കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷയേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍, പികെ കൃഷ്ണദാസ്, എംടി രമേശ്, കെ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് സുരക്ഷയേര്‍പ്പെടുത്തുന്നത്.

ഇവര്‍ക്ക് രാഷ്ട്രീയ എതിരാളികളില്‍ നിന്നും തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നും ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് വന്‍ സുരക്ഷയൊരുക്കുന്നത്. ഒരാള്‍ക്ക് 13 വീതം സിആര്‍പിഎഫ് ജവാന്‍മാര്‍ കാവല്‍നില്‍ക്കും. ദിവസം മുഴുവന്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂടെയുണ്ടാകും. പൊതുപരിപാടികള്‍ക്ക് പോകുന്ന അവസരങ്ങളില്‍ കൂടുതല്‍ പേര്‍ സുരക്ഷയൊരുക്കും. കഴിഞ്ഞ ആഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.