Video Stories
നോട്ട് പിന്‍വലിക്കല്‍ ബ്ലോഗ്: നടന്‍ മോഹന്‍ലാലിനെതിരെ വാളെടുത്ത് സോഷ്യല്‍ മീഡിയ

നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ ബ്ലോഗ് പോസ്റ്റിട്ട നടന്‍ മോഹന്‍ലാലിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിമര്‍ശന ശരങ്ങള്‍. സ്വന്തം പണം മാറിക്കിട്ടുന്നതിനു വേണ്ടി പ്രായഭേദമന്യേ പൊരിവെയിലത്ത് ക്യൂനില്‍ക്കുന്നവരെ, മദ്യത്തിനു വേണ്ടി ക്യൂനില്‍ക്കുന്നതിനോട് ഉപമിച്ചതാണ് മോഹന്‍ലാലിന്റെ നിലപാടിനെതിരെ പ്രതികരിക്കാന്‍ സോഷ്യല്‍ മീഡിയയെ നിര്‍ബന്ധിച്ചത്.
ചില പ്രതികരണങ്ങളിലൂടെ…
വിഷ്ണു പത്മനാഭന്‍: യേട്ടാ , യേട്ടന്റെ കാസനോവയും ഓ ലൈലാ യും വരെ ഞാന്‍ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് , ലാലിസത്തെ പലരും തലങ്ങും വിലങ്ങും ആക്രമിച്ചപ്പോള്‍ പ്രത്യാഘാതങ്ങള്‍ ഓര്‍ക്കാതെ മൈക്കില്‍ ജാക്സനും എ ആര്‍ റഹ്മാനും വരെ ലിപ് സിങ്ക് ചെയ്യിച്ചാണ് വന്‍ പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നത് എന്ന് വരെ പറഞ്ഞു വാദിച്ചിട്ടുണ്ട് , നാട്ടില്‍ കുടം കണക്കിന് മില്‍മാ പാല്‍ പുലി മുരുഗനു പാലഭിഷേകം നടത്തിയപ്പോള്‍ മില്‍മാ പാല്‍ കിട്ടാത്ത ദുബായില്‍ അല്‍ റവാബി മില്‍ക്ക് വെച്ച് ഞാന്‍ പാലഭിഷേകം നടത്തിയിട്ടുണ്ട്.
മേജര്‍ രവിയുടെ സിനിമ എത്ര വേണമെങ്കിലും ചെയ്തോളൂ ,കാസനോവ സെക്കന്റ് പാര്‍ട്ട് എടുത്തോളൂ ലൈലാ ഓ ലൈലാ ജെയിംസ് ബോണ്ട് പോലെ ഒരു സീരിയസ് തന്നെ ആക്കിക്കോളൂ ,ഞാനന്നും കടുത്ത പിന്തുണ ആയി കൂടെ ഉണ്ടാകും …
പക്ഷെ ഈ ബ്ലോഗ് എഴുത്ത് ഒന്ന് നിര്‍ത്താമോ ,പ്ലീസ് .
എന്ന് ഒരു കടുത്ത ആരാധകന്‍ .
ബഷീര്‍ വള്ളിക്കുന്ന്: ആ ക്യൂവല്ല, ഈ ക്യൂ മിഷ്ടർ.. .
ഒരു നേരത്തെ അരി വാങ്ങിക്കാൻ, മീനും മുളകും വാങ്ങിക്കാൻ, ഡോക്ടറെ കാണാൻ.. അങ്ങിനെ നിത്യജീവിതത്തിലെ ഒഴിച്ചു കൂടാനാവാത്ത ചിലവുകൾക്കുള്ള പണത്തിനാണ് മിസ്റ്റർ മോഹൻലാൽ സാധാരണക്കാരൻ ക്യൂ നില്ക്കുന്നത്. സിനിമയ്ക്കും മദ്യത്തിനും അതിഷ്ടപ്പെടുന്നവർ ക്യൂ നില്കുന്ന പോലെയല്ല ഇതെന്ന് മനസ്സിലാക്കാൻ ഇത്തിരി കോമൺ സെൻസ് മതി..
മണിക്കൂറുകൾ ക്യൂ നിന്ന് തളർന്ന് വീണ് മരിച്ചവരുണ്ട്.. ചികിത്സ കിട്ടാതെ മരിച്ചവരുണ്ട്.. ആത്മഹത്യ ചെയ്തവരുണ്ട്.. അവരെയൊക്കെ മദ്യത്തിന് ക്യൂ നില്ക്കുന്നവരുമായി ഉപമിച്ച് സ്വയം നാറരുത്..’വൈകീട്ടത്തെ പരിപാടി’യും അന്തിക്കുള്ള കഞ്ഞിവെള്ളവും തമ്മിൽ വലിയ വ്യതാസമുണ്ട്..
ബ്ലോഗെഴുതിക്കോളൂ, പക്ഷേ ബ്ലോഗർമാരെ മൊത്തം നാട്ടുകാർ കൈവെക്കുന്ന രൂപത്തിൽ എഴുതി നാറ്റിക്കരുത്
ജയരാജ് നാരായണന്‍: പ്രിയ ലാലേട്ടാ ങ്ങടെ ബ്ലോഗ് ഞങ്ങ സഹിച്ചു, ഇതിൽ കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നില്ല.. അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചു നൽകുന്ന നാട്ടിൽ (ചിലർക്ക് ബാധകമല്ല) ഏട്ടൻ ഇനിയും എഴുതിക്കോ..
എന്നാലും ഏട്ടൻ വീണ്ടും ആ രവിയുടെ , സോറി മേജർ രവിയുടെ (പേര് മാത്രം വിളിച്ചാൽ കൊല്ലാൻ വരുന്ന നാടാണേ..) സിനിമയിൽ അഭിനയിക്കുന്നു എന്നറിഞ്ഞപ്പോ നുമ്മടെ ചങ്ക് തകർന്നു പോയി..
കൊല്ലാമായിരുന്നില്ലേ??…
ഇതിലും ഭേദം അതായിരുന്നു …
എന്ന് ലാലേട്ടന്റെ ഒരു കട്ട ആരാധകൻ..
രാജീവ് മാങ്കോട്ടില്‍: മോഹൻലാലിനോട്… നിങ്ങളുടെ കഥാപാത്രം വിഷമിക്കുന്ന അല്ലേൽ മരിക്കുന്ന ഒരു സിനിമയുണ്ടേൽ കണ്ണു നിറയാതെ അത് കണ്ടിട്ടില്ല, നിങ്ങളിലെ നടനെ അത്രക്കിഷ്ടമാണ്. ഒട്ടുമിക്ക മലയാളിയും ഇങ്ങനെയൊക്കെയാകും, എന്നുവെച്ചു അറിയാത്ത കാര്യത്തിൽ കേറി അഭിപ്രായം പറയരുത്, സിനിമയില്ലാതെ ജീവിതത്തിൽ എപ്പോഴെങ്കിലും നിങ്ങൾ നടുറോഡിൽ പൊരിവെയിലത്തു വരിനിന്നിട്ടുണ്ടോ? സ്വന്തം പണത്തിനു വേണ്ടി വിഷമിച്ചിട്ടുണ്ടോ ? സാദാരണക്കാരുടെ കഷ്ടപ്പാട് അറിഞ്ഞിട്ടുണ്ടോ ? ചുമ്മാ കേറി ബ്ലോഗെഴുതാൻ ആർക്കും പറ്റും. പ്രത്യേകിച്ച് കഷ്ടപ്പാടൊന്നുമില്ലാതെ ജീവിക്കുമ്പോൾ, താങ്കളെ പോലെ നികുതി വെട്ടിച്ച ജീവിച്ചു വാർത്തയിൽ ഇടം നേടിയ ഒരാൾ തന്നെ വേണം ഇത് പറയാൻ… സ്വന്തം പണത്തിനു വേണ്ടി വരി നിന്നു കുഴഞ്ഞു വീണ വയനാട്ടിലെ ജോസഫുൾപ്പെടെ 55 പേർ ഈ നയം കൊണ്ട് ഇവിടെ മരിച്ചു വീണു തങ്ങളുടെ കുടുംബത്തോടൊപ്പം കഴിഞ്ഞു കൊതി തീർന്നവരായിരുന്നില്ല അവരാരും. അതൊന്നും നിങ്ങൾക്കൊരു പ്രശ്നമാവില്ല, ഇത്തവണ ലിസ്റ്റ് വരുമ്പോൾ ഒരു പദ്മഭൂഷണോ, അല്ലേൽ ഷിറ്റണ്ണനെ പോലെ ഒരു രാജ്യസഭയോ കിട്ടുമായിരിക്കും. ഒന്നോർത്തോളൂ സാധാരണക്കാരൻ മടക്കി ചുരുട്ടി സൂക്ഷിച്ച നോട്ടിലാണ് താങ്കൾ complete actor ആയത്. അവരാണ് കഷ്ടപ്പെടുന്നത് പിൻതുണച്ചില്ലേലും അവരുടെ മുഖത്തിട്ട് തുപ്പരുത്…
രോഹിത് കെ.പി: ആരാധനാലയത്തിലും മദ്യ ഷാപ്പിലും സിനിമാ തീയേറ്ററിലും ആളുകൾ വരി നിൽക്കുന്നതും നോട്ടിനു വേണ്ടി ആളുകൾ ഗതികേടുകൊണ്ട് വരി നിൽക്കുന്നതും തമ്മിൽ ഒരിക്കലും താരദമ്യം പാടില്ലായിരുന്നു ലാലേട്ടാ …
ആളുകൾ സ്വന്തം സന്തോഷത്തിനും സുഖത്തിനും വേണ്ടി വരി നിൽക്കുന്നതും ഒരു നിവൃത്തിയും ഇല്ലാത്തതുകൊണ്ട് വരി നിൽക്കുന്നതും തമ്മിൽ ആനയും അമ്പഴങ്ങയും പോലെ വ്യത്യാസമുണ്ട് .
താങ്കളുടെ ബ്ലോഗ് പോസ്റ്റിനോട് ശക്തമായി വിയോജിക്കുന്നു …
സുജിത് ചന്ദ്രന്‍: കംപ്ലീറ്റാക്ടർ ഇല്ലോളം താമയിച്ചാലും ബ്ലോഗിയല്ലോ!
മദ്യം വാങ്ങാനും സിനിമാ കാണാനും അന്പലത്തിലും പള്ളീലും കേറാനും വരി നിക്കാമെങ്കീ എടിഎമ്മീക്കേറാനും വരിനിന്നൂടേ രാജ്യസ്നേഹികളായ നാട്ടാരേ… എന്ന് നടനവിസ്മയത്തിൻറെ ന്യായമായ ചോദ്യം.
അവസരം കിട്ടുന്പോളെല്ലാം വരി നിന്ന് കരണ്ട് ചാർജ്ജും വെള്ളക്കരോം ഒക്കെ കെട്ടാൻ അതിയാൻ താൽപ്പര്യപ്പെടാറുണ്ടത്രേ.
(അവസരം കിട്ടാറില്ലാന്ന് മാത്രം. അല്ലേ കാണാരുന്ന്…)
വരയൻപുലികളുടെ അന്തകൻ വരെ വരി നിൽക്കാനുള്ള അവസരത്തിനായി ദാഹിക്കുകയാണ് സൂർത്തുക്കളേ….
അപ്പപ്പിന്നെ പാവം പ്രജകളായ നമ്മക്കെന്താ വരിനിന്നൂടേ?
അങ്ങേരടെ കണക്കിൽ വരിനിന്നാണ് നമ്മളെല്ലാം രാജ്യസ്നേഹം തെളിയിക്കേണ്ടത്.
റെയ്‌ഡിനുവന്ന ആദായനികുതി വകുപ്പുകാർക്ക് കട്ടൻകാപ്പി ഇട്ടുകൊടുത്തും അടുത്ത തലമുറക്കുവേണ്ടി ആനക്കൊന്പ് സംരക്ഷിച്ചും റിട്ടയേഡ് മേജർ രവിയുടെ പട്ടാളപ്പടങ്ങളിൽ അഭിനയിച്ചും അദ്ദേഹം ഓൾറെഡി രാജ്യസ്നേഹം തെളിയിച്ചിട്ടുണ്ട്.
വരിനിൽക്കുന്നതിനിടെ രാജ്യത്ത് കുഴഞ്ഞുവീണു മരിച്ചവരുടെ എണ്ണം അന്പതുകടന്നത് അദ്ദേഹം അറിഞ്ഞോ എന്നറിയില്ല. ആ മരണങ്ങളൊന്നും അതിർത്തിയിൽ അല്ലാത്തതിരുന്നതുകൊണ്ട് ശ്രദ്ധിച്ചിട്ടുണ്ടാകില്ല.
കെ.ജെ ജേക്കബ്: ക്രൂരന്മാരായ മലയാളികളേ, .
ഇപ്പോൾ അദ്യം ക്യൂ നിന്നിട്ടുണ്ടോ എന്ന ചോദ്യവുമായാണ് നിങ്ങളുടെ വരവ്.
ആയിക്കോട്ടെ. എങ്കിലും ഒന്ന് ചോദിച്ചോട്ടെ.
എപ്പോഴെങ്കിലും ഒരു പ്രാവശ്യം ക്യൂ നിൽക്കാൻ അദ്ദേഹത്തിന് അവസരം കൊടുത്തിട്ടുണ്ടോ? മദ്യഷോപ്പിനു മുൻപിൽ? ആരാധാനാലയത്തിനു മുൻപിൽ? സിനിമാശാലകൾക്കു മുന്നിൽ?
അതൊക്കെ പോട്ടെ, വോട്ടു ചെയ്യാൻ?
ഒരിക്കലും ഒരവസരം കൊടുത്തില്ല. പല പ്രാവശ്യം ശ്രമിച്ചിട്ടും; അദ്ദേഹത്തെ ചവിട്ടി പുറത്താക്കി, ക്യൂ നിങ്ങൾ കയ്യടക്കി. അവിടെയെല്ലാം നിങ്ങൾ ക്യൂ നിന്നു.
സിനിമയിലഭിനയിക്കാൻ ധാരാളം അവസരങ്ങൾ കൊടുത്തു. പക്ഷെ ഇക്കാലമത്രയും ആയിട്ടും ക്യൂവിൽ നിൽക്കാൻ ഒരവസരം കൊടുത്തിട്ടുണ്ടോ?
ഇനിയെങ്കിലും ഇതൊന്നു അവസാനിപ്പിച്ചുകൂടെ? അങ്ങ് മരുഭൂമിയിൽ കഷ്ടപ്പെടുന്ന അദ്ദേഹം തിരിച്ചുവരുമ്പോൾ ഒരവസരം കൊടുത്തുകൂടെ?
അപ്പോഴും എ ടി എം ക്യൂവിൽത്തന്നെ നിൽക്കുമോ? അതോ അദ്ദേഹത്തിന് ഒരവസരം കൊടുക്കുമോ? രാവിലെ? അല്ലെങ്കിൽ ഉച്ചയ്ക്ക്? അല്ലെങ്കിൽ വേണ്ട, വൈകിട്ടെന്താ പരിപാടി?
അതിനൊന്നും തയ്യാറല്ല. ഒരവസരവും വേണ്ടെന്നുവയ്ക്കാനും തയ്യാറല്ല. എല്ലാ ക്യൂവിലും നിങ്ങക്ക് നിൽക്കണം.
ഒന്ന് ചോയ്ച്ചോട്ടെ, സത്യത്തിൽ ഇതൊക്കെ കംപ്ലീറ്റ് ആക്റ്റിംഗല്ലേ?
ഒരവസരം വന്നപ്പോൾ ചോയ്ച്ചു എന്നേയുള്ളൂ.
വിജയരാഘവന്‍ പനങ്ങാട്ട്: പത്മശ്രീ ഡോക്ടർ ലഫ്റ്റനന്റ് കേണൽ ഭരത് സരോജ് കുമാർ ഒരു ശരിയായിരുന്നെന്നോ…?
കഷ്ടം..
ഇനി ശ്രീനിവാസനോട് ബഹുമാനം തോന്നിപ്പോകുമോ എന്നൊരു പേടി….
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
kerala2 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
-
india2 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
kerala2 days ago
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാശവാദം തള്ളി കേന്ദ്രസര്‍ക്കാര്‍
-
kerala3 days ago
ആലപ്പുഴ ജില്ലയില്‍ ഇന്ന് പൊതുഅവധി
-
kerala3 days ago
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
kerala3 days ago
പണം നല്‍കിയില്ല; കോഴിക്കോട് മധ്യവയസ്കനെ ലഹരിസംഘം ആക്രമിച്ചു
-
News3 days ago
ഗസ്സയില്‍ കഴിഞ്ഞ ദിവസം പട്ടിണിമൂലം 15 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്
-
kerala2 days ago
സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 760 രൂപ കൂടി