Connect with us

kerala

കെപിഎസി ലളിതക്ക് വിട നല്‍കി കേരളം

മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ ചിതക്ക് തീകൊളുത്തി.

Published

on

മലയാളത്തിന്റെ മഹാനടിക്ക് കേരളം വിട നല്‍കി. വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിലായിരുന്നു അന്ത്യകര്‍മങ്ങള്‍. വൈകിട്ട് അഞ്ച് മണിക്കാണ് അന്ത്യകര്‍മങ്ങള്‍ക്ക് തുടങ്ങിയത്. മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ ചിതക്ക് തീകൊളുത്തി. ഭര്‍ത്താവ് ഭരതന്റെ അടുത്തായാണ് അന്ത്യവിശ്രമം. സംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു. പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. നൂറുകണക്കിന് ആളുകളാണ് താരത്തിന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.

വടക്കാഞ്ചേരിയില്‍ രണ്ട് സ്ഥലത്തായാണ് പൊതുദര്‍ശനം നടന്നത്. മുന്‍സിപ്പല്‍ ഹാളിലും വടക്കാഞ്ചേരിയിലെ വീട്ടിലുമായിരുന്നു അത്.
കരള്‍രോഗം കാരണം ദീര്‍ഘ കാലമായി  ചികിത്സയിലായിരുന്നു കെ.പി.എ.സി ലളിത. തൃപ്പുണിത്തുറയിലെ വീട്ടില്‍ വച്ച് ചൊവ്വാഴ്ച രാത്രിയാണ് മരണപ്പെട്ടത്.

മലയാള സിനിമയിലെ നിര്‍ണായക സാന്നിധ്യമായിരുന്നു കെ.പി.എ.സി ലളിത. പഴയ തലമുറയ്ക്കും പുതുതലമുറയ്ക്കും നെഞ്ചിലേറ്റാന്‍ ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ചിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത 550ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടു തവണ ലഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലുതവണയും ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്‌സനായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നെയ്യാറ്റിന്‍കര കുടുംബക്ഷേത്രത്തില്‍ ഒളിപ്പിച്ച 30 ലിറ്റര്‍ മദ്യവുമായി വിരമിച്ച പോറ്റി അറസ്റ്റ്

നെയ്യാറ്റിന്‍കരയിലെ ഒരു കുടുംബക്ഷേത്രത്തില്‍ വിഗ്രഹങ്ങളും ദേവതാ ഫോട്ടോകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ഏകദേശം 30 ലിറ്റര്‍ അനധികൃത മദ്യം എക്‌സൈസ് സംഘം പിടികൂടി.

Published

on

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ ഒരു കുടുംബക്ഷേത്രത്തില്‍ വിഗ്രഹങ്ങളും ദേവതാ ഫോട്ടോകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ഏകദേശം 30 ലിറ്റര്‍ അനധികൃത മദ്യം എക്‌സൈസ് സംഘം പിടികൂടി. തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവ് ഭാഗമായി നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര എക്‌സൈസ് ഇന്‍ഫോഴ്‌സ്‌മെന്റ് ടീം നടത്തിയ പരിശോധനയില്‍ പുന്നക്കാട് സ്വദേശിയും പോറ്റി എന്നറിയപ്പെടുന്ന അര്‍ജുനന്‍ (65)നെ അറസ്റ്റ് ചെയ്തു. കുടുംബക്ഷേത്രത്തിനുള്ളില്‍ സൂക്ഷിച്ചിരുന്നുവെന്നതിനാല്‍ സംഭവം കൂടുതല്‍ ഗൗരവത്തോടെ പരിശോധിക്കുകയാണ് എക്‌സൈസ്. പിടികൂടിയ മദ്യവും പ്രതിയും കൂടുതല്‍ നിയമനടപടികള്‍ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Continue Reading

kerala

കടുവ സെന്‍സസിന് പോയി കാണതായ വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി

ആര്‍ആര്‍ടി സംഘം നടത്തിയ തെരച്ചിലിനിടെ ഉദ്യോഗസ്ഥര്‍ നടന്നുവരികയായിരുന്നു.

Published

on

തിരുവനന്തപുരം: ബോണക്കാട് ഉള്‍വനത്തില്‍ കാണാതായ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി. കടുവ സെന്‍സസിന് പോയി കാണാതായ ഉദ്യോഗസ്ഥരെയാണ് കണ്ടെത്തിത്. ആര്‍ആര്‍ടി സംഘം നടത്തിയ തെരച്ചിലിനിടെ ഉദ്യോഗസ്ഥര്‍ നടന്നുവരികയായിരുന്നു.

ഇന്നലെ രാവിലെയാണ് ഉദ്യോഗസ്ഥര്‍് ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയത്.
എന്നാല്‍, ഇന്നലെ വൈകുന്നേരത്തിന് ശേഷം ഇവരെ വയര്‍ലസ് കമ്യൂണിക്കേഷന്‍ വഴി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ആര്‍ആര്‍ടി അംഗങ്ങളടക്കം അന്വേഷണം തുടങ്ങിയത്.

കേരള – തമിഴ്‌നാട് അതിര്‍ത്തി മേഖല കൂടിയാണ് ബോണക്കാട്. അഗസ്ത്യാര്‍മലയും ഇവിടെയാണ്. കുടുങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെ കുറിച്ച് പരിചയം ഇല്ലാത്തവര്‍ ആയിരുന്നു.

സംഘത്തിന്റെ കയ്യില്‍ ഭക്ഷണമോ,ടോര്‍ച്ചോ ഉണ്ടായിരുന്നില്ലെന്നതും ആശങ്കയായിരുന്നു.

മൊബൈല്‍ ഫോണില്‍ കാട്ടിലേക്ക് കയറുന്ന വഴി രേഖപ്പെടുത്തിവെക്കാറുണ്ട്. ഇത് നോക്കിയാണ് തിരിച്ചിറങ്ങുന്നത്. എന്നാല്‍ ഈ ഫോണ്‍ ഓഫ് ആയതോടെ ഉദ്യോഗസ്ഥര്‍ക്ക് നടന്ന വഴി മാറിപ്പോയി. വാക്കിടോക്കിയും പ്രവര്‍ത്തിച്ചിരുന്നില്ല.

Continue Reading

kerala

കെഎസ്ആര്‍ടിസി ഡ്രൈവറെ തടഞ്ഞ കേസ്: മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവിനെയും ഒഴിവാക്കി കുറ്റപത്രം

മേയറുടെ സഹോദരന്‍ അരവിന്ദിനെ മാത്രമാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.

Published

on

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറെ തടഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയെയും ഒഴിവാക്കി കുറ്റപത്രം. മേയറുടെ സഹോദരന്‍ അരവിന്ദിനെ മാത്രമാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. തിരുവനന്തപുര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

അതേസമയം ആര്യക്കും ഭര്‍ത്താവിനും പൊലീസ് നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. മേയറും എം.എല്‍.എയും മോശം പദപ്രയോഗം നടത്തിയതിനോ ബസില്‍ അതിക്രമിച്ചു കയറിയതിനോ തെളിവില്ലെന്ന് കാണിച്ചാണ് കന്റോണ്‍മെന്റ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ബസിന്റെ വാതില്‍ ഡ്രൈവര്‍ യദു തന്നെയാണ് തുറന്നു കൊടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതസേമയം, ഡ്രൈവര്‍ യദുവിനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. മേയറേയും മറ്റുള്ളവരെയും അശ്ലീല ആംഗ്യം കാണിച്ചുവെന്ന് മ്യൂസിയം പൊലീസാണ് കുറ്റപത്രം നല്‍കുന്നത്.

Continue Reading

Trending