ഗ്യാന്‍വാപി മസ്ജിദില്‍ ആരാധനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ വാരാണസി കോടതിയുടെ വിധി സുപ്രിം കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.  ഗ്യാന്‍വാപി പള്ളിയില്‍ നിന്നു കിട്ടിയ ശിവലിംഗം എവിടെയെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് സുപ്രിം കോടതി ചോദിച്ചു.  ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലം സംരക്ഷിക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നുണ്ട്. സര്‍വേ നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശിക്കണമെന്ന് പള്ളികമ്മിറ്റി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.  സര്‍വേ റിപ്പോര്‍ട്ട് ലഭിച്ച് കഴിഞ്ഞ് വ്യാഴാഴ്ച വാദം കേള്‍ക്കല്‍ തുടരും.

അതേസമയം, സര്‍വേയുടെ കമ്മീഷണറിനെ സര്‍വേ സ്ഥാനത്തുനിന്നും വാരണാസി കോടതി നീക്കി. സര്‍വേ വിവരങ്ങള്‍ ചോര്‍ന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മസ്ജിദില്‍ ശിവലിംഗത്തിന്റെ രൂപത്തിലുള്ള വസ്തു കണ്ടെന്നത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം വരാണാസി കോടതി ആ ഭാഗം സീല്‍ ചെയ്യാന്‍ ഉത്തരവിട്ടിത്.