X

ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനം നാളെ തുടങ്ങും

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ 54-ാം വാര്‍ഷിക 52-ാം സനദ്ദാന സമ്മേളത്തിന് നാളെ തുടക്കമാവും. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വൈവിധ്യപൂര്‍ണമായ ഇരുപതിലധികം സെഷനുകളിലായി നൂറിലേറെ പ്രഭാഷണങ്ങള്‍ നടക്കും. ഇന്ത്യക്കകത്തും പുറത്തും നിന്നുള്ള പണ്ഡിതരും മത-രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കളും സംബന്ധിക്കും. 207 യുവ പണ്ഡിതന്‍മാര്‍ക്ക് ഈ വര്‍ഷം സനദ് നല്‍കും. 6530 ഫൈസിമാരാണ് ഇതിനകം ജാമിഅയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

നാളെ വൈകുന്നേരം 4ന് സിയാറത്ത് നടക്കും. 5.30ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ വാര്‍ഷിക സമ്മേളനത്തിന് ഔദ്യോഗിക തുടക്കമാവും. 6.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് ശരീഫ് ഹബീബ് ത്വാഹാ അല്‍ ഹദ്ദാദ് ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. എം.ഐ ഷാനവാസ് എം.പി, ബശീര്‍ ഫൈസി ദേശമംഗലം, ഹാജി കെ. മമ്മദ് ഫൈസി, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റജിസ്ട്രാര്‍ പ്രഫ. അബ്ദുല്‍ മജീദ്, ഹകീം ഫൈസി ആദൃശ്ശേരി, നാലകത്ത് സൂപ്പി പ്രസംഗിക്കും.

chandrika: