Connect with us

More

സിറിയന്‍ അഭയാര്‍ഥി ബാലന് വീടൊരുക്കി ഒബാമക്ക് ആറു വയസുകാരന്റെ കത്ത്; ഉടനടി പ്രസിഡന്റിന്റെ മറുപടി, കത്ത് തരംഗമാവുന്നു

Published

on

lettr

ന്യൂയോര്‍ക്ക്: സിറിയന്‍ അഭയാര്‍ത്ഥി ബാലന് അമേരിക്കയിലെ സ്വന്തം വീട്ടില്‍ താമസിക്കാന്‍ സ്ഥലമൊരുക്കി ആറു വയസുകാരന്‍ ഒബാമക്കെഴുതിയ കത്ത് തരംഗമാവുന്നു. അഭയാര്‍ത്ഥി ബാലനായ ഒമര്‍ ദഗ്നീഷിന് വേണ്ടിയാണ് ആറു വയസുകാരന്‍ അല്ക്‌സ് അമേരിക്കന്‍ പ്രസിഡന്റ് ബാറക് ഒബാമക്ക് കത്തെഴുതിയത്.

പ്രിയപ്പെട്ട പ്രസിഡന്റ് ഒബാമ, മുറിവേറ്റു ആംബുലസില്‍ എടുത്തു കൊണ്ടുപോയ സിറിയയിലെ ആ കുട്ടിയെ ഓര്‍ക്കുന്നില്ലേ താങ്കള്‍. അവനെ എന്റെ വീട്ടിലേക്കു കൊണ്ടുവരാന്‍ ദയവായി നിങ്ങള്‍ തയ്യാറാവുകയാണെങ്കില്‍ സഹോദരനെന്നപോലെ അവനെ എന്റെ വീട്ടില്‍ താമസപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നാണ് അലക്‌സ് കത്തില്‍ ഒബാമയോട് പങ്കുവെക്കുന്നത്. പുക്കളും ബലൂണുകളുമായി ഒമറിനെ സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് കൊതിയായെന്നും കൊച്ചു അലക്‌സ് പ്രസിഡന്റിനെ അറിയിച്ചു.
alex
വൈറ്റ് ഹൗസ് കത്ത് സമൂഹ മാധ്യമങ്ങള്‍ക്കായി പ്രസിദ്ധികരിച്ചു കഴിഞ്ഞു. അല്കസിന് ആഗ്രഹിച്ച മറുപടിയാണ് ഒബാമ നല്‍കിയത്. ഇതിനകം തന്നെ ലക്ഷത്തില്‍പരം ആളുകള്‍ കത്തു വായിച്ചു കഴിഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും അന്തസ്സുണ്ട്’; ലൈംഗികാതിക്രമക്കേസില്‍ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം

Published

on

കൊച്ചി: അന്തസ്സും അഭിമാനവും സ്ത്രീകൾക്കു മാത്രമല്ല, പുരുഷന്മാർക്കുമുണ്ടെന്ന് ഹൈക്കോടതി. ആലുവ സ്വദേശിയായ നടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് മുന്‍കൂർ ജാമ്യം അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ പരാമർശം. ബാലചന്ദ്ര മേനോന് നേരത്തേ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കടിസ്ഥാനമായ സംഭവങ്ങളുണ്ടായത് 2007 ലാണെന്നും പരാതി സമർപ്പിച്ചത് 17 വർഷത്തിനു ശേഷമാണെന്നതും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.

തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ബാലചന്ദ്ര മേനോന്‍ വാദിച്ചത്. ഷൂട്ടിങ് സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടു എന്നായിരുന്നു പരാതി. പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ബാലചന്ദ്ര മേനോനെതിരെ കേസെടുത്തത്. ഈ കേസില്‍ നേരത്തെ ബാലചന്ദ്രമേനോന് നവംബര്‍ 21 വരെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

Continue Reading

india

ആരാധനാലയ നിയമം റദ്ദാക്കരുത്: മുസ്‌ലിം ലീഗ് സുപ്രിംകോടതിയില്‍

ലീഗിന് വേണ്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി എന്നിവരാണ് സുപ്രീം കോടതിയിൽ കക്ഷിചേരൽ അപേക്ഷ നൽകിയത്

Published

on

1991ലെ ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹർജിക്കെതിരെ മുസ്‌ലിംലീഗ് സുപ്രീംകോടതിയെ സമീപിച്ചു. ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹർജിയിൽ കക്ഷിചേരാൻ ലീഗ് അപേക്ഷ നൽകി. ലീഗിന് വേണ്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി എന്നിവരാണ് സുപ്രീം കോടതിയിൽ കക്ഷിചേരൽ അപേക്ഷ നൽകിയത്.

ആരാധനാലയ നിയമം മതേതരത്വം സംരക്ഷിക്കുന്ന നിയമാണെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കക്ഷി ചേരൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടി. മതേതരത്വം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ പെട്ടതാണ്. ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനോ, ഭേദഗതി ചെയ്യാനോ പാർലമെന്റിന് പോലും അധികാരം ഇല്ലെന്ന് ഭരണഘടന ബെഞ്ച് വിധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മതേതരത്വം സംരക്ഷിക്കുന്ന നിയമം റദ്ദാക്കണമെന്ന ആവശ്യം തള്ളണം എന്ന് മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു.

ആരാധനാലയ നിയമം ഫലപ്രദമായി നടപ്പാക്കിയിരുന്നുവെങ്കിൽ ഉത്തരപ്രദേശിലെ സംഭലിൽ നടന്നത് പോലുള്ള സംഭവങ്ങൾ ഒഴിവാക്കാമായിരുന്നു എന്നും കക്ഷി ചേരൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുസ്‌ലിംലീഗിന്റെ രാജ്യസഭാംഗവും സുപ്രിംകോടതി അഭിഭാഷകനുമായ അഡ്വ. ഹാരിസ് ബീരാനാണ് മുസ്‌ലിംലീഗിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്നത്.

Continue Reading

kerala

മുസ്‌ലിം യൂത്ത് ലീഗ് നീതി ജാഥ പ്രതിഷേധമിരമ്പി

Published

on

കോഴിക്കോട് : 1991 ലെ ആരാധനാലയ സംരക്ഷണ നിയമം പാലിക്കുക, സംഭൽ, ഷാഹി മസ്ജിദ് വെടിവെപ്പ് ഇരകൾക്ക് നീതി വേണം. എന്നാവശ്യപ്പെട്ടുകൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല കമ്മറ്റി നടത്തിയ
നീതി ജാഥ മുതലക്കുളം മൈതാനിയിൽ സംഘടിപ്പിച്ചു. സ്റ്റേഡിയം പരിസരത്ത് നിന്നും ആരംഭിച്ച നീതി ജാഥയിൽ പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കന്മാർ അണിനിരന്നു.
ജില്ല പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എ ഷിജിത്ത് ഖാൻ സ്വാഗതവും ട്രഷറർ കെഎംഎ റഷീദ് നന്ദിയും പറഞ്ഞു. അഡ്വ. പി.കെ ഫിറോസ്,  അഡ്വ. വി.കെ ഫൈസൽ ബാബു , ഉമ്മർ പാണ്ടികാശാല,
എം എ റസാഖ് മാസ്റ്റർ,  ടി ടി ഇസ്മായിൽ, ടി പി അഷ്‌റഫലി, എന്നിവർ സംസാരിച്ചു.
എൻ സി അബൂബക്കർ, ആഷിഖ് ചെലവൂർ, കെ.കെ നവാസ്, സി കെ ഷാക്കിർ, സാജിദ് നടുവണ്ണൂർ, പി.ജി മുഹമ്മദ്, ടി പി എം ജിഷാൻ, അഡ്വ. ഫാത്തിമ തഹ്‌ലിയ, ലത്തീഫ് തുറയൂർ, അഫ്നാസ് ചോറോട് ,കെടി റഊഫ്,
ശാക്കിർ പറയിൽ , അർശുൽ അഹമ്മദ്, സി ഷക്കീർ, സഫറി വെളളയിൽ, സീനിയർ വൈസ് പ്രസിഡൻ്റ് സി ജാഫർ സാദിഖ്  ,എസ് വി ഷൗലിഖ്, ഷഫീഖ് അരക്കിണർ, സയ്യിദ് അലി തങ്ങൾ,, സയ്ദ് ഫസൽ എം ടി, എം പി ഷാജഹാൻ, ഒ എം നൗഷാദ്, ഷുഹൈബ് കുന്നത്ത്, സി സിറാജ്, വി അബ്ദുൽ ജലീൽ, സമദ് നടേരി എന്നിവർ സംബന്ധിച്ചു.

Continue Reading

Trending