Connect with us

Video Stories

കോലിക്ക് ആശ്ചര്യം

Published

on

വിശാഖപ്പട്ടണം: രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് സ്വീകരിച്ച സമീപനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാത് കോലിക്ക് ആശ്ചര്യം. വിജയിക്കാന്‍ 405 റണ്‍സ് മാത്രം ആവശ്യമായിട്ടും ആ ലക്ഷ്യത്തിലേക്ക് ബാറ്റേന്താന്‍ ഒന്നര ദിവസത്തോളം ലഭിച്ചിട്ടും ഇംഗ്ലീഷുകാര്‍ പ്രതിരോധത്തിന്റെ ആഴങ്ങളിലേക്ക് പോയതാണ് കോലിയെ അതിശയിപ്പിച്ചത്. ഇന്നലെ മല്‍സര ശേഷം നടത്തിയ പതിവ് വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യന്‍ നായകന്‍ തന്റെ ആശ്ചര്യം പരസ്യമാക്കിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് ആക്രമിക്കുമെന്നാണ് ഞാന്‍ കരുതിയത്. അവര്‍ക്ക് ദിവസങ്ങളുണ്ടായിരുന്നു. ഓവറുകളുണ്ടായിരുന്നു.

പിച്ച് സ്പിന്നിന് അനുകൂലമായി മാറുമ്പോഴും ശക്തമായ തിരിച്ചടിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ ഇന്ത്യന്‍ ബൗളിംഗിനെ അത് ബാധിക്കുമായിരുന്നുവെന്നും കോലി പറഞ്ഞു. ബാറ്റ്‌സ്മാന്മാര്‍ പ്രതിരോധ വഴി തെരഞ്ഞെടുത്തപ്പോള്‍ എനിക്കുറപ്പായിരുന്നു കാര്യങ്ങള്‍ ഇന്ത്യന്‍ വഴിക്ക് വരുമെന്ന്. ഒന്നോ രണ്ടോ വിക്കറ്റുകള്‍ നിലം പതിക്കുന്ന പക്ഷം പിന്നെ വിക്കറ്റ് പതനം എളുപ്പമാവും. ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാര്‍ പ്രതിരോധത്തിലേക്ക് പോവുമ്പോള്‍ ഇന്ത്യക്ക് വേണ്ടത് ക്ഷമയായിരുന്നു. ബൗളര്‍മാര്‍ ക്ഷീണിതരാവരുത്. വിത്യസ്ത പ്ലാനുകള്‍ തയ്യാറാക്കണം.

അലിസറ്റര്‍ കുക്കിനെ കുരുക്കാന്‍ ഫീല്‍ഡ് ക്രമീകരണത്തില്‍ ചെറിയ മാറ്റം വേണമെന്ന് നാലാം ദിവസത്തില്‍ നിര്‍ദ്ദേശിച്ചത് പൂജാരയായിരുന്നു. ലെഗ് സൈഡില്‍ രണ്ട് ഫീല്‍ഡര്‍മാരെ കൂടുതല്‍ നിര്‍ത്തുകയായിരുന്നു പുതിയ പദ്ധതി. അതില്‍ കുക്ക് വീഴുകയും ചെയ്തു. നാലാം ദിവസത്തിന്റെ അവസാനത്തില്‍ ലഭിച്ച നായകന്റെ വിക്കറ്റ് ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടമായിരുന്നു.
തന്റെ ബാറ്റിംഗില്‍ കോലി സന്തോഷവാനാണ്. ആദ്യ ഇന്നിംഗ്‌സില്‍ 167 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 109 പന്തില്‍ 81 റണ്‍സും. വ്യക്തമായ പ്ലാനിംഗിലാണ് രണ്ട് ഇന്നിംഗ്‌സുകളും പേസ് ചെയ്തതെന്ന് ക്യാപ്റ്റന്‍ പറഞ്ഞു. പിടിച്ചു നില്‍ക്കുക എളുപ്പമല്ല. പക്ഷേ നിങ്ങള്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ടെങ്കില്‍ പതറാതെ കളിക്കാം-അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്

Published

on

പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)

നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%

ബ്ലോക്ക് പഞ്ചായത്തുകള്‍

ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%

 

Continue Reading

kerala

കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു

പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു. 

Published

on

കൊച്ചി: കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വെച്ച് വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു. കാലടി ശ്രീമൂലനഗരം സ്വദേശി ബാബു (74) ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂര്‍ സ്‌കൂളിലാണ് ബാബു വോട്ട് ചെയ്യാന്‍ എത്തിയത്.

പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു.  ഉടന്‍ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൊല്ലത്തും വോട്ട് ചെയ്യാനെത്തിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. നീരാവില്‍ എസ്എന്‍ഡിപി സ്‌കൂളിലെ ബൂത്തിലാണ് സംഭവം. നീരാവില്‍ സ്വദേശി ശശിധരന്‍ (74) ആണ് മരിച്ചത്.

ബൂത്തില്‍ കുഴഞ്ഞുവീണ വയോധികനെ മതിലില്‍ മാതാ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

Trending