ജയ്പൂര്‍: ടോള്‍ നല്‍കാതെ കടന്നു പോയ ബി.ജെ.പി എം.പിയെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്ത ജീവനക്കാരന് ക്രൂരമര്‍ദ്ദനം. ബിജെപി എംപി ബഹാദൂര്‍ സിങ് കോലിയാണ് ടോള്‍ ജീവനക്കാരനെ തല്ലി വിവാദത്തിലായത്. രാജസ്ഥാനിലെ ഭരത്പൂരിലാണ് സംഭവം. യുവാവിനെ എം.പി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. സിസിടിവിയില്‍ പതിഞ്ഞിരിക്കുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

ടോള്‍ നല്‍കാതെ പോകുന്ന വാഹനത്തെ ജീവനക്കാരന്‍ തടഞ്ഞു നിര്‍ത്തുന്നതും ടോള്‍ നല്‍കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് വണ്ടിയില്‍ നിന്നിറങ്ങി വന്ന എം.പി യുവാവിനെ മര്‍ദ്ദിക്കുന്നു.

പൊലീസ് സംഭവ സ്ഥാലത്തെത്തിയെങ്കിലും ബഹാദൂര്‍ മര്‍ദ്ദനം നിര്‍ത്താന്‍ കൂട്ടാക്കിയില്ല. സംഭവത്തില്‍ ഇടപെടാതെ പൊലീസ് കാഴ്ചക്കാരായി നില്‍ക്കുന്നതും വീഡിയോയിലുണ്ട്.