വാഷിങ്ടണ്‍: അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തില്‍ ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദികളും അല്‍ഖാഇദയും ആഹ്ലാദം പ്രകടിപ്പിച്ചു.

അമേരിക്കയില്‍ ഇരുണ്ട യുഗം തുടങ്ങിയതായും ട്രംപിന്റെ കൈകളില്‍ യു.എസിന്റെ അന്ത്യമുണ്ടാകുമെന്നുമാണ് തീവ്രവാദ സംഘടനകളുടെ പ്രവചനം. ആഭ്യന്തര കലഹങ്ങളും പുതിയ വിദേശ സൈനിക നീക്കങ്ങളും അമേരിക്കയുടെ ശക്തിചോര്‍ത്തുമെന്ന് ഐ.എസുമായും അല്‍ഖാഇദയുമായും ബന്ധമുള്ള സോഷ്യല്‍ മീഡിയ സൈറ്റുകള്‍ അഭിപ്രായപ്പെട്ടു. ട്രംപിന്റെ കൈകളില്‍ അമേരിക്കയുടെ മരണം ആസന്നമായ വാര്‍ത്തയില്‍ ആഹ്ലാദിക്കുകയെന്നാണ് ഐ.എസുമായി ബന്ധമുള്ള അല്‍ മിന്‍ബര്‍ ജിഹാദി മീഡിയ പറഞ്ഞത്.