Connect with us

Video Stories

ഫൈനലുറപ്പിക്കാന്‍ ബ്ലാസ്റ്റേര്‍സ് ഇന്നിറങ്ങും; വെല്ലുവിളി ഫോര്‍ലാന്‍

Published

on

മുംബൈ: ഇന്ന് ജയിക്കണം ബ്ലാസ്റ്റേഴ്‌സിന്-ഇന്ന് മാത്രമല്ല, ഇനിയുള്ള നാല് കളികളിലും. പ്രതിയോഗികള്‍ മുംബൈ സിറ്റി എഫ്.സി എന്ന കരുത്തര്‍. അവര്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാമതാണ്. ഇന്നലെ നടന്ന ആവേശ മല്‍സരത്തില്‍ പൂനെക്കാര്‍ ഡല്‍ഹിയെ തകര്‍ത്ത് കേരളത്തിനൊപ്പമെത്തിയ സത്യവും ഇന്നത്തെ മല്‍സരത്തിന് വീറും വാശിയും നല്‍കുന്നു. ഉറുഗ്വേയുടെ ലോക താരം ഡിയാഗോ ഫോര്‍ലാനാണ് ബ്ലാസ്‌റ്റേഴ്‌സിന് വെല്ലുവിളി. 11 കളികളില്‍ നിന്ന് നാല് ജയം, നാല് സമനില, മൂന്നു തോല്‍വി എന്നിവ അടക്കം 16 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് മുംബൈ സിറ്റി. മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് 10 കളികളില്‍ നാല് ജയം, മൂന്നു സമനില, മൂന്നു തോല്‍വി എന്നീ നിലയില്‍ 15 പോയിന്റും നേടിയിട്ടുണ്ട്. ജയത്തോടെ പ്ലേ ഓഫിലെ സ്ഥാനം ഉറപ്പാക്കാനായിരിക്കും രണ്ടു ടീമുകളും ഇന്നിറങ്ങുക.

ഇരുവരും ഏറ്റുമുട്ടിയ കൊച്ചിയിലെ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു ജയം (1-0). കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ മുംബൈക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കാനായിട്ടില്ല എന്നതാണ് അവരുടെ പ്രധാന പ്രശ്‌നം. കഴിഞ്ഞ മത്സരങ്ങളില്‍ ഗോവയോട് സമനില (0-0),പൂനെ സിറ്റിയോട് തോല്‍വി (0-1), നോര്‍ത്ത് ഈസ്റ്റിനോട് ജയം (1-0), ചെന്നൈയിന്‍ എഫ്.സിയോട് സമനില (1-1), അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് ജയം (1-0) എന്ന നിലയിലാണ്.
അതേസമയം കേരള ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ചെന്നൈയിന്‍ എഫ്.സിയോട് ജയം (3-1), എഫ്.സി.ഗോവയോട് ജയം (2-1), ഡല്‍ഹിയോട് തോല്‍വി (0-2), ചെന്നൈയിന്‍ എഫ്.സിയോട് സമനില (0-0), ഗോവയോട് ജയം (2-1) എന്ന നിലയിലാണ്. ബ്ലാസ്‌റ്റേഴ്‌സ് മൂന്നു ജയങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ മുംബൈ രണ്ടെണ്ണത്തിലാണ് ജയിച്ചത്.

ഐഎസ്എല്ലില്‍ ഇരുടീമുകളും തമ്മില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ചതില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് മൂന്നു മത്സരങ്ങളിലും മുംബൈ സിറ്റി ഒരു മത്സരത്തിലും ജയിച്ചു. മറ്റൊരു സവിശേഷത ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയ മത്സരങ്ങളില്‍ ഇതുവരെ രണ്ടു ടീമുകള്‍ക്കും കൂടി ആകെ നാല് ഗോളുകള്‍ മാത്രമെ അടിക്കാനായിട്ടുള്ളു. ഐഎസ്എല്ലിലെ ഏറ്റുവും ഗോള്‍ ദാരിദ്ര്യം നേരിട്ട മത്സരങ്ങളായിരുന്നു ഇരുടീമുകളും തമ്മില്‍ ഇതുവരെ നടന്നിട്ടുള്ളത്. ഫുട്‌ബോളില്‍ കളിക്കാരില്‍ ഏത് സമയത്തും വിശ്വാസം അര്‍പ്പിക്കണമെന്ന് അദ്ദേഹം ഉപദേശം നല്‍കുന്നു. ഏത് പൊസിഷന്‍ എടുത്താലും മുംബൈയുടെ കളിക്കാര്‍ മുന്നിലാണ്.ഉദാഹരണത്തിനു മുന്‍നിര എടുത്തു നോക്കുക. ഏറ്റവും മുന്തിയ കളിക്കാരെ തന്നെ ലഭിച്ചിട്ടുണ്ട്. കളിക്കാര്‍ നിറയെ അവസരങ്ങള്‍ ലഭിക്കും. കിട്ടുന്ന അവസരങ്ങളില്‍ അവര്‍ ആഞ്ഞടിക്കുക തന്നെ ചെയ്യും-ഗുയിമെറസ് പറഞ്ഞു. വിനീത് എത്തിയതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകന്‍ സ്റ്റീവ് കോപ്പലിനു ആശ്വാസമായി. അദ്ദേഹത്തിന്റെ ടെന്‍ഷന്‍ അല്‍പ്പം കുറഞ്ഞിട്ടുണ്ട്. ഈ നിലയില്‍ നീങ്ങുകയാണെങ്കില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫില്‍ ഇടംപിടിക്കുമെന്നതില്‍ സ്റ്റീവ് കോപ്പലിനു പൂര്‍ണ വിശ്വാസം.

എല്ലാ ടീമുകള്‍ക്കും എല്ലാ മത്സരങ്ങളും നിര്‍ണായകമാണ്. അതേപോലെ എല്ലാ ടീമുകള്‍ക്കും പ്ലേ ഓഫിലേക്കു യോഗ്യത നേടാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. മുംബൈ മികച്ച ടീം ആണെന്നു കോപ്പല്‍ സമ്മതിച്ചു. മികച്ച കളിക്കാരെ ലഭിക്കുന്നതിനു അവര്‍ പണം ധാരാളം ഇറക്കി.അതുകൊണ്ട് മുംബൈയ്ക്കു വേണ്ടി സൂപ്പര്‍ താരങ്ങളാണ് ഇറങ്ങുന്നത്. എന്നാല്‍ കളിയില്‍ നിന്നും എന്തു നേടുവാന്‍ കഴിയും എന്ന ആഗ്രഹത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നതെന്നും കോപ്പല്‍ പറഞ്ഞു.ഗോവക്കെതിരെ കളിച്ച ടീമില്‍ നിന്ന് മുംബൈ കാര്യമായ മാറ്റം വരുത്താന്‍ സാധ്യത ഇല്ല. സോണി നോര്‍ദ, സുനില്‍ ഛെത്രി, ഡീഗോ ഫോര്‍ലാന്‍, ക്രിസ്ത്യന്‍ വാഡോക്‌സ്, ലൂസിയാന്‍ ഗോയന്‍, ഡെ ഫെഡറിക്കോ ,റാല്‍ട്ടെ എന്നിവര്‍ ആദ്യ ഇലവനില്‍ തുടരുവാനാണ് സാധ്യത. കേരള ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ ചെന്നൈയിന്‍ എഫ്.സിക്കെതിരായ വിന്നിംഗ് കോംബനീഷന്‍ തന്നെ ഇറക്കുമെന്നു കരുതുന്നു. കഴിഞ്ഞ മത്സരത്തില്‍ പകരക്കാരുടെ ബെഞ്ചില്‍ ഇരുന്ന ജെര്‍മെയ്ന്‍, കാഡിയോ ,റിനോ ആന്റോ എന്നിവര്‍ക്കു ആദ്യ ഇലവനിലേക്കു വരുവാനുള്ള വഴി തുറന്നി്ട്ടുണ്ട്.

Video Stories

ആശങ്കകള്‍ക്ക് അടിവരയിടുന്ന ട്രംപ്

EDITORIAL

Published

on

ദൈവമേ എന്നെ തുണക്കേണമേ എന്ന വാചകത്തോടെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സത്യവാചകം അവസാനിക്കുക. അധികാരമേറ്റയെടുത്ത ഉടന്‍ പുതിയ അമേരിക്കന്‍ പ്രസിഡന്റ്‌റ് ടൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ച നിര്‍ണായ എക്‌സിക്യൂട്ടിവ് ഉത്തരവ് പുറത്തുവരുമ്പോള്‍ ദൈവമേ അമേരിക്കയെ കാക്കേണമേ എന്ന് ലോകം ഒന്നടങ്കം ഉരുവിട്ട് പോവുകയാണ്. ട്രംപിന്റെ രണ്ടാം വരവ് എങ്ങിനെയായിരിക്കുമെന്ന ആശങ്ക പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് തൊട്ടേ ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പ്രചരണ രംഗത്ത് അദ്ദേഹം സ്വീകരിച്ച തീവ്രവലതുപക്ഷ നിലപാടാണ് പതിവില്‍നിന്ന് വിഭിന്നമായി ആരു ജയിക്കുമെന്ന ചര്‍ച്ചക്കപ്പുറം ട്രംപ് ജയിച്ചാല്‍ എന്തു സംഭവിക്കുമെന്ന രീതിയിലേക്ക് ചര്‍ച്ചകള്‍ വഴിമാറാനുണ്ടായ കാരണം. അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനവുമായി അദ്ദേഹം നടത്തിയിട്ടുള്ള പ്രചരണങ്ങള്‍ അതേ രീതിയില്‍തന്നെ ഉത്തരവുകളായി പുറത്തുവരുമ്പോള്‍ ലോകത്തിന്റെ ആശങ്കകള്‍ക്ക് അടിവരയിടപ്പെടുകയാണ്. അമേരിക്കയുടെ ആഭ്യന്തര, വിദേശ നയങ്ങളില്‍ വന്‍പൊളിച്ചെഴുത്തിന് വഴിവെക്കുന്ന ഒരു ഡസനോളം കാര്യങ്ങളിലാണ് ചുമതലയേറ്റ അന്നുതന്നെ ട്രംപ് തീരുമാനമെടുത്തിരിക്കുന്നത്. ലോകാരോഗ്യ സംഘനടയില്‍നിന്നുള്ള പിന്മാറ്റം, ജന്മാവകാശ പൗരത്വ നിഷേധം, മെക്‌സിക്കന്‍ അതിര്‍ത്തിയിലെ അടിയന്തസ്സെരാ വസ്ഥ, ലൈംഗിക ന്യൂനപക്ഷ അവകാശ നിഷേധം, പനാമ കനാല്‍ തിരിച്ചുപിടിക്കല്‍ തുടങ്ങിയവയെല്ലാം അവയില്‍ ഉള്‍പ്പെടും.

റിപബ്ലിക്കനായാലും ഡെമോക്രാറ്റുകളായാലും അമേരിക്കയുടെ അടിസ്ഥാന നിലപാടുകളില്‍ മാറ്റംവരുത്താന്‍ തെങ്കിലും പാര്‍ട്ടിക്കോ നേതാവിനോ സാധ്യമല്ലെന്നതായിരുന്നു അവരുടെ പ്രഖ്യാപിത നിലപാട്. ഈ തത്വത്തെ സ ധൂകരിക്കുന്ന തരത്തിലായിരുന്നു ട്രംപിന്റെ തൊട്ടുമുമ്പ് അധികാരം വിട്ടൊഴിഞ്ഞ ജോബൈഡന്റെ കാലയളവും. ട്രംപിന്റെ അധികാരത്തുടര്‍ച്ചയെ തടുത്തുനിര്‍ത്തി ഡെമോക്രാറ്റുകളുടെ പ്രതിനിധിയായി ബൈഡന്‍ അധികാരത്തിലേറിയപ്പോള്‍ അമേരിക്ക മാത്രമല്ല, ലോകമൊന്നടങ്കം പ്രതീക്ഷിയിലായിരുന്നു. എന്നാല്‍ ഫലസ്തീന്‍ വിഷയത്തിലുള്‍പ്പെടെ ട്രെംപിനെ കടത്തിവെട്ടുന്ന തരത്തിലുള്ള അക്രമോത്സുകമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണരംഗത്ത് തിരിച്ചടി നേരിട്ടപ്പോള്‍ വംശീയവും വിദ്വേഷപരവുമായ നിലപാടുകള്‍ക്കൊപ്പം തന്നെയാണ് അദ്ദേഹവും തിരിച്ചുവരവിന് ശ്രമിച്ചത്. ഈ നിക്കങ്ങളുടെ ഫലമായി ഇസ്രാഈല്‍ ഫലസ്തീനില്‍ ആക്രമണം കടുപ്പിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. പക്ഷേ സത്യ പ്രതിജ്ഞാനന്തരം ട്രംപ് നടത്തിയ പുതിയ നീക്കങ്ങള്‍ ഞെട്ടിപ്പിക്കുന്നതും അമേരിക്കയുടെ കീഴ് വഴക്കങ്ങളെയെല്ലാം ലംഘിക്കുന്നതും രാഷ്ട്രാന്തരീയ രംഗങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്നതില്‍ ഒരു സംശയത്തിനും ഇടംനല്‍കുന്നില്ല.

ഫലസ്തീനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ സഹായകരമായ നിലപാട് സ്വീകരിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് കാലത്തെ പ്രഖ്യാപനങ്ങളെല്ലാം ഉപേക്ഷിച്ച് സ്വസ്തവും സുസ്തിരവുമായ ഒരു ഭരണത്തിന് ട്രംപ് നേത്യത്വം നല്‍കുകയാണോയെന്ന് രാഷ്ട്രിയ നിരീക്ഷകര്‍ സൂക്ഷ്മ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ തന്റെ അധികാരാരോഹണം ശ്രദ്ധേയമാക്കുന്നതിനുവേണ്ടിയുള്ള തന്ത്രം മാത്രമായിരുന്നു അതെന്ന് ഇസ്രാഈലുമായി ബന്ധപ്പെട്ട പിന്നിടുള്ള നീക്കങ്ങള്‍ തന്നെ തെളിയിക്കുകയുണ്ടായി. ഫലസ്തീനില്‍ ആക്രമണം നടത്തുന്ന ഇസ്രാഈലി കുടിയേറ്റക്കാര്‍ക്കെതിരെയുള്ള യു.എസ് ഉപരോധം പിന്‍വ ലിച്ചുകൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് പുറത്തുവന്നതോടെ യാണ് ഗസ്സയിലെ വെടിനിര്‍ത്തലിനുപിന്നാലെ വെസ്റ്റ്ബാ ങ്കില്‍ ഇസ്രാഈല്‍ ചോരപ്പുഴ ഒഴുക്കാന്‍ തുടങ്ങിയത്. ഇമി ഗ്രേഷന്‍ നയത്തില്‍ വന്‍ പൊളിച്ചെഴുത്ത് നടത്തുന്ന ഉത്തരവ് ഇന്ത്യക്കാരുള്‍പ്പെടെ വിദേശ വംശജരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തുന്നതാണ്. നിശ്ചിത കാലയളവില്‍ അമേരിക്കയില്‍ തങ്ങിയ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് കിട്ടിയിരുന്ന പൗരത്വം ഇനിയുണ്ടാകില്ല. യു.എസ് സെന്‍സസ് പ്രകാരം അമേരിക്കയില്‍ 54 ലക്ഷത്തിലേറെ ഇന്ത്യന്‍ വംശജരുണ്ട്. ഇവരില്‍ 43 ശതമാനം യു.എസില്‍ ജനിച്ചവരാണ്. രാജ്യത്ത് തുടര്‍ന്നുവരുന്ന ബെര്‍ത്ത് ടൂറിസം അവസാനിപ്പിക്കാനാണ് ഉത്തരവിലൂടെ ട്രംപ് ഉദ്ദേശിക്കുന്നത്. ജനനം വഴി യു.എസ് പൗരത്വം ലഭിക്കുമെന്നതുകൊണ്ട് സ്ത്രീകള്‍ക്കിടയില്‍ ഇത്തരം യു.എസ് സന്ദര്‍ശനങ്ങള്‍ വ്യാപകമായിരുന്നു. ഇത്തരം പൗരത്വം ലഭിച്ചവരില്‍ ഏറെയും മെക്‌സിക്കന്‍, ഇന്ത്യന്‍ കുടുംബങ്ങളാണ്. ഇവരുടെ ഭാവി തകര്‍ക്കുന്നതാണ് ട്രംപിന്റെ പുതിയ തിരുമാനം.

പനാമ കനാല്‍ തിരിച്ചു നല്‍കണമെന്ന ആവശ്യവും ഗ്രീന്‍ലാന്റിന്റെ മേലുള്ള കണ്ണുവെക്കലും കാനഡയുമായുള്ള കൊമ്പുകോര്‍ക്കലുമെല്ലാം ലോകത്തിന്റെ ഉറക്കം കെടുത്താന്‍ പര്യാപ്തതമായതാണ്. ഇറക്കുമതി തീരുവ ഉയര്‍ത്താനുള്ള തീരുമാനം അമേരിക്കക്കാര്‍ക്കും രക്ഷയുണ്ടാകില്ലെന്നതിന്റെ സൂചനകളാണ്. ലോകാരോഗ്യ സംഘടനയില്‍ നിന്നും പാരിസ് ഉച്ചകോടിയില്‍നിന്നും അമേരിക്കയെ പിന്‍വലിക്കാനുള്ള തീരുമാനത്തിലൂടെ അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനത്തിന്റെ സാധൂകരണമാണ് ലക്ഷ്യം വെക്കുന്നതില്‍ അദ്ദേഹത്തിന്റെ കൊക്കില്‍ ഒതുങ്ങി നില്‍ക്കുന്ന തീരുമാനങ്ങളായിരിക്കില്ല ഇതെന്നുമെന്നതിനുള്ള സൂചനയാണ് രാജ്യത്ത് ഇപ്പോള്‍തന്നെ ഉയര്‍ന്നിട്ടുള്ള പ്രതിഷേധത്തിന്റെ സ്വരങ്ങള്‍.

 

Continue Reading

Video Stories

സിവില്‍ സര്‍വീസ് ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂട്: സാദിഖലി തങ്ങള്‍

ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂടാണ് സിവില്‍ സര്‍വീസെന്നും ഭരണതലത്തില്‍ നേരിട്ടടപെടാന്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം: ഐ.എ.എസ്, ഐ.പി.എസ് തലത്തിലെ സിവില്‍ സര്‍വീസ് മേഖലകളിലേയ്ക്ക് കേരളത്തിലെ യുവാക്കള്‍ കൂടുതലായി കടന്നുവരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂടാണ് സിവില്‍ സര്‍വീസെന്നും ഭരണതലത്തില്‍ നേരിട്ടടപെടാന്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ’10 ഐ.എ.എസ്. വിജയഗാഥകള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിവില്‍ സര്‍വീസിലേക്ക് എത്തിപ്പെടാല്‍ ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നും എന്നാല്‍ ലക്ഷ്യബോധമുണ്ടെങ്കില്‍ എവിടെയും എത്തിപ്പെടാല്‍ കഴിയുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പൊതുമണ്ഡലത്തെ തന്നെ നയിക്കാന്‍ ശേഷിയും കഴിവുമുള്ളവരാണ് ഐ.എ.എസ് രംഗത്തെ പുതുതലമുറക്കാരെന്ന് പുസ്തകം ഏറ്റുവാങ്ങി സംസാരിച്ച മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. അത്തരക്കാരുടെ അനുഭവം വായനക്കാരിലേക്ക് എത്തിക്കാന്‍ പുസ്തകത്തിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നവതി ആഘോഷത്തിന്റെ ഭാഗമായി ചന്ദ്രിക എഡിറ്റോറിയല്‍ പേജില്‍ പത്ത് ദിവസങ്ങളില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച, പി. ഇസ്മായില്‍ തയ്യാറാക്കിയ പത്ത് ഐ.എ.എസുകാരുമായി നടത്തിയ അഭിമുഖങ്ങളുടെ പരമ്പരയാണ് പുസ്തകമായി പ്രസിദ്ധീകരിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വലിയ പ്രചോദനം നല്‍കുന്ന പുസ്തകമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷനായ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമൂഹത്തിന് വലിയ മുതല്‍ കൂട്ടാണ് പുസ്തകമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തില്‍ എന്തെങ്കിലും നിറവേറ്റാനുണ്ടെന്ന ബോധ്യമുള്ളവരാണ് മറ്റ് പ്രൊഫഷനുകള്‍ ഉപേക്ഷിച്ച് സിവില്‍ സര്‍വീസിലേയ്ക്ക് എത്തുന്നതെന്ന് പുസ്തക പരിചയം നടത്തിയ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ഐ.എം.ജി പത്മം ഹാളില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ എം.എല്‍.എമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, പി.കെ ബഷീര്‍, എന്‍.എ നെല്ലിക്കുന്ന്, പി.ഉബൈദുള്ള, ടി.വി ഇബ്രാഹീം, നജീബ് കാന്തപുരം, എ.കെ.എം അഷറഫ്, യു.പ്രതിഭ, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖ കമ്പനി (വിസില്‍) എം.ഡി. ദിവ്യ എസ്. അയ്യര്‍, വനിതാ, ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിതാ വി.കുമാര്‍, പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ രേണുരാജ്, മാതൃഭൂമി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ അഷ്‌റഫ്‌ എടനീർ, കെ. എ മാഹിൻ, സി.കെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ടി.പി.എം ജിഷാൻ, ഫാത്തിമ തെഹ്‌ലിയ, എം. എസ്. എഫ് സംസ്ഥാന പ്രസിഡന്റ്‌ പി. കെ നവാസ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്, ജനറല്‍ സെക്രട്ടറി നിസാര്‍ മുഹമ്മദ് സുല്‍ഫി തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading

kerala

കൊല്ലം അഞ്ചലില്‍ ഒന്‍പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടന്‍ (35) ആണ് പിടിയിലായത്

Published

on

കൊല്ലം അഞ്ചലില്‍ ഒന്‍പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടന്‍ (35) ആണ് പോക്‌സോ കേസില്‍ അഞ്ചല്‍ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്ച സാധനം വാങ്ങാനായി മണിക്കുട്ടന്റെ വീട്ടിലെത്തിയ ഒന്‍പതുകാരനെ ഇയാള്‍ ബലമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി പ്രതിയെ തള്ളിമാറ്റി കുതറിയോടിയപ്പോള്‍ ഇയാള്‍ കുട്ടിയെ പിടികൂടുകയും വീടിന്റെ ഹാളിലെ ജനല്‍ കമ്പിയില്‍ തുണിക്കഷ്ണം കൊണ്ട് കൈകള്‍ കൂട്ടികെട്ടുകയും ചെയ്തു. സംഭവത്തില്‍ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി മണിക്കുട്ടനെതിരെ അഞ്ചല്‍ പൊലീസ് കേസെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Continue Reading

Trending