Connect with us

News

സാമ്പത്തിക പ്രതിസന്ധി സര്‍ക്കാര്‍ സൃഷ്ടി

Published

on

മുനീര്‍ കാപ്പാട്

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. എന്നാല്‍ ഇത്തരമൊരു പ്രതിസന്ധിയിലേക്ക് എത്തിപ്പെട്ടതിനുള്ള യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ അജ്ഞത പാലിക്കുകയാണ്. കൊറോണയെന്ന മഹാവ്യാധിയാണ് പ്രതിസന്ധിക്കുകാരണമെന്ന വാദം നിരര്‍ത്ഥകമാണ്. കൊറോണയെക്കുറിച്ച് അറിഞ്ഞത് മാര്‍ച്ച് രണ്ടാം വാരത്തിലാണ്. മാര്‍ച്ച് ഒന്നിന് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എന്തായിരുന്നു എന്ന് പരിശോധിക്കാം. 50,000 രൂപയില്‍ കൂടുതലുള്ള ഒരു ബില്ലും മാറാന്‍ കഴിയാത്ത ട്രഷറി നിയന്ത്രണം നിലവിലുണ്ടായിരുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമായിരുന്നു. നിയമസഭ അംഗീകരിച്ച് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 2,020 കോടിയുടെ ബില്ലുകള്‍പോലും മാറാന്‍ കഴിയാത്ത രൂക്ഷമായ പ്രതിസന്ധി. കോണ്‍ട്രാക്ടര്‍മാരുടെ ബില്ലുകള്‍, സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെ മുഴുവന്‍ കൊടുത്തുതീര്‍ക്കാനുള്ള കുടിശ്ശികകള്‍. കൊറോണയുടെ പേരില്‍ പ്രഖ്യാപിച്ച 20, 000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് നോക്കാം. അതില്‍ 14,000 കോടി കോണ്‍ട്രാക്ടര്‍മാര്‍ക്കു കൊടുത്തുതീര്‍ക്കാനുള്ള കുടിശ്ശിക, 2,000 കോടി രൂപ കുടുംബശ്രീ വായ്പ (അതും പറഞ്ഞു പറ്റിച്ചു. ഇത് 9 ശതമാനം പലിശക്ക് ബാങ്കുകള്‍ നല്‍കുന്നതാണ്.), 2,000 കോടി രൂപ തൊഴിലുറപ്പിന് (ചില്ലി പൈസ സംസ്ഥാനത്തിന് ചിലവില്ല. ഇത് കേന്ദ്രം നല്‍കേണ്ടത്.), സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1,300 കോടി രൂപ, കോവിഡിനു മുമ്പ് കൊടുക്കാനുള്ള കുടിശ്ശിക 50 കോടി രൂപ, (20 രൂപക്ക് ഊണ് കൊടുക്കാന്‍). ആകെ 19,350 കോടി രൂപ. ഇത് മുഴുവന്‍ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്.

കോവിഡുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ പരിശോധിക്കാം. മുന്‍ഗണനാവിഭാഗത്തിലെ എ.എ.വൈക്കാര്‍ക്ക് എല്ലാ മാസവും സൗജന്യമായി കിട്ടുന്നതുതന്നെ. പുതുതായി ഒന്നുമില്ല. ഈ വിഭാഗത്തിലെ രണ്ടാം വിഭാഗത്തിന് യു.ഡി.എഫ് കാലത്ത് സൗജന്യമായി നല്‍കിയത് ഈ സര്‍ക്കാര്‍ വന്നതിന്‌ശേഷം ഈടാക്കിയ 2 രൂപ ഒരു മാസത്തേക്ക് ഒഴിവാക്കുകവഴി ഒരു കുടുംബത്തിന് അധികമായി നല്‍കിയ ആനുകൂല്യം 70 രൂപ മാത്രം. മുന്‍ഗണനേതര വിഭാഗത്തിന് 15 കിലോ അരി സൗജന്യമായി കൊടുത്തതും 750 രൂപ വരുന്ന കിറ്റ് 1,000 രൂപക്ക് നല്‍കുന്നത് (350 കോടി) മാത്രമേ സര്‍ക്കാരിന് കോവിഡിന്റെ പേരില്‍ അധിക ചിലവ് വന്നിട്ടുള്ളൂ. ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നും അതിലെ അംഗങ്ങള്‍ക്ക് നല്‍കുന്ന 1,000 രൂപയും 10,000 രൂപ വായ്പയും അവര്‍ അടയ്ക്കുന്ന മാസ വിഹിതത്തില്‍നിന്നും എടുത്താണ്. സര്‍ക്കാരിന്റെ ഔദാര്യമല്ല. ആ പണം നിശ്ചിത പ്രായശേഷം അവര്‍ക്ക് കിട്ടുന്ന പണത്തില്‍നിന്നും കുറവ് ചെയ്യും. കോവിഡിന് ചികില്‍സിക്കാന്‍ ഒരു രോഗിക്ക് 25,000 രൂപ ചിലവ് എന്നാണ് മന്ത്രി പറഞ്ഞത്. ഇന്നുവരെ നോക്കിയാല്‍ രോഗികള്‍ 25000 ല്‍ താഴെ. ഒരു മാസം ഉണ്ടായ വരുമാന നഷ്ടം മാത്രമേ കൊറോണ വകയുള്ളൂ എന്ന് ചുരുക്കം.

ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത് സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദി കോവിഡല്ല മറിച്ച് സര്‍ക്കാരിന്റെ ധൂര്‍ത്തും സാമ്പത്തിക അച്ചടക്കമില്ലായ്മയും തന്നെയാണ് എന്നാണ്. കേരള സര്‍ക്കാരിന്റെ ധൂര്‍ത്തിന്റെയും കൊള്ളയുടെയും ചില കാണക്കുകള്‍ പരിശോധിക്കാം. 1) മന്ത്രിസഭാ സത്യപ്രതിജ്ഞ ചിലവ് 3.71 കോടി രൂപ 2) നൂറാം ദിവസം ആഘോഷിച്ചത് ചിലവ് 2.24 കോടി രൂപ. 3) ഒന്നാം വാര്‍ഷികം ചിലവ് 18.6 കോടി രൂപ 4) ആയിരം ദിനം ആഘോഷം ചിലവ് 10.27 കോടി രൂപ 5) സി.പി.എം ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയുംമൂലം വരുത്തിയ ബാധ്യത കേരള സര്‍ക്കാര്‍ ഏറ്റെടുക്കുകവഴി റബ്‌കോ 238 കോടി രൂപ, മാര്‍ക്കറ്റ്‌ഫെഡ് 27 കോടി രൂപ, റബര്‍ മാര്‍ക്ക് 41 കോടി രൂപ. ആകെ 306 കോടി രൂപ 6) ഒരു ശിപാര്‍ശ പോലും നടപ്പിലാക്കാത്ത വി.എസ് അച്യുതാനന്ദന്റെ ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ 31/12/19 വരെ ചിലവ് 7,13, 36, 666 രൂപ 7) യുവജന കമ്മീഷന്‍ അധ്യക്ഷയുടെ ശമ്പളം മാത്രം മാസം ഒരു ലക്ഷം രൂപ, കാറും മറ്റു ആനുകൂല്യങ്ങളും പുറമേ. മിഷന്‍ കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ് ഇവര്‍ക്കു പുറമേ കാബിനറ്റ് പദവിയോടെ ബാലകൃഷ്ണ പിള്ളയും ചീഫ് വിപ്പും. 8) മുഖ്യമന്ത്രിക്ക് കേരള ചരിത്രത്തില്‍ ആദ്യമായി ആറ് ഉപദേശികള്‍. ഇവരില്‍ പ്രസ് അഡൈ്വസര്‍ പ്രഭാവര്‍മ്മയുടെ ശമ്പള സ്‌കെയില്‍ 93,000-1,20,000, നിയമ ഉപദേഷ്ടാവ് ജയകുമാറിന് 77, 400-1,15, 200. ഹൈക്കോടതിയില്‍ 150 ഗവ. പ്ലീഡര്‍മാര്‍ ഉള്ളപ്പോള്‍ ലൈസന്‍ ഓഫീസര്‍ വേലപ്പന്‍ നായര്‍ക്ക് പ്രതിമാസം ചിലവ് 1,14,000 രൂപ. ഇതൊക്കെ ഉണ്ടായിട്ടും സ്പ്രിംഗ്ലറില്‍ വാദിക്കാന്‍ മുംബൈ വക്കീല്‍ എന്‍.എസ് നിപ്പനായിക്ക് നല്‍കിയത് ലക്ഷങ്ങള്‍. 9) ആറ്റിങ്ങലില്‍ തോറ്റ മുന്‍ സീനിയര്‍ എം.പി ഡോ. സമ്പത്തിന് ഡല്‍ഹിയില്‍ നിയമനം. അലവന്‍സ് അടക്കം പ്രതിമാസം 1,75,000 രൂപ പ്രതിഫലം. 8 സഹായികള്‍. കാറുകള്‍ മറ്റ് പ്രതിമാസ ചിലവ് 50 ലക്ഷം.10) ഹെലികോപ്റ്റര്‍ പ്രതിമാസ വാടക 1,64,00000 ഇത് ആദ്യത്തെ ഇരുപത് മണിക്കൂറിന്. കൂടുതലായാല്‍ മണിക്കൂറിന് 67,926 രൂപ വച്ച് അധികം തുക. അതിപ്പോ വെറുതേ വെയിലത്ത് ശംഖുമഖത്ത് കിടക്കുന്നു. 11) മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശ യാത്രകള്‍ 27, പലതും കുടുംബസമേതം. 12) പുതിയ ബുള്ളറ്റ് പ്രൂഫ് കാറിന് ഒന്നര കോടി. നിലവില്‍ നാല് എണ്ണം ഉണ്ട്. 13) യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മട്ടന്നൂരെ ഷുഹൈബിനെ കൊന്ന സി.പി.എമ്മുകാരെ രക്ഷിക്കാന്‍ വക്കീലിനെ കൊണ്ടുവന്നത് 86 ലക്ഷം. 14) പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയുംകൊന്ന സി.പി.എം നേതാക്കള്‍ക്കെതിരായ സി.ബി.ഐ അന്വേഷണം അട്ടിമറിക്കാന്‍ 45 ലക്ഷം രൂപ. അരിയില്‍ ഷുക്കൂറിന്റേ കേസ് അട്ടിമറിക്കാന്‍ ചിലവിട്ട ലക്ഷങ്ങള്‍ ഇതിന് പുറമേയാണ്. 15) സര്‍വീസില്‍നിന്നും വിരമിച്ച ഇഷ്ടക്കാരെ തിരില്ല് തിരുകി കയറ്റുക വഴി ചിലവ് കോടികള്‍. കിഫ്ബി സി.ഇ.ഒ ഡോ. കെ.എം അബ്രഹാംമാസ ശമ്പളം 3,32,750 രൂപ. ചീഫ് പ്രൊജക്ട് എക്‌സാമിനര്‍ വിജയദാസ് 2,78,300 രൂപ 16) മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ പരിപാലനം. ഒന്‍പത് പേര്‍. മാസ ശമ്പളം ഒരാള്‍ക്ക് 54,014 രൂപ 17) മന്ത്രിമാരുടെ ചികില്‍സാചിലവുകള്‍ പറയുന്നില്ല. എന്നാലും ധനമന്ത്രി കോട്ടക്കല്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികില്‍സ നടത്തിയ വക മരുന്ന് 20,990, മുറി വാടക 79,200, തോര്‍ത്ത് 195, തലയണ 250. ചിലമന്ത്രിമാര്‍ വാങ്ങിയ കണ്ണാടിയുടെ വിലയും ഇന്നോവക്ക് വാങ്ങിയ ടയറുകളുടെ വിലയും പറയുന്നില്ല. 18) എ.ഡി. ബിയില്‍ നിന്നും പ്രളയാനന്തരം റീബില്‍ഡ് കേരളക്കായ് ലഭിച്ച 1, 780 കോടി രൂപ വകമാറ്റി. കളമശ്ശേരിയില്‍ മാത്രം പ്രളയ ഫണ്ട് തട്ടിപ്പ് 20 ലക്ഷം രൂപ. സഖാക്കന്‍മാരുടെ കൊള്ള നിര്‍ബാധം അരങ്ങേറുമ്പോള്‍ പ്രളയ ധനസഹായം കിട്ടാതെ ആത്മഹത്യ ചെയ്തവര്‍ നിരവധി. പ്രളയ ഫണ്ടില്‍ ചിലവഴിച്ചത് 30 ശതമാനത്തില്‍ താഴെ. ബാക്കി മുഴുവന്‍ വകമാറ്റി. ഓഖി ഫണ്ടിന്റെ കാര്യം തഥൈവ. 19) പതിനാല് ജില്ലകളിലെയും സാംസ്‌കാരിക നിലയങ്ങളുടെയും നവോത്ഥാന സമുച്ചയത്തിന്റെ 700 കോടിയും കേരള സഭാ ഹാളിന്റെ 17 കോടിയും നവോത്ഥാന മതിലിന്റെ 50 കോടിയും വേറെ. 20) ഡി.ജി.പി പദവി 12. 21) ന്യൂസ് ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന ‘നാം മുന്നോട്ട്’ പരിപാടിക്ക് പ്രതിവര്‍ഷം 6.37 കോടി രൂപയും അഞ്ചു വര്‍ഷത്തേക്ക് 31.85 കോടി രൂപയും ചിലവ്. ഈ പ്രതിവാര ടെലിവിഷന്‍ പരിപാടി ‘നാം മുന്നോട്ടി’ന്റെ നിര്‍മാണം പാര്‍ട്ടി ചാനലിനാണ് കരാര്‍ നല്‍കിയിരിക്കുന്നത് ഒരു എപ്പിസോഡിന് 2.25 ലക്ഷം രൂപ എന്ന നിരക്കിലാണ്. ഒരു വര്‍ഷം പാര്‍ട്ടി ചാനലിന് എപ്പിസോഡ് നിര്‍മാണത്തിനു നല്‍കുന്നത് 1.17 കോടി രൂപ. അഞ്ചു വര്‍ഷത്തേക്ക് 5.85 കോടി രൂപ. സംപ്രേഷണം ചെയ്യുന്ന വകയില്‍ വേറെയും വരുമാനം ചാനലിന് ലഭിക്കുന്നുണ്ട്. ഏറ്റവും മുന്‍നിര ചാനലിന് ആഴ്ചയില്‍ ഒരു എപ്പിസോഡ് സംപ്രേഷണം ചെയ്യാന്‍ 1.25 ലക്ഷം രൂപ. ചില ചാനലുകള്‍ അതിലും കുറഞ്ഞ തുകക്കാണ് സംപ്രേഷണം ചെയ്യുന്നത്. ശരാശരി ഒരു ലക്ഷം രൂപ വച്ച് ഒരാഴ്ചത്തെ സംപ്രേഷണ ചെലവ് കൂട്ടിയാല്‍ 12 ന്യൂസ് ചാനലുകള്‍ക്ക് 10 ലക്ഷം രൂപ നല്‍കണം. 52 ആഴ്ചത്തേക്ക് 5.2 കോടി രൂപ. അഞ്ചു വര്‍ഷത്തക്ക് 26 കോടി രൂപ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പി.ആര്‍.ഡിയും സിഡിറ്റും ചേര്‍ന്ന് നിര്‍മിച്ച് ദൂരദര്‍ശനില്‍ സാമ്പത്തിക ബാധ്യതകളില്ലാതെ സംപ്രേഷണം ചെയ്ത പരിപാടിയാണ് ഇന്നു കോടികളുടെ ഇടപാട് നടക്കുന്നത്. 22) മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിനും സാമൂഹ്യമാധ്യമ പ്രചാരണങ്ങള്‍ക്കും പുറംകരാര്‍ നല്‍കിയിരിക്കുന്നത് 4.23 കോടി രൂപക്കാണ്. 23) ഡോ. സമ്പത്തിനെ കൂടാതെ സര്‍ക്കാര്‍ കാബിനറ്റ് റാങ്കു നല്‍കിയ അഞ്ചുപേര്‍ വന്‍ സാമ്പത്തിക ബാധ്യതയാണ്. ആര്‍. ബാലകൃഷ്ണപിള്ള മുന്നാക്ക കോര്‍പറേഷന്‍ ചെയര്‍മാന്‍, വി.എസ് അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍, കെ. രാജന്‍ ചീഫ് വിപ്പ്, അഡ്വക്കറ്റ് ജനറല്‍ സി.പി സുധാകര പ്രസാദ് എന്നിവര്‍ക്കാണ് കാബിനറ്റ് റാങ്ക്. ഇവര്‍ക്ക് ഔദ്യോഗിക വസതി, ജീവനക്കാര്‍, വാഹനം, ടി.എ, ഡി.എ, ചികിത്സാചെലവ് തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്. ഒരു കാബിനറ്റ് റാങ്ക്കാരന് പ്രതിമാസം ശരാശരി 12 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഒരു വര്‍ഷം 1.44 കോടി. അഞ്ചുപേര്‍ക്ക് 8.64 കോടി രൂപയുടെ പ്രതിവര്‍ഷ ചെലവ്. സര്‍ക്കാരിന്റെ ധൂര്‍ത്തും കൊള്ളയും കെടുകാര്യസ്ഥതയുമല്ലേ കാര്യങ്ങള്‍ ഇത്രയും വഷളാക്കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending