ലൈവ് ചാനല്‍ പരിപാടിക്കിടെ റഷ്യന്‍ അംബാസഡറെ വെടിവെച്ചുകൊന്ന് പൊലീസുകാരന്‍
ഇസ്താംബൂള്‍: അലപ്പോയില്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെടുന്നതില്‍ റഷ്യന്‍ പങ്കാരോപിച്ച് തുര്‍ക്കി പൊലീസുകാരന്‍ റഷ്യന്‍ അംബാസഡര്‍ ആന്ദ്രെ കാര്‍ലോവിനെ വെടിവെച്ചു കൊന്നു. അങ്കാറയില്‍ നടന്ന ഒരു പ്രദര്‍ശനത്തിനിടെയാണ് സംഭവം.

അങ്കാറയിലെ എക്‌സിബിഷന്‍ ഹാളില്‍ വെടിവെച്ച ശേഷം മുദ്രാവാക്യം മുഴക്കുന്ന കറുത്ത വേഷമണിഞ്ഞയാളുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ‘അലപ്പോയില്‍ ഞങ്ങള്‍ മരിക്കുന്നു, ഇവിടെ നീയും എന്ന് ആക്രോശിച്ചാണ് കൊലയാളി വെടിയുതിര്‍ത്തത്. കൊലപാതകിയെ കീഴടക്കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

സിറിയന്‍ പ്രശ്‌നത്തില്‍ റഷ്യ, തുര്‍ക്കി, ഇറാന്‍ രാജ്യങ്ങളുടെ ഉഭയകക്ഷി മീറ്റിങ് നടക്കുന്നതിനിടെയാണ് റഷ്യന്‍ അംബാസഡറുടെ കൊലപാതകം.

https://www.youtube.com/watch?v=LjhawwX7GlM