ബലാത്സംഗ ക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീതിന്റെ അനുയായികള്‍ മാധ്യമങ്ങള്‍ക്കു നേരെ അക്രമം അഴിച്ചു വിട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പഞ്ചാബ് ഗരിയാന സംസ്ഥാനങ്ങളില്‍ വന്‍സുരക്ഷ ഒരുക്കിയിട്ടുണ്ടെങ്കിലും ചണ്ഡീഗഖില്‍ സംഘര്‍ഷ ഭീതിതുടരുകയാണ്. ആയിരക്കണക്കിന് ഗുര്‍മിത് അനുയായകല്‍ നഗരത്തില്‍ തന്നെ തമ്പടിച്ചു നില്‍ക്കുകയാണ്. കോടതി പരിസരവും ഗൂര്‍മീദ് റാം റഹീമിന്റെ ഒരു ലക്ഷത്തോളം വരുന്ന അനുയായികള്‍ വളഞ്ഞിട്ടുണ്ട്. ബി.എസ്.എഫ് വലയത്തിലുള്ള കോടതി പരിസരത്ത് എന്തു നീക്കത്തിനും സജ്ജമായിക്കൊണ്ടാണ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്.