X

കൊല്‍ക്കത്തക്ക് പിടി കൊടുക്കാതെ ഡല്‍ഹി

delhi dynamos

ന്യഡല്‍ഹി: തകര്‍പ്പന്‍ ഗോളുകള്‍ പിറന്ന പോരാട്ടത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും ഡല്‍ഹി ഡൈനാമോസും 2-2 നു സമനിലയില്‍ പിരിഞ്ഞു. 17 ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിലൂടെ കൊല്‍ക്കത്തയാണ് ഗോളടിക്കു തുടക്കം കുറിച്ചത്. രണ്ടാം പകുതിയില്‍ 63 ാം മിനിറ്റില്‍ ഡല്‍ഹി ഡൈനാമോസ് മിലാന്‍ സിംഗിലൂടെ സമനില ഗോള്‍ നേടി. എന്നാല്‍ ഹാവി ലാറയിലൂടെ 71 ാം മിനിറ്റില്‍ കൊല്‍ക്കത്ത വീണ്ടും മുന്നില്‍. തിരിച്ചടിച്ച ഡല്‍ഹി 74 ാം മിനിറ്റില്‍ ഫ്‌ളോറന്റ് മലൂദയിലൂടെ സമനില ഗോള്‍ നേടി. പത്തുപേരുമായി്ട്ടാണ് ഡല്‍ഹി രണ്ടാം പകുതിയില്‍ എറെ സമയം കളിച്ചത്.
17 ാം മിനിട്ടില്‍ കൊല്‍ക്കത്ത ആദ്യ ഗോള്‍ നേടി . സമീഗ്് ഡൂറ്റിയുടെ ത്രൂ പാസില്‍ നിന്നും പന്തുമായി കുതിച്ച ഇയാന്‍ ഹൂം എളുപ്പത്തില്‍ നിറയൊഴിച്ചു (1-0). പിറകെ രണ്ടാം മഞ്ഞക്കാര്‍ഡിനു ബാദ്ര ബാജേ പുറത്തായത് ഡല്‍ഹിക്ക് ആഘാതമായി.
61-ാം മിനിറ്റില്‍ ഡല്‍ഹിക്കു അനൂകൂലമായി കിട്ടിയ പെനാല്‍ട്ടി മലൂദക്ക് ഉപയോഗപ്പെടുത്താനായില്ല. ഫ്രഞ്ച് താരത്തിന്റെ കിക്ക് കൊല്‍ക്കത്ത ഗോള്‍ക്കീപ്പര്‍ ദേബജിത് മജുംദാര്‍ കുത്തിയകറ്റി. എന്നാല്‍ രണ്ട് മിനുട്ടിനകം ഡല്‍ഹി സമനില നേടി. 63 ാം മിനിറ്റില്‍ കീന്‍ ലൂയിസിന്റെ പാസില്‍ മിലാന്‍ സീംഗ് 30 വാര അകലെ നിന്നുള്ള പായിച്ച ഷോട്ട് വലയില്‍ തുളച്ചുകയറി. 71 ാം മിനിറ്റില്‍ കൊല്‍ക്കത്ത വീണ്ടും മുന്നിലെത്തി. ഹാവിയര്‍ ലാറയുടെ ലോങ് റേഞ്ചര്‍ (2-1). പതറാതെ തിരിച്ചടിച്ച ഡല്‍ഹിക്ക് വേണ്ടി
മലൂദയുടെ പ്രായശ്ചിത്തം. ടേബിളില്‍ ഇപ്പോഴും ഡല്‍ഹി തന്നെയാണ് മുന്നില്‍. കേരളാ ബ്ലാസ്റ്റേഴ്‌സിനും മുംബൈ സിറ്റിക്കും പിറകെ കൊല്‍ക്കത്ത നാലാം സ്ഥാനത്തും. ഇന്ന് കളിയില്ല. നാളെ ചെന്നൈയിന്‍ എഫ്.സി പൂനെ എഫ്.സിയെ നേരിടും

chandrika: