും ഉപയോഗിച്ച് നേരിടാന് മുഖ്യമന്ത്രി പിണറായി വിജയന് എന്താ ഹിറ്റ്ലറാണോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭരിക്കുമ്പോള് ജനകീയ സമരങ്ങളോടു സര്ക്കാര് കാണിക്കുന്ന അസഹിഷ്ണുത ദൗര്ഭാഗ്യകരമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. പടയൊരുക്കം യാത്രയ്ക്കു കണ്ണൂർ പഴയങ്ങാടിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ഗെയില് സമരം ഇതുവരെ യു.ഡി.എഫ് ഏറ്റെടുത്തിട്ടില്ല. ജനകീയ സമരങ്ങളെ ചോരയില് മുക്കിക്കൊല്ലാനാണു സര്ക്കാര് നീക്കമെങ്കില് യു.ഡി.എഫിന് സമരം ഏറ്റെടുക്കേണ്ടിവരുമെന്നും ചെന്നിത്തല താക്കീതു നല്കി. നാട്ടില് വികസനം വരണം എന്നാണു യു.ഡി.എഫ് നിലപാട്. അതേസമയം ജനത്തിന്റെ ദുരിതം കണ്ടില്ലെന്നു നടിച്ചുള്ള വികസനം ശരിയല്ല, ചെന്നിത്തല പറഞ്ഞു.
Film
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം

filim
ലാലുവിന്റെ സ്നേഹമുത്തം ഇച്ചാക്കയ്ക്ക്; ചിത്രം പങ്കുവെച്ച് മോഹന്ലാല്
മമ്മൂട്ടിയുടെ ആരോഗ്യനില പൂര്ണ്ണ സ്ഥിതിയിലെന്ന വാര്ത്തയില് പ്രതികരണവുമായി മോഹന്ലാല്

മമ്മൂട്ടിയുടെ ആരോഗ്യനില പൂര്ണ്ണ സ്ഥിതിയിലെന്ന വാര്ത്തയില് പ്രതികരണവുമായി മോഹന്ലാല്. ഫേസ്ബുക്കില് മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന ചിത്രമാണ് നടന് മോഹന്ലാല് പങ്കുവെച്ചത്. മലയാളികള് ഏറെ കാത്തിരുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു ഇത്. മമ്മൂട്ടിക്ക് ആശംസകള് നേര്ന്ന്കൊണ്ട് നിരവധി ആളുകളാണ് സോഷ്യല് മീഡിയയില് പോസ്റ്റുകള് പങ്കുവെക്കുന്നത്.
പ്രാര്ത്ഥിച്ചവര്ക്കും, കൂടെ നിന്നവര്ക്കും ഒരുപാട് നന്ദിയെന്നാണ് മമ്മൂട്ടിയുടെ പേഴ്സണല് അസിസ്റ്റന്റായ എസ് ജോര്ജ് കുറിച്ചത്. തൊട്ട് പിന്നാലെ മാലാ പാര്വതിയും മമ്മൂക്ക പൂര്ണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു എന്ന് ഫേസ്ബുക്കില് പോസ്റ്റ് പങ്കുവെച്ചു. ഇവരുടെയെല്ലാം പോസ്റ്റുകള്ക്ക് താഴെ സന്തോഷം പങ്കുവെച്ചുകൊണ്ട് ആരാധകര് എത്തുകയാണ്.
മഹേഷ് നാരായണന് ചിത്രത്തിലാണ് മമ്മൂട്ടിയും മോഹന്ലാലും ഒരുമിച്ച് അഭിനയിക്കുന്നത്. വൈകാതെ തന്നെ മമ്മൂട്ടി ഷൂട്ടിങ്ങിലേക്ക് തിരിച്ചു വരും എന്നാണ് കരുതപ്പെടുന്നത്. മോഹന്ലാലിന്റെ ഈ ഫെയിസ് ബുക്ക് പോസ്റ്റില് ആരാധകര് ഏറെ സന്തോഷത്തിലാണ്.
india
ഏഷ്യാ കപ്പ്: ഇന്ത്യന് ടീം പ്രഖ്യാപിച്ചു; സഞ്ജുവിന് ഇടം, ഗില് വൈസ് ക്യാപ്റ്റന്
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്ണമെന്റിനുള്ള ഇന്ത്യന് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്ണമെന്റിനുള്ള ഇന്ത്യന് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മുംബൈയിലെ ബോര്ഡ് ആസ്ഥാനത്ത് ചേര്ന്ന യോഗത്തില് ചീഫ് സെലക്ടര് അജിത് അഗാര്ക്കര് ടീം പ്രഖ്യാപനം നടത്തി.
മലയാളി വിക്കറ്റ് കീപ്പര് ബാറ്റര് സഞ്ജു സാംസണ് ടീമില് ഇടം നേടി. ഫിറ്റ്നസ് പരിശോധന വിജയകരമായി പൂര്ത്തിയാക്കിയ ടി20 ക്യാപ്റ്റന് സൂര്യകുമാര് യാദവ് തന്നെ ടീമിനെ നയിക്കും. ടെസ്റ്റ് ടീം ക്യാപ്റ്റനായ ശുഭ്മാന് ഗില് വൈസ് ക്യാപ്റ്റന്റെ ചുമതല വഹിക്കും
-
Film21 hours ago
പൂര്ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്ജും ആന്റോ ജോസഫും
-
india3 days ago
എസ്.ഐ.ആറില് നിന്ന് പിന്മാറില്ല; ആരോപണങ്ങളില് അന്വേഷണമില്ല -തെരഞ്ഞെടുപ്പ് കമ്മീഷന്
-
kerala3 days ago
കോട്ടയത്ത് റിട്ടയേര്ഡ് എസ്ഐയെ ലോഡ്ജില് മരിച്ച നിലയില് കണ്ടെത്തി
-
india3 days ago
ജമ്മു കശ്മീരില് വീണ്ടും മേഘവിസ്ഫോടനം; ഏഴ് പേര് മരിച്ചു
-
kerala3 days ago
സുല്ത്താന് ബത്തേരിയില് ഒമ്പതാം ക്ലാസ് വിദ്യാര്ത്ഥി വീട്ടില് മരിച്ച നിലയില്
-
News3 days ago
ഗസ്സയില് ഇസ്രാഈല് ആക്രമണം; കഴിഞ്ഞ 24 മണിക്കൂറിനിടെ 251 ഫലസ്തീനികളെ കൊലപ്പെടുത്തി
-
india3 days ago
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കഴിവുകേടിനെയും പക്ഷപാതത്തെയും തുറന്നുകാട്ടിയ വാര്ത്താസമ്മേളനം: കോണ്ഗ്രസ്
-
Film3 days ago
വീണ്ടും ഞെട്ടിക്കാൻ മമ്മൂട്ടി; “കളങ്കാവൽ” പുത്തൻ പോസ്റ്റർ പുറത്ത്