kerala
കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകളാണ് പരിശോധിച്ചത്.
കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ 811, കണ്ണൂര്‍ 744, പാലക്കാട് 683, ഇടുക്കി 671, വയനാട് 339, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,40,194 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,22,218 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,976 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1222 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 1,42,499 കോവിഡ് കേസുകളില്‍, 11.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 95 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,182 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 552 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 70 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,767 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 821, കൊല്ലം 92, പത്തനംതിട്ട 592, ആലപ്പുഴ 1452, കോട്ടയം 1318, ഇടുക്കി 389, എറണാകുളം 1500, തൃശൂര്‍ 2203, പാലക്കാട് 929, മലപ്പുറം 1228, കോഴിക്കോട് 1418, വയനാട് 577, കണ്ണൂര്‍ 983, കാസര്‍ഗോഡ് 265 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,42,499 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 45,26,429 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
kerala
നടി ആക്രമിക്കപ്പെട്ട കേസ്; കോടതിയലക്ഷ്യ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസുമായി ദിലീപ്
നികേഷ് കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ്, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, ചില മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വെറുതേവിട്ടതിന് പിന്നാലെ കോടതിയലക്ഷ്യ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസുമായി നടന്‍ ദിലീപ്. മാധ്യമപ്രവര്‍ത്തകര്‍ നികേഷ് കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ്, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, ചില മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് നല്‍കിയത്. ദിലീപിന് വേണ്ടി അഭിഭാഷകനാണ് കോടതിയലക്ഷ്യ കേസുമായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.
കോടതിയലക്ഷ്യ കേസുകള്‍ ഡിസംബര്‍ 18ന് കോടതി പരിഗണിക്കും. പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു.
കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ പ്രേരണാക്കുറ്റം, തെളിവ് നശിപ്പിക്കല്‍ ഗൂഢാലോചന, ബലപ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കല്‍, നഗ്നയാകാന്‍ നിര്‍ബന്ധിക്കല്‍, തൊണ്ടിമുതല്‍ ഒളിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, സ്വകാര്യത ലംഘിച്ച് അപകീര്‍ത്തികരമായ ചിത്രമെടുക്കല്‍, ലൈംഗികചൂണണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇന്ന് മൂന്നു മണമിക്ക് പ്രതികളുടെ ശിക്ഷാവിധി.
kerala
നടി ആക്രമണക്കേസ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന് 3.30ന്
ശിക്ഷയെ സംബന്ധിച്ച വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് പ്രഖ്യാപിക്കും. ശിക്ഷയെ സംബന്ധിച്ച വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. ആറു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
”യഥാര്‍ത്ഥത്തില്‍ കുറ്റം ചെയ്തത് സുനി മാത്രമല്ലേയെന്ന്?” എന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാല്‍ എല്ലാവരും ചേര്‍ന്നാണ് കുറ്റകൃത്യം നടന്നതെന്നും യഥാര്‍ത്ഥ പ്രതി ഇപ്പോഴും മറഞ്ഞിരിക്കുകയാണെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി.
വാദത്തിനിടെ അനാവശ്യ വിവാദങ്ങള്‍ തുടക്കം മുതല്‍ സൃഷ്ടിക്കപ്പെട്ടുവെന്നും ”എന്റെ ഭൂതകാലം അന്വേഷിക്കേണ്ടവര്‍ തിരയട്ടെ” എന്നും ജഡ്ജി ഹണി എം. വര്‍ഗീസ് അഭിപ്രായപ്പെട്ടു.
വാദത്തിനിടെ പ്രതികളായ മാര്‍ട്ടിനും പ്രദീപും കണ്ണീരൊഴുക്കിയതായി കോടതിവിവരങ്ങള്‍ വ്യക്തമാക്കുന്നു.
kerala
ദേശീയപാത വട്ടപ്പാറ വയഡക്റ്റില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
വാഹനം പൂര്‍ണമായും കത്തിനശിച്ചു.
മലപ്പുറം: ദേശീയപാത വട്ടപ്പാറ വയഡക്റ്റിന് മുകളില്‍ ഓടി ക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു. ചാവക്കാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് കത്തിനശിച്ചത്. പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
വാഹനം പൂര്‍ണമായും കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് കാറിന് തീപിടിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. വളാഞ്ചേരി പൊലിസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala3 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala3 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india3 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala3 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
Sports22 hours agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
