Culture
ജസ്റ്റിസ് ശരദ് ബോബ്ദെ; അടുത്ത ചീഫ് ജസ്റ്റിസിനെ കുറിച്ച് അറിയേണ്ടതെല്ലാം

ന്യൂഡല്ഹി: സുപ്രീംകോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയി അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ദെയെ ശിപാര്ശ ചെയ്തു. രഞ്ജന് ഗൊഗോയി കഴിഞ്ഞാല് സുപ്രീംകോടതിയിലെ ഏറ്റവും മുതിര്ന്ന ജഡ്ജിയാണ് ജസ്റ്റിസ് ബോബ്ദെ. ഇതുസംബന്ധിച്ച് ചീഫ് ജസ്റ്റിസ് കേന്ദ്ര നിയമമന്ത്രാലയത്തിന് ഔദ്യോഗികമായി കത്തു നല്കിയതായി നിയമ വൃത്തങ്ങള് വ്യക്തമാക്കി. ഇതോടെ ഇന്ത്യയുടെ 47മത് ചീഫ് ജസ്റ്റിസായി എസ്.എ ബോബ്ദെ നിയമിക്കമപ്പെടുമെന്ന് ഉറപ്പായി. നവംബര് 18നാവും ജസ്റ്റിസ് ബോബ്ദെ ചീഫ് ജസ്റ്റിസായി ചുമതലയേല്ക്കുക. 2021 ഏപ്രില് 23 വരെയാണ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ദെയുടെ കാലാവധി. 2018 ഒക്ടോബര് മൂന്നിനാണ് ജസ്റ്റിസ് രഞ്ജന് ഗൊഗോയി 46-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. 2019 നവംബര് 17ന് അദ്ദേഹത്തിന്റെ കാലാവധി തീരാനിരിക്കെയാണ് പിന്ഗാമിയെ നിര്ദേശിച്ച് നിയമ മന്ത്രാലയത്തിന് കത്തു നല്കിയത്.
1956 ഏപ്രില് 24 ന് മഹാരാഷ്ട്രയിലെ നാഗ്പൂരിലെ പ്രശസ്ത ജൂറിസ്റ്റുകളുടെ കുടുംബത്തിലാണ് ബോബ്ദെ ജനിച്ചത്. ബോബ്ഡെയുടെ മുത്തച്ഛന് അരവിന്ദ് ബോബ്ഡെ മഹാരാഷ്ട്രയിലെ മുന് അഡ്വക്കേറ്റ് ജനറലായിരുന്നു. അദ്ദേഹത്തിന്റെ അച്ഛന് സുപ്രീംകോടതിയിലെ മുതിര്ന്ന അഭിഭാഷകനാണ്. നാഗ്പൂര് യൂനിവേഴ്സിറ്റിയില് നിന്നും ബിഎ എല്എല്ബി ബിരുദം നേടിയ ബോബ്ദെ 1978 സപ്തംബര് 23ന് അഭിഭാഷകനായി മഹാരാഷ്ട്രയിലെ ബാര് കൗണ്സിലില് എന്റോള് ചെയ്തു. രണ്ടായിരത്തില് ബോംബെ ഹൈക്കോടതിയിലെ അഡീഷനല് ജഡ്ജിയി നിയമിതനായി. 2012 ഒക്ടോബറില് ജസ്റ്റിസ് ബോബ്ഡെ മധ്യപ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. 2013 ഏപ്രില് 12നാണ് സുപ്രിം കോടതിയില് നിയമിതനായത്. ഗൊഗോയി കഴിഞ്ഞാല് ഏറ്റവും കൂടുതല് സീനിയോറിറ്റിയുള്ള ജഡ്ജിയാണ് 64 കാരനായ ബോബ്ദെ.
“എന്റെ ലക്ഷ്യവും മുന്കണന നല്കുന്നതും വ്യവഹാരികളുടെ ‘നീതിക്കാണ്, നീതി മാത്രമാണ്’ എന്നതാണ്, ചീഫ് ജസ്റ്റിസായി ശുപാര്ശ ചെയ്യപ്പെട്ടിരിക്കെ ബോബ്ദെ പറഞ്ഞു. ഇത് നീതിന്യായ കോടതികളാണ്. കോടതികള് നിലനില്ക്കുന്നത് ഈ ആവശ്യത്തിനായി മാത്രമാണ്, മറ്റൊന്നിനുമല്ല.”
ബോബ്ദെ ഇടപെട്ട സുപ്രധാനമായ കേസുകള്
എട്ട് വര്ഷത്തെ സുപ്രിംകോടതിയിലെ പ്രവര്ത്തന കാലയളവിനിടെ നിരവധി നിര്ണായക കേസുകള് അദ്ദേഹത്തിന് മുന്നിലെത്തിയിരുന്നു. നിലവില് അയോധ്യ-ബാബരി മസ്ജിദ് കേസ് ബോബ്ദെ ഉള്പ്പെടെയുള്ള അഞ്ചംഗ ബെഞ്ചിന് കീഴിലാണ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ചില് ബോബ്ദയെ കൂടാതെ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് അബ്ദുല് നസീര് എന്നിവരാണ് അംഗങ്ങള്. ഗോഗോയ് വിരമിക്കാനിരിക്കെ നവംബര് 17 ന് മുമ്പ് അഞ്ചംഗ ബെഞ്ച് വിധി പുറപ്പെടുവിക്കും.
സുപ്രിംകോടതിയുടെ ചരിത്രത്തിലെ ഏറ്റവും വിവാദമായ ചീഫ് ജസ്റ്റിസിനെതിരേയുള്ള ലൈംഗീകാരോപണ കേസ് പരിശോധിക്കുന്ന സമിതിയുടെ നേതൃത്വം ബോബ്ദയിലായിരുന്നു.
ഗുരുതരമായ വായുമലിനീകരണം കണക്കിലെടുത്തത് ഡല്ഹിയില് പടക്കവില്പ്പന നടത്തുന്നത് പൂര്ണ്ണമായി നിരോധിച്ച് കൊണ്ടുള്ള വിധിയിലും ബോബ്ദെ ആയിരുന്നു.
ആധാര് ഇല്ലാതത്തിന്റെ പേരില് ഒരു ഇന്ത്യന് പൗരനും അടിസ്ഥാന സേവനങ്ങളോ സര്ക്കാര് സബ്സിഡികളോ നിഷേധിക്കപ്പെടാന് പാടില്ലെന്ന സുപ്രിംകോടതി വിധിയില് ബോബ്ദെ അംഗമായിരുന്നു.
2017ല് ജസ്റ്റിസ് ബോബ്ദെയും ജസ്റ്റിസ് എല് നാഗേശ്വര റാവുവും ഉള്പ്പെട്ട ബെഞ്ചാണ് ഭ്രൂണഹത്യതേടിയുള്ള ഒരു യുവതിയുടെ ഹരജി തള്ളിക്കളഞ്ഞത്.
Film
ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന് തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്സരിക്കാന് നാമ നിര്ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്സരിക്കാന് നാമ നിര്ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന് പ്രസിഡന്റായാല് നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന് സ്റ്റീഫന് പരാതി നല്കിയിരുന്നു. സാന്ദ്രയ്ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ് പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്റർടെയ്ൻമെന്റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന് ബാബു നിര്മിച്ച് മുകേഷ് കുമാര് സിങ് സംവിധാനം ചെയ്ത പാന് ഇന്ത്യന് ചിത്രത്തിന് മുകേഷ് കുമാര് സിങ്, വിഷ്ണു മഞ്ചു, മോഹന് ബാബു എന്നിവര് ചേര്ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്മാതാവുമായ മുകേഷ് കുമാര് സിങ്ങിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന് ഷെല്ഡന് ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന് കൊറിയോഗ്രാഫര്. സംഗീതം സ്റ്റീഫന് ദേവസി, എഡിറ്റര് ആന്റണി ഗോണ്സാല്വസ്.
-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്ക്ക് ഹോഗന് അന്തരിച്ചു
-
kerala1 day ago
താമരശ്ശേരി ചുരത്തില് നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്
-
kerala3 days ago
കനത്ത മഴ; ഇടുക്കിയില് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
-
india3 days ago
വാഗമണ് റോഡില് വിനോദ സഞ്ചാരി കാല്വഴുതി കൊക്കയില് വീണ് മരിച്ചു
-
kerala3 days ago
ആര്എസ്എസ് വിദ്യാഭ്യാസ സമ്മേളനം; സംസ്ഥാനത്തെ അഞ്ച് സര്വകലാശാല വി.സി.മാര് പങ്കെടുക്കുമെന്ന് സംഘാടകര്
-
film3 days ago
സൂപ്പർ വിജയത്തിലേക്ക് “ജെ എസ് കെ”; തീയേറ്ററുകൾ നിറച്ച് സുരേഷ് ഗോപി ചിത്രം
-
india2 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
kerala2 days ago
ഒരാളുടെ സഹായമില്ലാതെ ജയില് ചാടാന് ഗോവിന്ദച്ചാമിക്ക് കഴിയില്ല; പ്രതിക്ക് വധശിക്ഷ നല്കണം; സൗമ്യയുടെ അമ്മ