വയനാട്ടില്‍ തമിഴ് ദമ്പതിമാര്‍ക്ക് ക്രൂരമര്‍ദനം

വയനാട് അമ്പലവയലിന് സമീപം തമിഴ്‌നാട് സ്വദേശികളായ യുവാവിനും യുവതിയ്ക്കും നേര്‍ക്ക് ഓട്ടോ െ്രെഡവറുടെ സദാചാര ഗുണ്ടായിസം. അമ്പലവയല്‍ പോലീസ് സ്‌റ്റേഷനു തൊട്ടടുത്തു വെച്ചാണ് ഇവര്‍ക്ക് ക്രൂര മര്‍ദ്ദനമേറ്റത്. കഴിഞ്ഞ 21ാം തീയതി ഞായറാഴ്ചയാണ് സംഭവമുണ്ടായതെന്നാണ് വിവരം. ആദ്യഘട്ടത്തില്‍ സംഭവത്തില്‍ നടപടിയെടുക്കാന്‍ മടിച്ച പോലീസ് വീഡിയോ വൈറലായതോടെ ഇയാളോട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓട്ടോ െ്രെഡവറും പ്രാദേശിക രാഷ്ട്രീയ നേതാവുമായ ജീവാനന്ദ് എന്നയാളാണ് ദമ്പതികളെ മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്കെതിരെ കേസെടുക്കാതിരുന്നത് സംഭവത്തില്‍ പരാതി ലഭിക്കാതിരുന്നതിനാലാണെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍ വീഡിയോ പുറത്ത് വന്നതോടെ കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരാവുകയായിരുന്നു. അന്യായമായി തടഞ്ഞു വെക്കല്‍, ആയുധം ഉപയോഗിക്കാതെയുള്ള മര്‍ദ്ദനം, മോഷണത്തിനിടെയുള്ള മര്‍ദ്ദനം തുടങ്ങിയ വകുപ്പുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ക്കെതിരെ കേസെടുത്തികരിക്കുന്നത്.

രാത്രിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഇവര്‍ക്ക് നേര്‍ക്ക് യുവാവ് ആക്രമണം അഴിച്ചു വിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മര്‍ദ്ദനമേറ്റ് വീണു കിടക്കുന്ന യുവാവിനെ വെറുതെ വിടണമെന്ന് അപേക്ഷിക്കുന്ന യുവതിയെയും ഇയാള്‍ മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം.

SHARE