Views
തൊഴില്‍ മേഖല അരക്ഷിതാവസ്ഥയില്‍

അഡ്വ. എം റഹ്മത്തുള്ള
പ്രതി വര്‍ഷം രണ്ട് കോടി ആളുകള്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയത് അധികാരത്തില്‍ വന്ന നരേന്ദ്ര മോദി സര്‍ക്കാറിലെ തൊഴില്‍ മന്ത്രി നിതിന്‍ ഗഡ്കരി നിസ്സഹായനായി കൈ മലര്‍ത്തിയത് ഇയ്യിടെയാണ്. രാജ്യത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടായി എന്ന് പ്രധാനമന്ത്രി അവകാശപ്പെടുമ്പോഴാണ് തൊഴില്‍ മന്ത്രി ഇതിനെതിരെ നിലകൊണ്ടത്. സ്ഥിരം തൊഴില്‍ സമ്പ്രദായം അവസാനിപ്പിച്ചു നിശ്ചിത കാലാവധി തൊഴില്‍ രീതി നടപ്പിലാക്കി തുടങ്ങിയിരിക്കയാണ് മോദി സര്‍ക്കാര്‍. തൊഴില്‍ സമയം ഇപ്പോള്‍ പത്തും പതിനഞ്ചും മണിക്കൂറുകളായി മാറി. തൊഴിലില്ലാത്ത വികസനവും കൂലി ഇല്ലാത്ത തൊഴിലുമാണ് പുതിയ ലോക വ്യവസ്ഥ. വികസനവും പുരോഗതിയും ചെറിയ വിഭാഗം ആളുകളുടേത് മാത്രമാണ്. സമ്പത്ത് ഉത്പാദിപ്പിക്കുകയും നാടിന്റെ വികസനത്തില്‍ വലിയ പങ്ക് നിര്‍വഹിക്കുകയും ചെയ്യുന്ന തൊഴിലാളികളും കൃഷിക്കാരും സാധാരണക്കാരും കൂടുതല്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി അസമത്വവും ദാരിദ്ര്യവും അസ്വസ്ഥതയും അരാജകത്വവും രാജ്യത്ത് അനുദിനം വര്‍ധിച്ചുവരികയാണ്.
കേരളത്തില്‍ അധികാരത്തിലിരിക്കുന്ന ഇടത് സര്‍ക്കാരിന് ജനഹിതം മാനിച്ചും ജനങ്ങളുടെ പ്രതീക്ഷക്ക് അനുസരിച്ച് ഉയര്‍ന്നും മുന്നേറാന്‍ സാധിച്ചിട്ടില്ല. ജനങ്ങളുടെ സൈ്വര്യ ജീവിതവും ക്രമസമാധാനവും വഷളായികൊണ്ടിരിക്കുകയാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇടത് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണ്. റേഷന്‍ സമ്പ്രദായം അവതാളത്തിലായി. തൊഴിലാളികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കി അധികാരത്തില്‍ വന്ന ഇടത് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നുപോലും പാലിക്കാനുള്ള ആത്മാര്‍ത്ഥ ശ്രമം നടത്തിയിട്ടില്ല. തൊഴിലാളി ക്ഷേമ ബോര്‍ഡുകളുടെ പ്രവര്‍ത്തനം തീര്‍ത്തും അവതാളത്തിലാണ്. ക്ഷേമ പദ്ധതികളില്‍ തൊഴിലാളികളുടെ അംശാദായം ഗണ്യമായി വര്‍ധിപ്പിച്ചുവെങ്കിലും ആനുകൂല്യങ്ങളില്‍ വര്‍ധനവ് ഉണ്ടായിട്ടില്ല. ക്ഷേമ ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പങ്കാളിത്തത്തില്‍നിന്ന് സര്‍ക്കാര്‍ പൂര്‍ണ്ണമായി പിന്‍മാറുകയാണ്. തൊഴിലാളികള്‍ക്ക് ക്ഷേമ ബോര്‍ഡിലുള്ള വിശ്വാസവും പ്രതീക്ഷയും നഷ്ടമായി. മാത്രമല്ല ക്ഷേമ ബോര്‍ഡുകളുടെ പണം സര്‍ക്കാറിന്റെ പ്രതിസന്ധി തീര്‍ക്കാന്‍ വകമാറ്റി ചെലവഴിക്കാന്‍ ശ്രമിക്കുകയുമാണ്. നഷ്ടത്തിലോടുന്നതും പൂട്ടി ക്കിടക്കുന്നതുമായ പൊതുമേഖല വ്യവസായ സ്ഥാപനങ്ങളെ സംരക്ഷിക്കാനും തുറന്നുപ്രവര്‍ത്തിക്കാനും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
എച്ച്.എം.ടി, എച്ച്.എന്‍.എല്‍, ബെല്‍, മലബാര്‍ സിമന്റ്‌സ്, ടെക്‌സ്റ്റൈല്‍ മില്ലുകള്‍ തുടങ്ങിയ പൊതുമേഖല സംരംഭങ്ങള്‍ വന്‍ തകര്‍ച്ച നേരിടുകയാണ്. പൂട്ടിക്കിടക്കുന്ന നിരവധി വ്യവസായ സംരംഭങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അസംഘടിത തൊഴില്‍ മേഖല വലിയ തകര്‍ച്ചയിലാണ്. മണല്‍ വാരല്‍ നിരോധനം തുടരുന്നതും സിമന്റ്, കമ്പി തുടങ്ങിയ നിര്‍മാണ സാമഗ്രികളുടെ വില കുത്തനെ ഉയരുന്നതും ഈ മേഖലയുടെ തകര്‍ച്ചയുടെ ആക്കം കൂട്ടി. ദേശീയ മോട്ടോര്‍ നിയമ ഭേദഗതിയും മോട്ടോര്‍ വ്യവസായം കുത്തകവത്കരിക്കാനുള്ള നീക്കവും അടിക്കടി യു ള്ള പെട്രോള്‍, ഡീസല്‍ വില വര്‍ധനവും ഈ രംഗത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ചുമട് രംഗത്ത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കിര്‍ണ്ണമാകുന്നത് തടഞ്ഞത് തൊഴിലാളി സംഘടനകളുടെ ശക്തമായ ഇടപെടലിനാലാണ്. ഈ രംഗത്തും തൊഴില്‍ സാധ്യത കുറഞ്ഞു വരികയാണ്. ക്ഷേമ ബോര്‍ഡ് പ്രവര്‍ത്തനം ഇവിടെയും താളം തെറ്റി തുടങ്ങിയിട്ടുണ്ട്. കാര്‍ഷികരംഗം നേരിട്ട് കൊണ്ടിരിക്കുന്ന ഗുരുതര പ്രതിസന്ധിയുടെ അനന്തര ഫലങ്ങള്‍ കര്‍ഷക തൊഴിലാളികളേയും സാരമായി ബാധിച്ചു കഴിഞ്ഞു. കാര്‍ഷിക രംഗത്ത് കേരളത്തിന് ചെയ്യാവുന്ന പല കാര്യങ്ങളുടേയും ഉത്തരവാദിത്വത്തില്‍നിന്ന് കേന്ദ്ര അവഗണനയുടെ പേര് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്. കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര വിഹിതം കേ ന്ദ്രം നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ വിഹിതം കുടിശ്ശികയായി കിടക്കുകയാണ്. കടല്‍ക്ഷോഭത്തിനും പ്രകൃതി ദുരന്തങ്ങള്‍ക്കും എപ്പോഴും ഇരയായി കൊണ്ടിരിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് എന്നും കണ്ണീരും കഷ്ടപ്പാടുകളും മാത്രമാണ് ബാക്കിയുള്ളത്. കടല്‍ ക്ഷോഭം കൊണ്ടുണ്ടാകുന്ന ദുരന്തങ്ങള്‍ പ്രകൃതി ദുരന്തമായി അംഗീകരിക്കേണ്ടതുണ്ട്.
റിയല്‍ എസ്റ്റേറ്റ് രംഗവുംതകര്‍ന്നുകഴിഞ്ഞു. തോട്ടം തൊഴി ലാ ളി ക ള്‍ കൂലി വര്‍ധനവ്, ഭവനം, ആരോഗ്യ സംരക്ഷണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടി നിരന്തര പോരാട്ടത്തിലാണ്. അങ്കണവാടി ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങി വിവിധ സ്‌കീമുകളില്‍ ഹോണറേറിയം മാത്രം കൈപ്പറ്റി ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റി പോരുന്ന ലക്ഷക്കണക്കിന് സ്ത്രീകള്‍ തൊഴിലാളി എന്ന അംഗീകാരം നേടുന്നതിനും പ്രതിമാസം പതിനെട്ടായിരം രൂപ അലവന്‍സായി ലഭിക്കുന്നതിനുമുള്ള പോരാട്ടത്തിലാണ്. കേരളത്തില്‍ അങ്കണവാടി ക്ഷേമ ബോര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും ബോര്‍ഡ് സമര്‍പ്പിച്ച പദ്ധതികള്‍ അംഗീകരിച്ച് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ അനുവാദം നല്‍കിയിട്ടില്ല. ലക്ഷക്കണക്കിന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി അല്ലാതെ മറ്റൊരു ആനുകൂല്യവും ലഭ്യമല്ല. ആശാ വര്‍ക്കര്‍മാരുടെ സ്ഥിതി അതിദയനീയമാണ്. ഇരട്ട പെന്‍ഷന്റെ പേരില്‍ നാല്‍പത് ലക്ഷം പേര്‍ക്ക് ലഭിച്ചിരുന്ന സാമൂഹൃ ക്ഷേമ പെന്‍ഷന്‍ പദ്ധതി പല നിബന്ധനകള്‍ കൊണ്ടുവന്നു നല്ലൊരു ഭാഗം ആളുകള്‍ക്ക് നിഷേധിച്ചിരിക്കയാണ്. വികസനത്തിന്റെയും പുരോഗതിയുടേയും മറവില്‍ കേരളത്തിന്റെ അമൂല്യമായ പ്രകൃതി സമ്പത്തും വിഭവങ്ങളും തണ്ണീര്‍തടങ്ങളും സമ്പന്ന ബിസിനസ് ലോബിക്ക് അടിയറ വെക്കാനുള്ള നീക്കങ്ങളാണ് ഇടത് സര്‍ക്കാര്‍ നടത്തുന്നത്.
കേന്ദ്ര നയങ്ങളും അവഗണനയും മാത്രം പറഞ്ഞ് ഇടത് സര്‍ക്കാര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ്. ഈ സര്‍ക്കാറിനെ അനുകൂലിക്കുന്ന തൊഴിലാളി സംഘടനകളും സര്‍വീസ് സംഘടനകളൂം കേരളത്തിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇത്തരം സാഹചര്യങ്ങള്‍ കണ്ടില്ലെന്നു നടിച്ചു മുന്നാട്ട് പോകാന്‍ സ്വതന്ത്ര തൊഴിലാളി യൂണിയന് സാധ്യമല്ല. ഈ നയങ്ങളേയും നീക്കങ്ങളേയും ചെറുത്തു തോല്‍പ്പിക്കാനുള്ള പോരട്ടങ്ങളില്‍ എസ്.ടി.യു മുന്‍ പന്തിയിലുണ്ടാവും. അവകാശ സംരക്ഷണത്തിനു അണയാത്ത പോരാട്ടം എന്ന മുദ്രാവാക്യമുയര്‍ത്തി എസ്.ടി.യു സംസ്ഥാന കമ്മറ്റി ഇന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുന്നത് ഈ പശ്ചാത്തലത്തിലാണ്.
(എസ്.ടി.യു ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
Health
എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം
രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.
ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
film3 days ago
‘ബാബുരാജിനെതിരെ നടത്തിയ ആരോപണം അടിസ്ഥാന രഹിതം’; മാലാ പാര്‍വതിക്കെതിരെ വിമര്‍ശനവുമായി വനിതാ അംഗങ്ങള്‍
-
News3 days ago
ഫിഫ റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ വനിതകള്‍
-
kerala3 days ago
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: അസം സ്വദേശി പിടിയില്‍
-
kerala3 days ago
തൃശൂരില്‍ നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
film3 days ago
‘മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു’; പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ പരാതി നല്‍കി കുക്കു പരമേശ്വരന്
-
kerala3 days ago
‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
kerala3 days ago
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്