Badminton
തുടരാന്‍ യാചിച്ചു, എന്നിട്ടും സൈന വിട്ടു പോയി; വേദന തുറന്നു പറഞ്ഞ് ഗോപീചന്ദ്
ഹൈദരാബാദ്: സൈന നെഹ്‌വാള്‍ തന്റെ അക്കാദമി വിട്ടു പോയതില്‍ ഏറെ വേദനിച്ചിട്ടുണ്ടെന്ന് മുന്‍ കോച്ച് ഗോപീചന്ദ്. ‘ഡ്രീംസ് ഓഫ് എ ബില്യണ്‍: ഇന്ത്യ ആന്‍ഡ് ദ ഒളിമ്പിക്‌സ് ഗെയിംസ്’ എന്ന പുസ്തകത്തിലാണ് ഗോപീചന്ദ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സൈന അക്കാദമി വിട്ട് പ്രകാശ് പദുകോണ്‍ അക്കാദമിയിലേക്കു കൂടുമാറിയപ്പോള്‍ പ്രകാശ് പദുകോണ്‍ എന്തുെകാണ്ട് ഇടപെട്ടില്ല എന്നതാണ് ഗോപീചന്ദിനെ വിഷമിപ്പിച്ചത്.
”പ്രകാശ് പദുകോണിനും വിമല്‍കുമാറിനും സൈനയോട് സംസാരിക്കാമായിരുന്നു. അവര്‍ എന്തുെകാണ്ടാണ് അത് ചെയ്യാഞ്ഞതെന്നറിയില്ല. മറിച്ച് ഹൈദരാബാദ് വിടാന്‍ അവളെ േപ്രരിപ്പിക്കുകയാണവര്‍ ചെയ്തത്. ഞാന്‍ ആരാധനയോടെ കാണുന്ന പ്രകാശ് സര്‍ എന്നെക്കുറിച്ച് അവളോട് നല്ലവാക്ക് പറയാതിരുന്നത് എന്തുകൊണ്ടാണെന്ന് ഇന്നും എനിക്കറിയില്ല” -‘ബിറ്റര്‍ റൈവല്‍റി’ എന്ന അധ്യായത്തില്‍ ഗോപീചന്ദ് പറയുന്നു.
”പ്രിയപ്പെട്ടത് എന്തോ എടുത്തുമാറ്റുന്നതുപോലെയായിരുന്നു സൈനയുടെ വിട്ടുപോകല്‍. എനിക്കൊപ്പം തുടരാന്‍ അന്ന് യാചിച്ചു. എന്നാല്‍, മറ്റാരൊക്കെയോ ചേര്‍ന്ന് അവളുടെ മനസ്സ് മാറ്റിയിരുന്നു” -ഗോപി പറയുന്നു. അക്കാദമിയില്‍ കൂടെയുണ്ടായിരുന്ന പി.വി. സിന്ധുവിന്റെ കാര്യത്തില്‍ ഗോപി കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നുവെന്ന് കണ്ടാണ് 2014ലെ ലോക ചാമ്പ്യന്‍ഷിപ്പിനുശേഷം ഗോപീചന്ദിന്റെ ഹൈദരാബാദിലെ അക്കാദമി വിട്ട് സൈന ബംഗളൂരു പ്രകാശ് പദുകോണ്‍ അക്കാദമിയില്‍ മലയാളിയായ വിമല്‍കുമാറിനു കീഴില്‍ പരിശീലനം ആരംഭിച്ചത്.
Badminton
ടിക്കറ്റ് കിട്ടിയില്ല; ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം സ്റ്റേഷനിൽ കുടുങ്ങി
ടീം കോച്ച്, മാനേജര്‍ അടക്കം 23 പേരുടെ യാത്രയാണ് ടിക്കറ്റ് കണ്‍ഫേം ആകാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ്.
ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം ട്രെയിന്‍ കിട്ടാതെ കാത്തിരിക്കുന്നു. ജൂനിയര്‍-സീനിയര്‍ വിഭാഗത്തിലുള്ള താരങ്ങളാണ് ട്രെയിന്‍ കിട്ടാതെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്നത്. ടീം കോച്ച്, മാനേജര്‍ അടക്കം 23 പേരുടെ യാത്രയാണ് ടിക്കറ്റ് കണ്‍ഫേം ആകാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ്.
പതിനേഴാം തീയതി മധ്യപ്രദേശിലെ നര്‍മദപുരത്ത് വെച്ച് നടക്കുന്ന ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ടുന്ന ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലുള്ള കായിക താരങ്ങളുടെ യാത്ര പ്രതിസന്ധിയിലായിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചക്ക് 1.30-ന് എറണാകുളത്ത് നിന്നും പുറപ്പെടേണ്ടിയിരുന്ന മംഗള ലക്ഷദ്വീപ്എക്‌സ്പ്രസിലാണ് യാത്ര ചെയ്യേണ്ടിയിരുന്നത്.
എന്നാല്‍ ഒന്നരയോടെയാണ് ഇവരുടെ ടിക്കറ്റ് കണ്‍ഫേം ആയിട്ടില്ലെന്ന വിവരം അധികൃതര്‍ അറിയിക്കുന്നത്. രണ്ട് പേരുടെ ടിക്കറ്റ് മാത്രമാണ് കണ്‍ഫേം ആയത്. എന്നാല്‍ ഇക്കാര്യം അധികൃതര്‍ താരങ്ങളെയോ രക്ഷിതാക്കളെയോ നേരത്തേ അറിയിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
Badminton
അഖിലേന്ത്യാ റാങ്കിങ് ബാഡ്മിന്റനില്‍ മലയാളി പെണ്‍കുട്ടിയ്ക്ക് ഇരട്ട മെഡല്‍
അലക്‌സിയ എല്‍സ അലക്‌സാണ്ടറാണ് അണ്ടര്‍ 13 വിഭാഗത്തില്‍ ഡബിള്‍സില്‍ സ്വര്‍ണവും സിംഗിള്‍സില്‍ വെള്ളിയും നേടിയത്.
റാഞ്ചിയില്‍ നടന്ന യോനെക്‌സ് – സണ്‍റൈസ് അഖിലേന്ത്യാ റാങ്കിങ് ബാഡ്മിന്റനില്‍ മലയാളി പെണ്‍കുട്ടിക്ക് ഇരട്ട മെഡല്‍. അലക്‌സിയ എല്‍സ അലക്‌സാണ്ടറാണ് അണ്ടര്‍ 13 വിഭാഗത്തില്‍ ഡബിള്‍സില്‍ സ്വര്‍ണവും സിംഗിള്‍സില്‍ വെള്ളിയും നേടിയത്. ഡബിള്‍സില്‍ തെലങ്കാനയുടെ ഹംസിനി ചാദരം ആയിരുന്നു അലക്‌സിയയോടൊപ്പം ടീമിലിറങ്ങിയത്.
നേരത്തെ കൊല്‍ക്കത്തയില്‍ ഇതേ പരമ്പരയില്‍ സിംഗിള്‍സിലും ഡബിള്‍സിലും അലക്‌സിയ വെങ്കലം നേടിയിരുന്നു. ദുബായിലാണ് താമസമെങ്കിലും ബാഡ്മിന്റന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലാണ് അലക്‌സിയ മത്സരിക്കുന്നത്.
ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അലക്‌സിയ. അടൂര്‍ കണ്ണംകോട് അറപുറയില്‍ ലൂയി വില്ലയില്‍ റോമി അലക്‌സാണ്ടര്‍ ലൂയിസിന്റെയും റീജ റോമിയുടെയും മകളാണ് അലക്‌സിയ.
Badminton
എച്ച്എസ് പ്രണോയ് പൊരുതി തോറ്റു ;ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം ചൈനയുടെ വെങ് ഹോങ് യാങ്ങിന് ;
ആദ്യ ഗെയിം നഷ്ടമായതിനുശേഷം ശക്തമായി തിരിച്ചുവന്ന പ്രണോയ് അവസാനം വരെ പോരാടിയാണ് പരാജയം സമ്മതിച്ചത്
ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം ചൈനയുടെ വെങ് ഹോങ് യാങ്ങിന്. ആവേശകരമായ പുരുഷ സിംഗിൾസ് ഫൈനലിൽ എച്ച്എസ് പ്രണോയ് പൊരുതി തോറ്റു. ഒരു മണിക്കൂറും 30 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ 21-9, 21-23, 22-20 എന്ന സ്‌കോറിനായിരുന്നു യാങ്ങിന്റെ വിജയം.ആദ്യ ഗെയിം നഷ്ടമായതിനുശേഷം ശക്തമായി തിരിച്ചുവന്ന പ്രണോയ് അവസാനം വരെ പോരാടിയാണ് പരാജയം സമ്മതിച്ചത്. ശനിയാഴ്ച നടന്ന സെമിഫൈനലിൽ 21-18, 21-12 എന്ന സ്‌കോറിന് പ്രിയാൻഷു രജാവത്തിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് പ്രണോയ് ഫൈനലിലെത്തിയത്. 21-19, 13-21, 21-13 എന്ന സ്‌കോറിന് മലേഷ്യയുടെ ലീ സി ജിയയെ പരാജയപ്പെടുത്തിയാണ് വെങ് ഹോങ് ഫൈനൽ ഉറപ്പിച്ചത്
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന്‍ നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories11 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

