Video Stories
ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ വീണ്ടും; അമിത് ഷാക്ക് അനുകൂലമായി വിധിപറയാന്‍ ജഡ്ജിക്ക് നൂറു കോടി വാഗ്ദാനം ചെയ്തു

അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ് ഗോപാല്‍ ലോയയുടെ മരണത്തെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. അമിത് ഷാക്ക് അനുകൂലമായി വിധി പറയാന്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മോഹിത് ഷാ, ബ്രിജ് ലോയക്ക് നൂറു കോടി രൂപ വാഗ്ദാനം ചെയ്തതായി ലോയയുടെ സഹോദരി അനുരാധ ബിയാനി ആരോപിച്ചു. സ്വതന്ത്ര മാധ്യമ പ്രവര്ത്തകന് നിരഞ്ജന് ടാക്ലെ ‘ദി കാരവനി’ല്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യമുള്ളത്.
മഹാരാഷ്ട്ര ലാത്തൂരിലെ ഗേറ്റ്ഗാവിലെ പൈതൃക വസതിയില്‍ ദീപാവലിക്ക് ഒത്തു ചേര്‍ന്നപ്പോള്‍ ലോയ തന്നോട് ഇക്കാര്യം പറഞ്ഞതെന്ന് അനുരാധ പറയുന്നു. അദ്ദേഹത്തിന്റെ മരണത്തിന് ആഴ്ചകള്‍ മാത്രം മുമ്പായിരുന്നു ഇത്. അമിത് ഷാക്ക് അനുകൂലമായി വിധി പറയുന്നതിനു വേണ്ടി തനിക്ക് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഓഫറുകള്‍ ലഭിക്കുന്നതായി ലോയ പറഞ്ഞതി അദ്ദേഹത്തിന്റെ പിതാവ് ഹര്‍കിഷന്‍ ലോയയും പറയുന്നു.
2014 നവംബര്‍ 31-ന് ഒരു സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ബ്രിജ് ലോയ, അന്നു രാത്രി മരിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മെഡിക്കല്‍ ഡോക്ടറായ അനുരാധ വെളിപ്പെടുത്തിയത് ഇന്നലെ കാരവന് പ്രസിദ്ധീകരിച്ചിരുന്നു. 2016 നവംബറിനും 2017 നവംബറിനുമിടയില്‍ നടത്തിയ തന്റെ അന്വേഷണത്തില്‍ ബ്രിജ് ഗോപാല്‍ ലോയയുടെ മരണം അസ്വാഭാവികമാണെന്നതിന് നിരവധി തെളിവുകള്‍ ലഭിച്ചതായി നിരഞ്ജന് ടാക്ലെ വ്യക്തമാക്കുന്നു.
ഗുജറാത്ത് ഉപമുഖ്യമന്ത്രിയായിരിക്കെ, സൊഹ്റാബുദ്ദീന്‍ ഷെയ്ഖിനെയും കുടുംബത്തെയും വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചത് അമിത് ഷായുടെ നിര്‍ദേശ പ്രകാരമായിരുന്നു എന്നാണ് കേസ്. കോടതിയെ സ്വാധീനിക്കുമെന്ന ഭയത്താല്‍ ഗുജറാത്തിന് പുറത്ത് നടത്തിയ വിചാരണയുടെ ഒരു ഘട്ടത്തില്‍ പോലും അമിത് ഷാ കോടതിയില്‍ ഹാജരായിരുന്നില്ല. അമിത് ഷാക്ക് ഹാജരാകാന്‍ അന്ത്യശാസനം നല്കിയ ജഡ്ജ് ജെ.ടി ഉത്പത്തിനെ, സുപ്രീം കോടതിയുടെ നിര്‍ദേശം അവഗണിച്ച് സ്ഥലം മാറ്റിയിരുന്നു. 201 ജൂണിലാണ് ബ്രിജ് ഗോപാല്‍ ലോയ ജഡ്ജിയാകുന്നത്.
10,000 പേജിലധികം വരുന്ന കുറ്റപത്രം സൂക്ഷ്മമായി വായിക്കുകയും തെളിവുകള്‍ എല്ലാം മുഖവിലക്കെടുക്കുകയും ചെയ്ത ബ്രിജ് ലോയയുടെ വിധി അമിത് ഷാക്ക് എതിരായിരിക്കുമെന്ന് നിയമ വൃത്തങ്ങളില്‍ സംസാരമുണ്ടായിരുന്നു. വിചാരണാ കാലയളവില്‍ താന്‍ കടുത്ത സമ്മര്‍ദങ്ങള്‍ നേരിട്ടതായി ലോയ നിരവധി പേരോട് വെളിപ്പെടുത്തിയിട്ടുണ്ട്.
2014 ഡിസംബര്‍ ഒന്നിന് ദുരൂഹ സാഹചര്യത്തില്‍ ലോയ മരിച്ചതിനു ശേഷം ഒരു മാസത്തിനുള്ളില്‍ കേസില്‍ നിന്ന് അമിത് ഷാ കുറ്റവിമുക്തനാക്കപ്പെട്ടു. തെളിവില്ലെന്നു കണ്ടാണ് ഷായെ കുറ്റവിമുക്തനാക്കിയത്.
Related: അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം; സംശയങ്ങളുന്നയിച്ച് കുടുംബം
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
kerala1 day ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്‍ക്ക് ഹോഗന് അന്തരിച്ചു
-
india3 days ago
വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു
-
kerala3 days ago
ഗോവിന്ദച്ചാമി ജയില്‍ ചാടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച
-
kerala3 days ago
കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
-
india2 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
india2 days ago
രാജസ്ഥാനില്‍ പ്രൈമറി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു
-
kerala2 days ago
വോട്ടര്‍ പട്ടിക അബദ്ധ പഞ്ചാംഗം, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനമൊരുക്കണം; മുസ്ലിംലീഗ്