ന്യൂഡല്‍ഹി: എടിഎമ്മില്‍ നിന്ന് പണം ലഭിക്കാതെ വലഞ്ഞ യുവതി പ്രതിഷേധിച്ചത് ടോപുരിഞ്ഞ്. ഡല്‍ഹിയിലെ മയൂര്‍ വിഹാസ് ഫേസ്-3ലാണ് സംഭവം. മയൂര്‍ വിഹാസിലെ എടിഎമ്മിനു മുന്നില്‍ ക്യൂവില്‍ നില്‍ക്കവെയാണ് ആളുകളെ ഞെട്ടിച്ച് യുവതി പ്രതിഷേധിച്ചത്. 1000,500 നോട്ടുകള്‍ പിന്‍വലിച്ച ശേഷം ഇത്തരത്തിലൊരു പ്രതിഷേധം ആദ്യമായാണ്.

ഒട്ടേറെ എടിഎമ്മുകളില്‍ കയറിയിറങ്ങിയെങ്കിലും പണം ലഭിച്ചിരുന്നില്ല. വനിതാ പൊലീസെത്തി യുവതിയെ ഗാസീപൂരിലെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് ആക്‌സിസ് ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് യുവതിക്ക് പണമെടുക്കാന്‍ പൊലീസ് ഏര്‍പ്പാടാക്കി.

പകല്‍ മുഴുവന്‍ വരിയില്‍ നിന്നിട്ടും ഡല്‍ഹിയില്‍ പലര്‍ക്കും പണം ലഭിച്ചിരുന്നില്ല.