Connect with us

Video Stories

പൂനെവിജയംഇന്ന് ഗോവയും ബംഗ്ലൂരുവും

Published

on

 

മഡ്ഗാവ്: എമിലിയാനോ അല്‍ഫാറോ എന്ന സൂപ്പര്‍ താരത്തിന്റെ അവസരോചിത ഗെയിമില്‍ പൂനെക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തകര്‍പ്പന്‍ ജയം. ഇന്നലെ നടന്ന പോരാട്ടത്തിലര്‍ ബദ്ധവൈരികളായ മുംബൈ സിറ്റി എഫ്.സിയെ 2-1ന് പരാജയപ്പെടുത്തി. ബല്‍വന്ത് സിംഗിലൂടെ മല്‍സരത്തിന്റെ പതിനഞ്ചാം മിനുട്ടില്‍ തന്നെ മുംബൈയാണ് ലീഡ് നേടിയത്. രണ്ടാം പകുതിയുടെ അന്ത്യ ഘട്ടത്തിലായിരുന്നു പെനാല്‍ട്ടി കിക്ക് വഴി പൂനെയുടെ സമനില ഗോള്‍. വൈകാതെ എമിലിയാനോ വിജയ ഗോളും നേടി.
മിന്നും ഫോമിലാണ് സുനില്‍ ഛേത്രിയുടെ ബംഗ്ലൂരു. കളിച്ച മല്‍സരങ്ങളെല്ലാം ജയിച്ചിരിക്കുന്നു ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കന്നിക്കാര്‍. ഇന്ന് അവര്‍ക്ക് മുന്നില്‍ ഗോവക്കാര്‍. ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ അരങ്ങ് തകര്‍ക്കുമോ ഗോവക്കാര്‍… കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച ആവേശത്തിലാണ് നവാഗതരായ ഛേത്രിപ്പട. ആദ്യ മത്സരത്തില്‍ മൂംബൈ സിറ്റി എഫ്.സിയേയും രണ്ടാം മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെയും തകര്‍ത്തിരുന്നു അവര്‍. ഇതിനകം രണ്ട് മത്സങ്ങളോടെ ആറ് പോയിന്റ് നേടിയ ഏക ടീമാണ് ബെംഗഌരു എഫ്.സി. അതേസമയം ഗോവ ആദ്യ മത്സരത്തില്‍ ജയിച്ചു. മുംബൈയിലെ രണ്ടാം മത്സരത്തില്‍ പരാജയപ്പെട്ടു.
പോയിന്റ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ബെംഗഌരുവിനെ കീഴ്‌പ്പെടുത്തുക അത്ര എളുപ്പമായിരിക്കില്ലെന്ന് കോച്ച് സെര്‍ജിയോ ലൊബേറോക്ക് നല്ല ബോധ്യമുണ്ട്. ഐ.എസ്.എല്ലില്‍ കളിക്കുന്ന ടീമുകളില്‍ എറ്റവും കരുത്തരായ ടീമാണ് ബെംഗഌരുവെന്ന് മുന്‍ ബാഴ്‌സിലോണ പരിശീലകന്‍ കൂടിയായ ലോബേറോ ഇന്നലെ മത്സരത്തിനു മുമ്പുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗോവയ്ക്കു വേണ്ടി ചെന്നൈയിലെ ആദ്യ മത്സരത്തില്‍ ഫെറാന്‍ കോറോമിനാസ്, മാനുവല്‍ ലാന്‍സറോട്ടി, മന്ദര്‍റാവു ദേശായി എന്നിവരും മുംബൈയ്ക്ക് എതിരായ രണ്ടാം മത്സരത്തിലെ ഏക ഗോള്‍ മാനുവല്‍ അരാനയുമാണ് വലയിലേത്തിച്ചത്. മുംബൈയോട് തുടക്കം തന്നെ ഗോള്‍ വഴങ്ങേണ്ടി വന്നുവെങ്കിലും ബോള്‍ പൊസിഷനില്‍ 65 ശതമാനം മുന്‍തൂക്കം ഗോവക്കായിരുന്നു. ബെംഗഌരുവിനെതിരായ മത്സരത്തിലും ഈ ആധിപത്യം ലൊബേറോ പ്രതീക്ഷിക്കുന്നു. ഐ.എസ്.എല്ലിലെ ഏറ്റവും കരുത്തരായ ടീമാണ് ബെംഗഌരുവെങ്കിലും ഇതൊരു വെല്ലുവിളിയായി തന്നെ ഏറ്റെടുക്കുന്നുവവെന്ന് ഗോവയുടെ മിഡ് ഫീല്‍ഡര്‍ ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. മറുവശത്ത് ബെംഗഌരു എഫ്.സിയുടെ പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്ക തന്റെ ടീമിനു മികച്ച തുടക്കം ലഭിച്ചതില്‍ ആഹ്ലാദവാനാണ്. പ്രതിയോഗി ലൊബേറോയെ പുകഴ്ത്തുവാനും റോക്ക മടി കാണിച്ചില്ല. മത്സരം ശക്തമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗോവയ്ക്കു ഒരു കാറ്റലോണിയന്‍ പരിശീലകനെയാണ് ലഭിച്ചിരിക്കുന്നത്. എന്നെപ്പോലെ ബാഴ്‌സിലോണയില്‍ അദ്ദേഹവും ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഞങ്ങള്‍ ഇരുവരുടേയും തത്വചിന്തകളും ഒരേ പോലെയാണ്. എല്ലായിപ്പോഴും മുന്നില്‍ നില്‍ക്കാനുള്ള വ്യഗ്രതയും കൂടുതലാണ്. ആദ്യ രണ്ടു മത്സരങ്ങളില്‍ അവര്‍ അത് പ്രകടമാക്കി. കഴിഞ്ഞ മത്സരത്തിലെ തോല്‍വി ഒഴിവാക്കിയാല്‍ അവരുടെ ടീമും ഐ.എസ്.എല്ലില്‍ കളിക്കുന്ന ടീമുകളില്‍ മികച്ചതാണ്- ആല്‍ബര്‍ട്ട് റോക്ക പറഞ്ഞു. പ്ലേ ഓഫില്‍ കളിക്കാന്‍ ഗോവ അര്‍ഹത നേടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending