main stories

‘ഞാന്‍ കിയവില്‍ തന്നെയുണ്ട്, എങ്ങോട്ടും രക്ഷപ്പെട്ടിട്ടില്ല’; രാജ്യം വിട്ടെന്ന ആരോപണം തള്ളി യുക്രൈന്‍ പ്രസിഡന്റ്

By Test User

March 05, 2022

താന്‍ രാജ്യം വിട്ടെന്ന റഷ്യന്‍ ആരോപണം വീണ്ടും തള്ളി യുക്രൈന്‍ പ്രസിഡന്റ് വഌദ്മിര്‍ സെലന്‍സ്‌കി. റഷ്യയുടെ തെറ്റായ പ്രചാരണത്തില്‍ വീഴരുതെന്ന്  സെലെന്‍സ്‌കി കിയവിലെ ഓഫീസില്‍ നിന്നുള്ള വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. താന്‍ കിയവിലാണെന്നും ഇവിടെ ജോലി ചെയ്യുകയാണെന്നും സെലന്‍സ്‌കി പറഞ്ഞു. ആരും എങ്ങോട്ടും രക്ഷപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇതോടെ താന്‍ പോളണ്ടിലേക്ക് പലായനം ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയിരിക്കുകയാണ് സെലന്‍സ്‌കി.

View this post on Instagram

A post shared by Володимир Зеленський (@zelenskiy_official)

റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം ആരംഭച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് സെലന്‍സ്‌കി രാജ്യം വിട്ടെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്‌.