Video Stories
ഗാലറി നിറച്ച് മഞ്ഞക്കടല്‍; ഫൈനല്‍ പന്തുരുളാന്‍ ഇനി മിനിറ്റുകള്‍ മാത്രം

രണ്ടരമാസക്കാലം നീണ്ട രാജ്യത്തെ ഏറ്റവും വലിയ കാല്‍പന്ത് പൂരത്തിന് അവസാന വിസില്‍ മുഴങ്ങാന്‍ നിമിഷങ്ങള്‍ മാത്രം. വൈകിട്ട് ഏഴിനാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ കിക്കോഫ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫാന്‍സെന്ന് വിശേഷണം നേടിയ കേരളത്തിന്റെ ആരാധകര്‍ക്ക് കന്നി ഐ.എസ്.എല്‍ കിരീടം സമ്മാനിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് ഇതിലും വലിയ സുവര്‍ണാവസരം ഇനി ലഭിച്ചെന്ന് വരില്ല.
രാവിലെ മുതല്‍ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് അണമുറിയാതെ ആരാധകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. വൈകീട്ട് ആറിന് മുമ്പായി ആരാധകര്‍ ഗാലറിയിലെത്തണമെന്നാണ് നിര്‍ദേശം. ഇരുടീമുകളും ഗ്രൗണ്ടിലെത്തി പരിശീലനം തുടങ്ങി. ടീം ബസുകളില്‍ നിന്നിറങ്ങിയ ഓരോ താരത്തിനും വമ്പന്‍ സ്വീകരണങ്ങളാണ് ആരാധകരൊരുക്കിയത്. കേരളാ താരങ്ങള്‍ക്ക് ലഭിച്ച അതേസ്വീകരണം കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂമിനും ആരാധകര്‍ നല്‍കി.
എട്ടു ടീമുകള്‍ അണിനിരന്ന കിരീട പോരാട്ടത്തില്‍ അവശേഷിക്കുന്നത് രാജ്യത്തിന്റെ ഫുട്‌ബോള്‍ ഫാക്ടറികളെന്ന് വിശേഷിപ്പിക്കാവുന്ന രണ്ടു ദേശങ്ങളിലെ ടീമുകള്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ഉടമസ്ഥതയിലുള്ള കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്‌സും ഇന്ത്യന്‍ ക്രിക്കറ്റിലെ ദാദ എന്ന് വിളിപ്പേരുള്ള സൗരവ് ഗാംഗുലിയുടെ അത്‌ലറ്റികൊ ഡി കൊല്‍ക്കത്തയും. കഴിഞ്ഞ സീസണില്‍ കൈവിട്ടു പോയ കിരീടം തിരികെ പിടിക്കാമെന്ന കിനാക്കളുമായാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്.
സീസണില്‍ രണ്ടു വട്ടം മാത്രം തോല്‍വിയറിഞ്ഞ ദാദയുടെ സംഘത്തിന് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനെ കൊച്ചിയുടെ മണ്ണില്‍ തോല്‍പിക്കാന്‍ കഴിഞ്ഞത്. പക്ഷേ ചരിത്രത്തില്‍ കാര്യമില്ലെന്ന് ഇരു പരിശീലകരും സമ്മതിക്കുന്നു. ഇന്നത്തെ ഉത്സവ രാത്രിയില്‍ താരങ്ങള്‍ കളത്തിലിറങ്ങുമ്പോള്‍ കിരീടം മാത്രമാണ് ലക്ഷ്യം.
ജൈത്രയാത്ര തുടരാന്‍
മോശമായിരുന്നു സീസണില്‍ കേരളത്തിന്റെ തുടക്കം, ആദ്യ ജയത്തിനും ഗോളിനും ഏറെ കാത്തിരിക്കേണ്ടി വന്നു, തുടര്‍ച്ചയായി ടീം ലൈനപ്പില്‍ മാറ്റം വരുത്തിയ കോച്ച് കോപ്പല്‍ ഏറെ വിമര്‍ശനങ്ങളേറ്റു വാങ്ങി, പക്ഷേ ചാരത്തില്‍ നിന്ന് ഉയിര്‍ത്തേഴുന്നേല്‍ക്കുകയായിരുന്നു ടീം. അതിന് ഊര്‍ജ്ജമായത് കോപ്പലെന്ന ഇംഗ്ലീഷ് ചാണക്യന്റെ തന്ത്രങ്ങളും. കിരീടത്തിനൊപ്പം കൊച്ചിയില്‍ തുടര്‍ച്ചയായ ഏഴാം ജയം കൂടിയാണ് മഞ്ഞപ്പട ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തക്ക് മാത്രമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ പെരുങ്കോട്ടയില്‍ വിള്ളല്‍ വീഴ്ത്താനായത്. അതിന് ശേഷം ബ്ലാസ്‌റ്റേഴ്‌സ് ഇവിടെ തോറ്റിട്ടില്ല. ഇതുവരെ ആകെ നാല് ഗോള്‍ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് ഇവിടെ വഴങ്ങിയത്. അടിക്കാനും തടുക്കാനും അറിയുന്ന ഒന്നാന്തരം കളിക്കാരാണ് കൊല്‍ക്കത്തയുടെ കരുത്ത്. ഹൊസെ മൊളീനയെന്ന സ്പാനിഷുകാരന്‍ കോച്ചിന്റെ മൂര്‍ച്ചയേറിയ തന്ത്രങ്ങളും കൂട്ടിനുണ്ട്. അതിനാല്‍ കൊച്ചിയില്‍ നിറഞ്ഞുകവിയുന്ന കാണികളുടെ ആര്‍പ്പുവിളികളെ കൊല്‍ക്കത്ത ഭയക്കുന്നില്ല.
തീരുമോ ആ കടം
കഴിഞ്ഞതിലൊന്നും കാര്യമില്ലെന്ന് പറയുമ്പോഴും ഉള്ളില്‍ പ്രതികാരത്തിന്റെ തീക്കനല്‍ അവശേഷിക്കുന്നുണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങളില്‍. 2014ലെ ആദ്യപതിപ്പില്‍ മുംബൈ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കണ്ണീര്‍ വീഴ്ച്ചയോടെയായിരുന്നു കൊല്‍ക്കത്തയുടെ പട്ടാഭിഷേകം. ഫൈനലില്‍ കൊല്‍ക്കത്തക്കായി വിജയ ഗോള്‍ നേടിയ മുഹമ്മദ് റഫീഖാണ് ബുധനാഴ്ച്ച ഡല്‍ഹിക്കെതിരായ രണ്ടാം സെമിയില്‍ കേരളത്തിനായി വിജയ ഗോള്‍ (പെനാല്‍റ്റി) നേടിയത്. കൊല്‍ക്കത്ത നിരയിലുണ്ടായിരുന്ന മലയാളി താരം മുഹമ്മദ് റാഫിയും ഇന്ന് ബ്ലാസ്റ്റേഴ്‌സിനൊപ്പമാണ്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റതിനാല്‍ ഫൈനലില്‍ റാഫിക്ക് പകരം റഫീഖിന് അവസരം ലഭിക്കാനാണ് സാധ്യത. അന്ന് കേരളത്തിനായി കളിച്ച ഇയാന്‍ ഹ്യൂമാണ് ഇത്തവണ കൊല്‍ക്കത്തയുടെ തുറുപ്പുചീട്ട്, 2014ല്‍ ചെന്നൈയിനെതിരായ രണ്ടാം സെമിയുടെ എക്‌സ്ട്രാ ടൈമില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിജയ ഗോള്‍ നേടിയ പ്രതിരോധ താരം പിയേഴ്‌സണ്‍ കൊല്‍ക്കത്തയുടെ ജഴ്‌സിയിലാണ് ഇന്ന് ഇറങ്ങുക. 2014ല്‍ കേരളത്തിനായി ഫൈനല്‍ കളിച്ച ഏഴു താരങ്ങള്‍ ഇന്നും ടീമിനൊപ്പമുണ്ട്. മെഹ്താബ് ഹുസൈന്‍, സന്ദേശ് ജിങ്കന്‍, ഇഷ്ഫാഖ് അഹമ്മദ്, ഗുര്‍വിന്ദര്‍ സിങ്, സന്ദീപ് നന്ദി, മൈക്കല്‍ ചോപ്ര, സെഡ്രിക് ഹെങ്ബാര്‍ത്ത് എന്നീ താരങ്ങള്‍ ആദ്യ സീസണിലും കേരളത്തിനൊപ്പമുണ്ടായിരുന്നു. ചോപ്രയും ഹെങ്ബാര്‍ത്തും ആദ്യ സീസണിന് ശേഷം മൂന്നാം സീസണിലാണ് വീണ്ടും കേരളത്തിനൊപ്പം ചേര്‍ന്നത്.
ഹോസു, തീരാനഷ്ടം
ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ആര്‍ക്കും പരിക്കില്ലെന്ന് കോച്ച് സ്റ്റീവ് കോപ്പല്‍ വ്യക്തമാക്കുന്നു. സെമിയുടെ രണ്ട് പാദത്തിലും മഞ്ഞക്കാര്‍ഡ് വാങ്ങിയ ഹോസുവിന് സസ്‌പെന്‍ഷനുള്ളതിനാല്‍ ഇന്ന് കളിക്കാനാകില്ല. പകരം റിനോ ആന്റോയോ ദിദിയര്‍ കാദിയോയോ ഇറങ്ങിയേക്കും. മുന്നേറ്റത്തില്‍ കൊപ്പല്‍ വലിയ അഴിച്ചുപണിക്ക് മുതിരില്ല. കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട്, ഡക്കന്‍സ് നാസണ്‍ എന്നിവര്‍ അണിനിരക്കും. ഒപ്പം സി കെ വിനീതും. മുഹമ്മദ് റാഫി ഇന്ന് ഇറങ്ങുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. മധ്യനിരയില്‍ മെഹ്താബ് ഹുസൈന്‍-അസ്‌റാക്ക് മഹ്മത് സഖ്യം തന്നെയായിരിക്കും. പ്രതിരോധത്തില്‍ സന്ദേശ് ജിങ്കനും ആരോണ്‍ ഹ്യൂസും സെഡ്രിക് ഹെങ്ബര്‍ട്ടും നാലാമനായി റിനോ, കാദിയോ എന്നിവരില്‍ ഒരാളെത്തും. ഡല്‍ഹിക്കെതിരെ ഷൂട്ടൗട്ടില്‍ തിളങ്ങിയെങ്കിലും കളിയുടെ നിശ്ചിത സമയത്ത് തികഞ്ഞ പരാജയമായിരുന്ന സന്ദീപ് നന്ദിക്ക് പകരം ഗ്രഹാം സ്റ്റാക്കിനാണ് ബാറിന് കീഴില്‍ കൂടുതല്‍ സാധ്യത. കൊല്‍ക്കത്ത നിരയില്‍ പരിക്കേറ്റ പ്രതിരോധ താരം അര്‍ണബ് മൊണ്ടല്‍ കളിക്കില്ല. മുംബൈ സിറ്റിക്കെതിരായ രണ്ടാംപാദ സെമിയില്‍ വിശ്രമിച്ച മുന്‍നിര താരങ്ങളെല്ലാം ഇന്ന് തിരിച്ചെത്തും.
വിജയികള്‍ക്ക് എട്ടു കോടി
കൊച്ചി: ട്രോഫിക്ക് പുറമേ ഐ.എസ്.എല്‍ വിജയികള്‍ക്ക് സമ്മാനമായി ലഭിക്കുന്നത് എട്ടു കോടി രൂപ. റണ്ണേഴ്‌സ് അപിന് നാലു കോടി രൂപയും സെമി ഫൈനലിസ്റ്റിന് ഒന്നരക്കോടിയും സമ്മാനമായി ലഭിക്കും. ആകെ 15 കോടി രൂപയാണ് വിജയികള്‍ക്ക് നല്‍കുന്നത്.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
News
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’
മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
-
india2 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്പെന്ഷന് പിന്‍വലിക്കണം; മുസ്ലിം സംഘടനാ നേതാക്കള്‍
-
kerala3 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്
-
kerala3 days ago
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സര്‍ക്കാര്‍
-
kerala3 days ago
നിപ സ്ഥിരീകരിച്ച യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി
-
kerala3 days ago
‘വിദ്യാര്‍ത്ഥികളുടെ യാത്രനിരക്ക് വര്‍ധിപ്പിക്കണം’; സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് പണിമുടക്ക് ജൂലൈ എട്ടിന്
-
News2 days ago
ഗസ്സയില്‍ അഭയകേന്ദ്രങ്ങള്‍ക്കുനേരെ ഇസ്രാഈല്‍ ആക്രമണം; 64 പേര് കൊല്ലപ്പെട്ടു
-
News2 days ago
അമേരിക്ക പാര്‍ട്ടി; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എലോണ്‍ മസ്ക്