Video Stories
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ പറയുന്ന കണ്ണീര്‍ക്കഥ
പട്ടാള അടിച്ചമര്‍ത്തലിനെത്തുടര്‍ന്ന് രക്ഷപ്പെട്ടോടി വരുന്ന റോഹിങ്ക്യന്‍ മുസ്ലിംകളെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു ഞങ്ങള്‍. അവരുടെ ദുരിത കഥ കേട്ടറിയുകയായിരുന്നു ലക്ഷ്യം. മ്യാന്മറിലെ കിയേരിപാര ഗ്രാമത്തില്‍ നിന്നും വരുന്നവരാണ് തങ്ങളെന്നാണ് അവരില്‍ പലരും തങ്ങളോട് പറഞ്ഞത്. ആ ഗ്രാമം പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടതായി അവരുടെ സംസാരത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചു.
എല്ലാവര്ക്കും പറയാനുണ്ടായിരുന്നത് ഒരേ കഥകള്‍ തന്നെ; സ്വന്തം കുടുംബാംഗങ്ങള്‍ കൊല്ലപ്പെടുന്നത് കണ് മുന്നില്‍ കാണേണ്ടി വന്നവരായിരുന്നു അവരിലധികവും. അന്നപാനീയങ്ങള്‍ കഴിക്കാതെ ദിവസങ്ങളോളം ഒളിവില്‍ കഴിച്ചുകൂട്ടിയവര്‍, വീടുകള്‍ കത്തിച്ചാമ്പലാക്കപ്പെട്ടവര്‍. ബംഗ്ലാദേശിലേക്ക് സുരക്ഷിതമായി കടക്കുന്നതിന് വേണ്ടി കൈയ്യിലുള്ളതെല്ലാം വില്‍ക്കേണ്ടി വന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. സ്വരുക്കൂട്ടിവെച്ച ആഭരണങ്ങള്‍ മുതല്‍ തുച്ഛമായ അവരുടെ സമ്പാദ്യങ്ങള്‍ വരെ അവര്‍ യാത്രക്കായി ചെലവഴിച്ചു. ബംഗ്ലാദേശിലേക്കു രക്ഷപ്പെടാനുള്ള മാര്‍ഗം പലപ്പോഴും ബുദ്ധിമുട്ടേറിയതും ഏറെ അപകടം പിടിച്ചതുമാണ്. മരണം വരെ സംഭവിക്കാവുന്നതാണ് ഈ യാത്ര. ഇപ്പോഴത്തെ അവസ്ഥയില്‍ ഈ വഴി വളരെ ഭയാനകമായി തീര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം പകുതിയോടെ തെക്കന്‍ തായ്ലാന്റിന്റെ തീരത്തോട് ചേര്‍ന്ന് കടലില്‍ ആയിരക്കണക്കിന് റോഹിങ്ക്യകളെ പട്ടിണി കിടന്ന് അവശരായി ബോട്ടില്‍ കുടുങ്ങി കിടക്കുന്നതായി കണ്ടെത്തിയതിന് ശേഷമാണ് റോഹിങ്ക്യന്‍ പ്രശ്നം അന്താരാഷ്ട്ര ശ്രദ്ധയിലെത്തുന്നതും എല്ലാം നഷ്ടപ്പെട്ട ആശയറ്റ ആ അഭയാര്‍ത്ഥികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന മനുഷ്യകടത്ത് ശൃംഖലക്കെതിരെ നടപടിയെടുക്കാന്‍ മേഖലയിലെ ഭരണകൂടങ്ങള്‍ തയ്യാറാവുന്നതും.
പക്ഷെ പ്രസ്തുത മനുഷ്യകടത്തുകാര്‍ മാത്രമാണ് ബുദ്ധമത ഭൂരിപക്ഷ മ്യാന്മറില് നിന്നും പുറത്ത് കടക്കാന്‍ റോഹിങ്ക്യന്‍ മുസ്ലിംകള്ക്കുള്ള ഏക ആശ്രയം എന്നത് വിരോധാഭാസമായി അവശേഷിക്കുന്നു. ഈ മനുഷ്യകടത്തുകാരാണ് ബംഗ്ലാദേശും തായ്ലാന്റും താണ്ടി മലേഷ്യയിലെ താരതമ്യേന സുരക്ഷിതമായ ഒരിടത്ത് റോഹിങ്ക്യകളെ എത്തിക്കുന്നത്. ഇപ്പോള്‍, ബംഗ്ലാദേശ് അതിര്‍ത്തി കടന്നു കിട്ടുക എന്നത് റോഹിങ്ക്യകളെ സംബന്ധിച്ചിടത്തോളം കഠിനപ്രയത്നം തന്നെയാണ്.
നെല്‍പ്പാടങ്ങളില്‍ ദിവസങ്ങളോളം ഒളിച്ച് കഴിഞ്ഞ അനുഭവങ്ങള്‍ അഭയാര്‍ത്ഥികള്‍ ഞങ്ങളുമായി പങ്കുവെച്ചു. ചിലര്‍ ഒന്നും കഴിച്ചിരുന്നില്ല. മറ്റു ചിലരാകട്ടെ അതിര്‍ത്തിയെ വലംവെച്ച് നില്ക്കുന്ന കാടുകളിലെ മരങ്ങളില്‍ നിന്നും ഇലകള്‍ പറിച്ചു തിന്ന് ജീവന് നിലനിര്‍ത്തി. ഒരു തവണ കുറച്ച് ദൂരം മാത്രമേ അവര്‍ മുന്നോട്ട് പോകുമായിരുന്നുള്ളു. ഓരോ നൂറ് മീറ്റര്‍ പിന്നിടുമ്പോഴും നടത്തം നിര്‍ത്തി മ്യാന്മര് സൈന്യമോ, അതിര്‍ത്തി രക്ഷാസേനയോ തങ്ങളെ കാത്ത് നില്ക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തും. ദീര്‍ഘ ദൂര യാത്ര കാല്‍നടയായി പോകുന്നതും ക്ഷീണവും വിശപ്പുമെല്ലാം അവരുടെ ലക്ഷ്യത്തിലേക്കുള്ള ദൂരം പിന്നെയും കൂട്ടി.
ബംഗ്ലാദേശില്‍ എത്തി എന്നതിനര്‍ത്ഥം ഈ ദുരിതങ്ങള്‍ അവസാനിച്ചു എന്നല്ല. ബംഗ്ലാദേശ് അധികൃതരുടെ കൈകളിലകപ്പെട്ടാലും രക്ഷപ്പെടണമെന്നില്ല. ചിലരെ അതിര്‍ത്തി രക്ഷാ സൈനികര്‍ ബംഗ്ലാദേശില്‍ പ്രവേശിക്കാന്‍ അനുവദിക്കും, ബാക്കിയുള്ളവരെ മ്യാന്മറിലേക്ക് തന്നെ മടക്കി അയക്കും.
സായുധ സൈനികര്‍ പട്രോള്‍ നടത്തുന്ന ചെക്പോസ്റ്റുകള്‍ ഓരോ നൂറ് മീറ്ററിലും ഉണ്ടാകും. അതിനിടക്കെല്ലാം ബംഗ്ലാദേശ് അധികൃതരാല്‍ പിടിക്കപ്പെട്ട ഒന്നോ രണ്ടോ റോഹിങ്ക്യന്‍ കുടുംബങ്ങളുമുണ്ടാകും. പട്ടാളക്കാര്‍ അവരോട് ദയാവായ്പും കാരുണയും കാണിക്കുമോ? അതോ അവര്‍ രക്ഷപ്പെട്ടോടി വരുന്ന ദുരിതങ്ങളിലേക്ക് തന്നെ അവരെ മടക്കി അയക്കുമോ? തങ്ങളുടെ വിധിയെന്താകുമെന്ന് അറിയാതെ ആ പാതയോരത്ത് അവരങ്ങിനെ ഇരിക്കും.
പതിനായിരക്കണക്കിന് ആളുകള്‍ക്ക് ബംഗ്ലാദേശിലേക്ക് കടക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവരില്‍ ഭൂരിഭാഗവും വിനോദ സഞ്ചാര പട്ടണമായ കോക്സ് ബസാറിനടുത്തുള്ള അനൗദ്യോഗിക റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പിലാണ് കഴിയുന്നത്. എല്ലാം നഷ്ടപ്പെട്ട അഭയാര്‍ത്ഥികള്‍ മാത്രമാണ് പുതുതായി വന്ന് ചേരുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കാനായി ആ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഉള്ളത്. പക്ഷെ തങ്ങളുടെ സഹോദരങ്ങള്‍ക്ക് വേണ്ടി അവര്‍ തങ്ങളാല്‍ കഴിയുന്നത് ചെയ്യുന്നുണ്ട്.
തങ്ങള്‍ക്ക് ലഭിക്കുന്നത് എന്തുതരം സഹായത്തിലും പുതുതായി വന്ന് ചേരുന്ന അഭയാര്‍ത്ഥികള്‍ കൃതജ്ഞരാണെങ്കിലും അന്താരാഷ്ട്ര സമൂഹം തങ്ങളോട് കാണിക്കുന്ന അവഗണനയില്‍ അവരുടെ ഉള്ളം നീറി പുകയുന്നുണ്ട്. റോഹിങ്ക്യകളെ അവഗണിച്ച് പുറംകടലില്‍ തള്ളാന്‍ തന്നെയാണ് ലോകം തീരുമാനിച്ചിരിക്കുന്നത് എന്നാണ് ഓരോ റോഹിങ്ക്യന്‍ അഭയാര്‍ത്ഥിയും ഇപ്പോള്‍ കരുതുന്നത്. മ്യാന്മറില് വംശഹത്യാ കാമ്പയിന് നടക്കുന്നുണ്ടെന്ന ഐക്യരാഷ്ട്ര രാഷ്ട്രസഭയുടെ വെളിപ്പെടുത്തലിനെ ശക്തിപ്പെടുത്തുന്ന തെളിവുകള്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും ഒരുപാട് ലഭിക്കും. എല്ലാ വസ്തുതകളും പുറത്ത് വരുന്നതു വരെ ആരുടെ മേലും പഴിചാരാന്‍ കഴിയില്ലെന്നായിരുന്നു ഓങ് സാങ് സൂകിയുടെ പ്രതികരണം.
പക്ഷെ, വന്‍ തോതില്‍ അക്രമ സംഭവങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു എന്ന് കരുതപ്പെടുന്ന പ്രദേശങ്ങളിലേക്ക് മാധ്യമ പ്രവര്‍ത്തരെയും സ്വതന്ത്രാന്വേഷകരെയും മ്യാന്മര് സര്‍ക്കാര്‍ കടത്തി വിടുന്നില്ലെന്നത് എല്ലാവര്ക്കും അറിയാവുന്ന വസ്തുതയാണ്. മ്യാന്മര് സര്‍ക്കാറിന് ഒന്നും ഒളിച്ച് വെക്കാനില്ലെങ്കില്‍ പിന്നെന്തിനാണ് മാധ്യമപ്രവര്‍ത്തകരെ പ്രദേശങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഓങ് സാങ് സൂകിയും കൂട്ടരും തടയുന്നത്?
(കടപ്പാട്: അല്‍ജസീറ)
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports1 day agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
india1 day agoപോക്സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

