ഭുവനേശ്വര്‍: ഭുവനേശ്വറില്‍ സമാപിച്ച ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 300 പോയിന്റോടെ റെയില്‍വേസ് ഓവറോള്‍ കിരീടം നേടി. 198 പോയിന്റോടെ സര്‍വീസസിനാണ് രണ്ടാം സ്ഥാനം. 24 പോയിന്റ് ലഭിച്ച കേരളം എട്ടാം സ്ഥാനത്താണ്. പുരുഷ വിഭാഗത്തില്‍ സര്‍വീസസും വനിതാ വിഭാഗത്തില്‍ റെയില്‍വേസുമാണ് ഒന്നാം സ്ഥാനത്ത്. മീറ്റിലെ മികച്ച പുരുഷ താരമായി മലയാളി താരം എം.ശ്രീശങ്കറിനെ തെരഞ്ഞെടുത്തു. ഹരിയാനയുടെ അഞ്ജലി ദേവിയാണ് മികച്ച വനിതാ താരം.