Connect with us

Football

റഷ്യക്ക് ഫൈനല്‍ നഷ്ടമാവുമോ?; യുക്രെയിന്‍ പ്രതിസന്ധിയില്‍ യൂറോപ്പില്‍ റഷ്യക്കെതിരെ രോഷം

റഷ്യയില്‍ നിന്നും ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വേദി എത്രയും വേഗം മാറ്റണമെന്നും വെംബ്ലിയില്‍ ഫൈനല്‍ മല്‍സരം നടത്താന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ തയ്യാറാണെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.

Published

on

ലണ്ടന്‍: മെയ് 28ന് റഷ്യന്‍ നഗരമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിശ്ചയിച്ചിരിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വേദി മാറ്റാന്‍ വ്യക്തമായ സാധ്യത. യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തിലുള്ള ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വന്‍കരാ ഫുട്‌ബോളിനെ നയിക്കുന്ന യുവേഫ സമ്മര്‍ദ്ദത്തിലായിരിക്കുന്നത്. ബ്രിട്ടനാണ് ശക്തമായി റഷ്യക്കെതിരെ ആദ്യം സംസാരിച്ചത്. റഷ്യയില്‍ നിന്നും ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വേദി എത്രയും വേഗം മാറ്റണമെന്നും വെംബ്ലിയില്‍ ഫൈനല്‍ മല്‍സരം നടത്താന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ തയ്യാറാണെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.

പോളണ്ടാവട്ടെ ഫിഫയിലാണ് പരാതി നല്‍കിയിരിക്കുന്നത്. യൂറോപ്യന്‍ ലോകകപ്പ് യോഗ്യതാ പ്ലേ ഓഫില്‍ പോളണ്ട് നേരിടേണ്ടത് റഷ്യയെയാണ്. ആദ്യപാദ മല്‍സരം നിശ്ചയിച്ചിരിക്കുന്നത് മോസ്‌ക്കോയിലാണ്. യുക്രെയിന്റെ കിഴക്കന്‍ മേഖലയിലേക്ക് സൈന്യത്തെ അയക്കാനുള്ള റഷ്യന്‍ പ്രസിഡണ്ട് വഌാഡിമിര്‍ പുട്ടിന്റെ തീരുമാനമാണ് യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രകോപിതരാക്കിയിരിക്കുന്നത്. പ്രശ്‌നം വിശദമായി ചര്‍ച്ച ചെയ്യുമെന്ന് യുവേഫ തലവന്‍ അലക്‌സാണ്ടര്‍ കാഫറിന്‍ വ്യക്തമാക്കി. കാര്യങ്ങള്‍ സസൂക്ഷ്മം നിരിക്ഷിച്ച് വരുകയാണെന്നും എന്തെങ്കിലും തീരുമാനം വേണമെങ്കില്‍ അത്യാവശ്യ സാഹചര്യത്തില്‍ എടുക്കുമെന്നും അത് വരെ തല്‍ക്കാലം ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

യുവേഫയുടെ പ്രധാന സ്‌പോണ്‍സര്‍ റഷ്യന്‍ ഗ്യാസ് കമ്പനിയായ ഗാസ്‌പ്രോമാണ്. കഴിഞ്ഞ സീസണില്‍ നടന്ന യൂറോ, ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് തുടങ്ങിയ പ്രധാന ചാമ്പ്യന്‍ഷിപ്പുകളുടെയെല്ലാം പ്രധാന സ്‌പോണ്‍സര്‍ ഈ റഷ്യന്‍ ഗ്രൂപ്പാണ്. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോലും ഇവരാണ് കാര്യമായി പിന്തുണക്കുന്നത്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്‌റ്റേഡിയത്തിന് ഗാസ്‌പ്രോം അറീന എന്ന പേര് പോലും നല്‍കി കഴിഞ്ഞു. പരമാധികാര രാജ്യങ്ങളെ ആക്രമിക്കാനുള്ള റഷ്യന്‍ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ഇതിന്റെ ഭാഗമായി തന്നെ അടിയന്തിരമായി ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വേദഗി മാറ്റിയതായുള്ള പ്രഖ്യാപനം നടത്തണമെന്നുമാണ് ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയില്‍ ഒരു തരത്തിലുമള്ള രാജ്യാന്തര കായിക മാമാങ്കങ്ങള്‍ പാടില്ലെന്നാണ് ബ്രിട്ടിഷ് സര്‍ക്കാര്‍ വക്താവ് പറഞ്ഞത്. യുക്രെയിനില്‍ അനധികൃതമായി നടത്തിയ അതിക്രമങ്ങളെ ന്യായീകരിക്കാനുള്ള പുട്ടിന്റെ ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

യുവേഫയില്‍ നിന്ന് ഇസ്രാഈലിനെ വിലക്കണമെന്ന ആവശ്യവുമായി ഐറിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍

എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്‌ബോള്‍ അസോസിയേഷന്‍ ലംഘിച്ചതായി ഉദ്ധരിക്കുന്നു

Published

on

യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് യുവേഫയ്ക്ക് ഔപചാരിക പ്രമേയം സമര്‍പ്പിക്കാന്‍ ഐറിഷ് ഫുട്‌ബോള്‍ ഗവേണിംഗ് ബോഡി അംഗങ്ങള്‍ അതിന്റെ ബോര്‍ഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം അംഗീകരിച്ചതായി ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫ് അയര്‍ലന്‍ഡ് (എഫ്എഐ) അറിയിച്ചു.

എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്‌ബോള്‍ അസോസിയേഷന്‍ ലംഘിച്ചതായി ഉദ്ധരിക്കുന്നു: ഫലപ്രദമായ വംശീയ വിരുദ്ധ നയം നടപ്പിലാക്കുന്നതിലും അതിന്റെ പരാജയവും ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സമ്മതമില്ലാതെ അധിനിവേശ ഫലസ്തീന്‍ പ്രദേശത്ത് ഇസ്രാഈലി ക്ലബ്ബുകള്‍ കളിക്കുന്നതും.

പ്രമേയത്തെ 74 വോട്ടുകള്‍ പിന്തുണച്ചു. ഏഴ് പേര്‍ എതിര്‍ക്കുകയും രണ്ട് പേര്‍ വിട്ടുനില്‍ക്കുകയും ചെയ്തു, എഫ്എഐ പ്രസ്താവനയില്‍ പറഞ്ഞു.

ഗസ്സയിലെ വംശഹത്യയുടെ പേരില്‍ ഇസ്രാഈലിനെ യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമോ എന്ന കാര്യത്തില്‍ കഴിഞ്ഞ മാസം ആദ്യം വോട്ടെടുപ്പ് നടത്താന്‍ യുവേഫ പരിഗണിച്ചിരുന്നു. എന്നാല്‍ യുഎസ് ഇടനിലക്കാരായ വെടിനിര്‍ത്തല്‍ ഒക്ടോബര്‍ 10 ന് പ്രാബല്യത്തില്‍ വന്നതിന് ശേഷം വോട്ടിംഗ് നടന്നില്ല.

അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തുര്‍ക്കി, നോര്‍വീജിയന്‍ ഫുട്‌ബോള്‍ ഭരണ സമിതികളുടെ തലവന്മാര്‍ സെപ്തംബറില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഐറിഷ് പ്രമേയം.

ഗസ്സയിലെ യുദ്ധത്തില്‍ ഇസ്രാഈല്‍ വംശഹത്യ നടത്തിയെന്ന് യുഎന്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ഇസ്രാഈലിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് യുഎന്‍ വിദഗ്ധര്‍ ഫിഫയോടും യുവേഫയോടും അഭ്യര്‍ത്ഥിച്ചതിന് ശേഷമാണ് ഈ അഭ്യര്‍ത്ഥനകള്‍ വന്നത്.

Continue Reading

Football

സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് സെല്‍ഫ് ഗോള്‍ തോല്‍വി; മുംബൈ സെമിയില്‍

സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തേക്ക്.

Published

on

2025 നവംബര്‍ 6, വ്യാഴാഴ്ച ഗോവയിലെ ഫട്ടോര്‍ഡയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള AIFF സൂപ്പര്‍ കപ്പ് 2025 ഗ്രൂപ്പ് ഡി മത്സരത്തിന്റെ 3-ാം ദിവസത്തില്‍ കേരള ബ്ലാസ്റ്ററിനെ 1-0 ന് തകര്‍ത്ത് മുംബൈ സിറ്റി എഫ്സി. 88-ാം മിനിറ്റില്‍ ഫ്രെഡി ലല്ലവാവ്മയുടെ സെല്‍ഫ് ഗോള്‍ മുംബൈ സിറ്റി എഫ്സിയെ വിജയത്തിലേക്ക് തുണയ്ക്കുകയായിരുന്നു. ഇതോടെ ദ്വീപുകാര്‍ ടസ്‌കേഴ്സിനെ മറികടന്ന് സെമി ഫൈനലിലേക്ക് മുന്നേറി. എന്നാല്‍ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തേക്ക്.
അടുത്ത റൗണ്ടില്‍ എഫ്സി ഗോവയെ നേരിടും.

ഫ്രെഡ്ഡിയുടെ ശരീരത്തില്‍ തട്ടിയ പന്ത് ഗോളിയെയും മറികടന്ന് നേരെ വലയിലേക്ക് തെറിക്കുകയായിരുന്നു. നേരത്തെ 48ാം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡും വാങ്ങി സന്ദീപ് സിങ് പുറത്തുപോയതോടെ മത്സരത്തിന്റെ പകുതിയും പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. ഗ്രൂപ്പില്‍ ബ്ലാസ്റ്റേഴ്‌സിനും മുംബൈക്കും ആറു പോയന്റാണെങ്കിലും നേര്‍ക്കുനേര്‍ ഫലം നോക്കിയാണ് മുംബൈ സെമി ബെര്‍ത്ത് ഉറപ്പിച്ചത്.

ടൂര്‍ണമെന്റില്‍ ആദ്യമായി ആറ് വിദേശ താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് മുഖ്യ പരിശീലകന്‍ ഡേവിഡ് കാറ്റല ടീമിനെ ഇറക്കിയത്. നമത്സരം സമനിലയില്‍ പിരിയുമെന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയം തകര്‍ത്ത് സ്വന്തം വലയില്‍ സെല്‍ഫ് ഗോള്‍ വീഴുന്നത്.

സൂപ്പര്‍ കപ്പ് ഫുട്ബാളിന്റെ ചരിത്രത്തിലാദ്യമായി സെമി ഫൈനലില്‍ കടക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ യഥാക്രമം രാജസ്ഥാന്‍ യുനൈറ്റഡിനെയും സ്‌പോര്‍ട്ടിങ് ഡല്‍ഹിയെയും ബ്ലാസ്റ്റേഴ്‌സ് തോല്‍പിച്ചിരുന്നു.

Continue Reading

Football

സൂപ്പര്‍ ലീഗ് കേരള; തൃശൂര്‍ മാജിക് എഫ്‌സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം

ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.

Published

on

സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക് എഫ്‌സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം. മഹാരാജാസ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ഫോഴ്സ കൊച്ചി എഫ്‌സിക്കെതിരെ ഒരു ഗോള്‍ നേടി തൃശൂര്‍ മാജിക് എഫ്‌സി അങ്കം വിജയിക്കുകയായിരുന്നു. പകരക്കാരനായി എത്തിയ അഫ്‌സലാണ് ഗോള്‍ നേടിയത്. ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. അതേസമയം നാല് റൗണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ തൃശൂര്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തും കൊച്ചി അവസാനസ്ഥാനത്തുമാണ്.

തൃശൂരിന്റെ ലെനി റോഡ്രിഗസിന്റെ പത്താം മിനിറ്റിലെ ഷോട്ട് കൊച്ചിയുടെ അണ്ടര്‍ 23 ഗോള്‍ കീപ്പര്‍ മുഹമ്മദ് മുര്‍ഷിദ് കോര്‍ണര്‍ വഴങ്ങി രക്ഷിച്ചു. പതിനഞ്ചാം മിനിറ്റ് തികയും മുന്‍പ് കൊച്ചിയുടെ സ്പാനിഷ് താരം റാമോണ്‍ ഗാര്‍ഷ്യ പരിക്കേറ്റ് പുറത്തിറങ്ങി. പകരക്കാരനായി മലയാളി താരം ഗിഫ്റ്റി ഗ്രേഷ്യസ് എത്തിയതോടെ താരത്തിന്റെ 25ാം മിനിറ്റില്‍ താഴ്ന്നുവന്ന ഷോട്ട് തൃശൂര്‍ ഗോളി കമാലുദ്ധീന്‍ തടുത്തു. 32ാം മിനിറ്റില്‍ ഫ്രീകിക്കിന് പിന്നാലെ ലഭിച്ച പന്ത് ലെനി റോഡ്രിഗസ് പോസ്റ്റിലേക്ക് തൊടുത്തു വിട്ടെങ്കിലും കൊച്ചി കീപ്പര്‍ മുര്‍ഷിദ് ക്രോസ് ബാറിന് മുകളിലൂടെ തട്ടി. മാര്‍ക്കസ് ജോസഫിന്റെ ക്ലോസ് റെയിഞ്ച് ഹെഡ്ഡറും മുര്‍ഷിദ് തടുത്തു.

എന്നാല്‍ ഇവാന്‍ മാര്‍ക്കോവിച്ചിനെ പിന്‍വലിച്ച തൃശൂര്‍ ഉമാശങ്കറിനെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊണ്ടുവന്നു. 51ാം മിനിറ്റില്‍ എസ് കെ ഫയാസ് വലതുവിങില്‍ നിന്ന് നല്‍കിയ ക്രോസിന് മാര്‍ക്കസ് ജോസഫ് തലവെച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. സജീഷിനെ പിന്‍വലിച്ച കൊച്ചി നിജോ ഗില്‍ബര്‍ട്ടിനും എസ്‌കെ ഫായാസിന് പകരം തൃശൂര്‍ ഫൈസല്‍ അലിക്കും അവസരം നല്‍കി. 80ാം മിനിറ്റില്‍ കൊച്ചിയുടെ മുഷറഫിനെ ഫൗള്‍ ചെയ്ത ബിബിന്‍ അജയന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

എന്നാല്‍ 90ാം മിനിറ്റില്‍ തൃശൂര്‍ വിജയഗോള്‍ നേടുകയായിരുന്നു. 1-0 ന് തൃശൂര്‍ മാജിക് എഫ്‌സിക്ക് മിന്നും വിജയം നേടാനായി.

Continue Reading

Trending