യുവതാരം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഇനിയും പേരിടാത്ത ചിത്രത്തില്‍ അജി മാത്യു എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ഷെബിന്‍ ഫ്രാന്‍സിസ് ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്. പുതുമുഖം കാര്‍ത്തികയാണ് നായിക. ഗോപീ സുന്ദറിന്റെതാണ് സംഗീതം. ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍പെട്ടതായിരിക്കും ദുല്‍ഖര്‍-അമല്‍ നീരദ് ചിത്രം. മലയാളത്തില്‍ നിന്നുള്ള പ്രമുഖരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് തിയതി നിശ്ചയിച്ചിട്ടില്ല. കമ്മട്ടിപ്പാടമാണ് ദുല്‍ഖറിന്റെ ഒടുവില്‍ റിലീസായ ചിത്രം.