Connect with us

Video Stories

വിനയായത് ഈ ഫോട്ടോ

Published

on

 

മാഡ്രിഡ്: ഈ ചിത്രമൊന്ന് നോക്കൂ….റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയും ബാര്‍സിലോണയില്‍ നിന്നും വന്‍ തുകക്ക് പാരിസ് സെന്റ്് ജര്‍മനിലേക്ക് ചേക്കേറിയ നെയ്മറും മധ്യത്തില്‍ നെയ്മറിന്റെ പിതാവും. കൃസ്റ്റിയാനോയെ ലോകത്തിലെ മികച്ച ഫുട്‌ബോളറായി തെരഞ്ഞെടുത്ത വേളയിലുളളതാണ് ഈ ചിത്രം. കൃത്യമായി പറഞ്ഞാല്‍ ഒരു മാസം മുമ്പ്. ഈ ചിത്രത്തിലെന്തെങ്കിലും രാഷ്ട്രീയമുണ്ടോ…? ഇല്ലെന്ന് പറയാം. പക്ഷേ ഉണ്ട് എന്നാണ് യൂറോപ്പിലെ പുതിയ ഫുട്‌ബോള്‍ ഗോസിപ്പ്. ഡിയാരിയോ ഗോള്‍ എന്ന പത്രം പറയുന്നത് ഈ ചിത്രം ലിയോ മെസിക്കുള്ള മറുപടിയാണെന്നാണ്.നെയ്മര്‍ ബാര്‍സിലോണ വിട്ടതിന് പിറകില്‍ അദ്ദേഹത്തിന് പി.എസ്.ജിയില്‍ നിന്നും ലഭിച്ച വലിയ ഓഫര്‍ എന്നാണല്ലോ വാര്‍ത്ത വന്നത്. ലോക റെക്കോര്‍ഡ് തുകക്ക് ഫ്രഞ്ച് ക്ലബ് വന്‍ ഓഫര്‍ നല്‍കിയപ്പോള്‍ സ്വീകരിച്ചു എന്നത് യാഥാര്‍ത്ഥ്യം. പക്ഷേ അതിന് മുമ്പ് തന്നെ ബാര്‍സിലോണക്കാരായ മെസിയും നെയ്മറും തമ്മിലുള്ള കെമിസ്ട്രിയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് പത്രം പറയുന്നത്. നെയ്മറെ ബാര്‍സയിലേക്ക് കൊണ്ട് വരുന്നതില്‍ കാര്യമായ പങ്ക് വഹിച്ച താരമാണ് മെസി. പക്ഷേ ബ്രസീലുകാരനായ മുന്‍നിരക്കാരന്‍ ടീമിനോട് കാര്യമായ ആത്മാര്‍ത്ഥ കാണിച്ചില്ല എന്ന പരാതി മെസിക്കുണ്ടായിരുന്നു. മുന്‍നിരയില്‍ കളിക്കുമ്പോഴും ടീമിന് ആവശ്യമായ വേളയില്‍ ഇറങ്ങിക്കളിക്കാനും ഡിഫന്‍സിനെ പിന്തുണക്കാനുമെല്ലാം നെയ്മര്‍ വിമുഖനായിരുന്നത്രെ… ഈ കാര്യത്തില്‍ മെസിക്ക് വിയോജിപ്പുണ്ടായിരുന്നു. രണ്ട് പേരും തമ്മിലുള്ള പിണക്കം പരസ്യമായിരുന്നില്ലെങ്കിലും നെയ്മര്‍ പി.എസ്.ജിയിലേക്ക് ചേക്കേറാന്‍ തീരുമാനിച്ചതോടെ അകലം കാര്യമായി വര്‍ധിച്ചു. പി.എസ്.ജിയിലേക്ക് പോയതിന് ശേഷമായിരുന്നു നെയ്മര്‍ കൂടി പങ്കെടുത്ത ഫിഫ അവാര്‍ഡ് ദാനം. ആ ചടങ്ങില്‍ കൃസ്റ്റിയാനോക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തു എന്ന് മാത്രമല്ല തന്റെ പിതാവിനെ നടുവില്‍ നിര്‍ത്തുന്നതിലും നെയ്മര്‍ താല്‍പ്പര്യമെടുത്തു. മെസിയും കൃസ്റ്റിയാനോയും തമ്മിലുള്ള കെമിസ്ട്രി മോശമാണെന്ന് മനസ്സിലാക്കി തന്നെയാണ് നെയ്്മര്‍ പോര്‍ച്ചുഗല്‍ താരത്തോട് കൂടുതല്‍ സ്‌നേഹം കാണിച്ചതെന്നും ഗോസിപ്പുണ്ട്. മെസിക്ക് ബാര്‍സയിലെ ഉറുഗ്വേ താരം ലൂയിസ് സുവാരസിനോടുള്ള സ്‌നേഹവും നെയ്മര്‍ക്ക് താല്‍പ്പര്യമില്ലാത്ത ഘടകമായിരുന്നത്രെ…! മെസി കഴിഞ്ഞ ദിവസം മാര്‍ക്കയുമായി നടത്തിയ സംസാരത്തില്‍ പറഞ്ഞ വാക്കുകളും ഇതിനോട് ചേര്‍ത്ത് വായിക്കണം. മെസി പോയതിന് ശേഷം ബാര്‍സ കൂടുതല്‍ മെച്ചപ്പെട്ടുവെന്നാണ് മെസി അഭിപ്രായപ്പെട്ടത്. നെയ്മറിന് പകരം പ്രതിരോധത്തിലേക്ക് കൂടുതല്‍ ആളുകളെ നിയോഗിക്കാന്‍ കഴിഞ്ഞുവെന്നും നെയ്മറുള്ളപ്പോഴുള്ള പ്രതിരോധ വീഴ്ച്ച കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ നെയ്മറിന്റെ പിതാവ് ഇന്നലെ പറഞ്ഞ വാക്കുകള്‍ക്കും പ്രസക്തിയുണ്ട്. പി.എസ്.ജി വിട്ട് കൃസ്റ്റിയാനോയുടെ റയല്‍ മാഡ്രിഡിലേക്ക് ഒരു പക്ഷേ നെയ്മര്‍ വന്നേക്കാമെന്നാണ് പിതാവ് പറഞ്ഞത്. എന്തായാലും യൂറോപ്യന്‍ ഗോസിപ്പ് ലാറ്റിനമേരിക്കന്‍ താരങ്ങളുമായി ബന്ധപ്പെട്ടതാവുമ്പോള്‍ ഒരു ബ്രസീല്‍-അര്‍ജന്‍രീന വാക് ശരങ്ങള്‍ക്കും സാധ്യതയുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending