Connect with us

News

ഷെല്ലുകള്‍ക്കിടയില്‍ നിന്ന് ജീവന്‍ തിരിച്ചു കിട്ടി മാക്‌സിം

എല്ലാ വളരെ പെട്ടന്നായിരുന്നു. ശരീരത്തിന്റെ പകുതി ഭാഗവും കെട്ടിടാവശിഷ്ടങ്ങളാല്‍ മൂടിപ്പോയിരുന്നു-മാക്‌സിം ആശുപത്രി കിടക്കയില്‍ നിന്നും അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Published

on

കീവ്: യുക്രെയ്‌ന്റെ രണ്ടാമത്തെ വലിയ നഗരമായ ഹാര്‍കീവും പരിസരവും ബോംബുകളും ഷെല്ലുകളും പതിക്കാന്‍ തുടങ്ങിയിട്ട് ആഴ്ച ഒന്നു കഴിഞ്ഞു. റഷ്യന്‍ സൈന്യത്തിന്റെ ശക്തമായ ആക്രമണത്തില്‍ ഹാര്‍കീവും പരിസരവും തകര്‍ന്നു കഴിഞ്ഞു. സമീപ ഗ്രാമങ്ങളിലും റഷ്യയുടെ കനത്ത ആക്രമണമാണ് നടക്കുന്നത്. റഷ്യയോട് ചേര്‍ന്ന് നില്‍ക്കുന്ന നഗരമാണെങ്കിലും ഹാര്‍കീവ് ഇപ്പോഴും യുക്രെയ്ന്‍ നിയന്ത്രണത്തില്‍ തന്നെയാണ്. ഹാര്‍കീവിനോട് ചേര്‍ന്നുള്ള യാകോവ്‌ലിവ്ക ഗ്രാമത്തിലെ വീട്ടില്‍ കഴിയുമ്പോള്‍ ഷെല്ലാക്രമണത്തില്‍ തകര്‍ന്ന വീട്ടില്‍ നിന്നും രക്ഷപ്പെട്ട യുവാവിന്റെ അനുഭവം വലിയ ചര്‍ച്ചയാവുകയാണ്. കാമുകിക്കൊപ്പം കഴിയുമ്പോഴാണ് ഷെല്ലാക്രമണത്തില്‍ വീട് തകരുന്നത്. തകര്‍ന്ന വീട്ടില്‍ മണിക്കൂറുകള്‍ അകപ്പെട്ട മാക്‌സിം എന്ന യുവാവാണ് തന്റെ ഭീതിജനകമായ സാഹചര്യം വിശദീകരിക്കുന്നത്.

വീടിന് മുകളിലൂടെ എന്തോ പറക്കുന്ന ശബ്ദം കേട്ടു. വളരെ പെട്ടന്ന് തന്നെ വലിയ സ്‌ഫോടനങ്ങളുണ്ടാവുകയും ചെയ്തു. എല്ലാ വളരെ പെട്ടന്നായിരുന്നു. ശരീരത്തിന്റെ പകുതി ഭാഗവും കെട്ടിടാവശിഷ്ടങ്ങളാല്‍ മൂടിപ്പോയിരുന്നു-മാക്‌സിം ആശുപത്രി കിടക്കയില്‍ നിന്നും അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മാക്‌സിം ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ തനിക്കൊപ്പമുണ്ടായിരുന്ന കാമുകിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തനിക്കതിന് കഴിഞ്ഞില്ല. തീപടരാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത് വലിയ ആശ്വാസമായെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയോട് ചേര്‍ന്നു നില്‍ക്കുന്ന ഖാര്‍കീവില്‍ ഫെബ്രുവരി 24 ന് അധിനിവേശം ആരംഭിച്ചതു മുതല്‍ ശക്തമായ ആക്രമണമാണ് നടക്കുന്നത്. ഹാര്‍കീവിലും പരിസരത്തും റഷ്യന്‍ സൈന്യം വീടുകള്‍ക്ക് നേരെ ഷെല്ലാക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ യാകോവ്‌ലിവ്ക ഗ്രാമത്തിന് നേരെയുണ്ടായ കനത്ത റഷ്യന്‍ ഷെല്ലാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഗ്രാമത്തില്‍ ഇപ്പോഴും ജനങ്ങള്‍ താമസിക്കുന്നുണ്ട്. കെട്ടിടങ്ങളെ ലക്ഷ്യമാക്കി ഷെല്ലാക്രമണവും വഴിയിലെ വനങ്ങളില്‍ മെഷീന്‍ ഗണ്‍ ഉപയോഗിച്ചുള്ള ആക്രമണവും തുടരുകയാണ്. കുന്നിന്‍ താഴ് വരയിലെ നിരവധി വീടുകളാണ് തകര്‍ത്തത്. കെട്ടിടാവശിഷ്ടങ്ങളുടെ വന്‍ കൂമ്പാരങ്ങളാണ് ഇവിടെ തെരുവുകളിലുള്ളതെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ച ഷെല്ലാക്രമണത്തിനൊപ്പം രാത്രി സമയങ്ങളില്‍ റഷ്യന്‍ സൈന്യം നിരന്തരം ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല തിരക്ക്; പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി മുന്നറിയിപ്പ്

ശബരിമലയിലെ അനിയന്ത്രിത തിരക്കുമായി ബന്ധപ്പെട്ട് പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ മുന്നറിയിപ്പ്.

Published

on

കൊച്ചി: ശബരിമലയിലെ അനിയന്ത്രിത തിരക്കുമായി ബന്ധപ്പെട്ട് പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ വരുന്നതിനാല്‍ സ്ഥലത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നും അങ്ങനെവന്നാല്‍ തടയാന്‍ ആകണമെന്നും കോടതി വ്യക്തമാക്കി. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ ക്ഷമിക്കാന്‍ ആകില്ലെന്നും ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നിര്‍ദേശങ്ങളും കോടതി മുന്നോട്ടുവച്ചു. വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് രേഖകള്‍ കൃത്യം അല്ലെങ്കില്‍ തീര്‍ത്ഥാടകരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കടത്തിവിടരുത്. പാസിലെ സമയം, ദിവസം എന്നിവ കൃത്യമായിരിക്കണം. വ്യാജ പാസുമായി വരുന്നവരെ കടത്തി വിടരുതെന്നും കോടതി നിര്‍ദേശം നല്‍കി.

Continue Reading

News

വാഷിങ്ടണ്‍ വെടിവെപ്പില്‍ പരിക്കേറ്റ നാഷണല്‍ ഗാര്‍ഡ് അംഗം മരിച്ചതായി ട്രംപ്

പരിക്കുകളോടെ ഇവര്‍ ചികിത്സയില്‍ തുടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Published

on

വൈറ്റ് ഹൗസിന് സമീപം ഒരു ദിവസം മുമ്പ് വെടിയേറ്റ രണ്ട് നാഷണല്‍ ഗാര്‍ഡ് സൈനികരില്‍ ഒരാള്‍ മരിച്ചു, മറ്റേ സൈനികന്‍ ജീവനുവേണ്ടി പോരാടുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സാറ ബെക്‌സ്റ്റോമെന്ന 20കാരിയാണ് കൊല്ലപ്പെട്ടത്. പരിക്കുകളോടെ ഇവര്‍ ചികിത്സയില്‍ തുടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വെടിവെപ്പില്‍ പരിക്കേറ്റ മറ്റൊരു നാഷണല്‍ ഗാര്‍ഡ് അംഗമായ ആന്‍ഡ്രൂ വൂള്‍ഫ് ഗുരുതരപരിക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്. ബുധനാഴ്ച ഫാരറ്റ് സ്‌ക്വയറിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പുമായി ബന്ധപ്പെട്ട് അഫ്ഗാന്‍ പൗരനായ റഹ്‌മാനുള്ള ലകന്‍വാലലിനെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട സാറ ബെക്‌സ്റ്റോമിന്റെ കുടുംബത്തെ ഫോണില്‍ വിളിച്ച് ട്രംപ് അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു.

ബെക്‌സ്റ്റോം 2023 ജൂണ്‍ 26നാണ് സര്‍വീസില്‍ പ്രവേശിച്ചത്. 836ാം മിലിറ്ററി പൊലീസ് കമ്പനിയുടെ ഭാഗമായാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. രാജ്യതലസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു അവരുടെ പ്രവര്‍ത്തനം.

അമേരിക്കന്‍ പ്രാദേശിക സമയം 2.15നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപത്ത് വെച്ചാണ് വെടിവെപ്പ് നടന്നത്. വൈറ്റ്ഹൗസിന് സമീപത്തെ ജനസാന്ദ്രതയേറിയ ഫറാഗട്ട് മെട്രോ സ്റ്റോപ്പിന് അടുത്താണ് വെടിവെപ്പ് നടന്നത്.

വെടിവെപ്പിന് പിന്നാലെ അഫ്ഗാനിസ്താന്‍ പൗരന്മാരുടെ ഇമിഗ്രേഷന്‍ അപേക്ഷകളിലെ നടപടികള്‍ അമേരിക്ക നിര്‍ത്തിവെച്ചിരുന്നു.

Continue Reading

kerala

കാല്‍നട യാത്രക്കാര്‍ കടക്കട്ടെ; സീബ്രാ ക്രോസിങ്ങുകളില്‍ അതിവേഗം വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതf

ഇത്തരം കുറ്റം ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കണം.

Published

on

കാല്‍നട യാത്രക്കാരെ സീബ്രാ ക്രോസിങ്ങുകളില്‍ പരിഗണിക്കാതെ സീബ്രാ ക്രോസിങ്ങുകളില്‍ അതിവേഗം വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. ഇത്തരം കുറ്റം ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കണം. സീബ്രാ ക്രോസിങ്ങുകളില്‍ കാല്‍നടക്കാര്‍ക്ക് പ്രധാന പരിഗണന നല്‍കുന്ന ഡ്രൈവിങ് സംസ്‌കാരം കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

സീബ്രാ ക്രോസിങ്ങുകളില്‍ പ്രധാന അവകാശം കാല്‍നട യാത്രക്കാരനാണെന്ന ബോധം ഡ്രൈവര്‍മാരില്‍ ഉണ്ടാക്കണമെനനും ലൈസന്‍സിനായുള്ള റോഡ് ടെസ്റ്റ് നടത്തുമ്പോള്‍ ഇക്കാര്യംകൂടി പരിശോധിക്കണമെനന്ും പറയുന്നു. ഈവര്‍ഷം ഒക്ടോബര്‍ 31 വരെ മാത്രം സീബ്രാലൈന്‍ മറികടക്കുന്നതിനിടെ 218 പേര്‍ വാഹനമിടിച്ചു മരിച്ചുവെന്ന മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിര്‍ദേശം.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നവരെ വാഹനത്തിന്റെ വേഗം കൂട്ടിയും ഹോണ്‍ അടിച്ചും പേടിപ്പിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നാഗരാജു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

Trending