അലഹബാദ് ഹൈക്കോടതിയിലെ 10 അഡീഷണല്‍ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിക്കുന്നതിനുള്ള നിര്‍ദേശം ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ കൊളീജിയം അംഗീകരിച്ചു. ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍ പച്ചോരി, സുഭാഷ് ചന്ദ്ര ശര്‍മ്മ, സുഭാഷ് ചന്ദ്, സരോജ് യാദവ്, മുഹമ്മദ് അസ്‌ലം, അനില്‍ കുമാര്‍ ഓജ, സാധന റാണി ഠാക്കൂര്‍, സയ്യിദ് അഫ്താബ് ഹുസൈന്‍ റിസ്‌വി, അജയ് ത്യാഗി, അജയ് കുമാര്‍ ശ്രീവാസ്തവ എന്നിവരുടെ നിയമനമാണ് അംഗീകരിച്ചത്.

മെയ് 21 ന് ചേര്‍ന്ന കൊളീജിയം തീരുമാനം ഇന്നലെ സുപ്രീം കോടതി വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തു. ഹൈക്കോടതി ജഡ്ജിമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്ന മൂന്നംഗ കൊളീജിയത്തില്‍ ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ യു.യു ലളിത്, എ.എം ഖാന്‍വില്‍ക്കര്‍ എന്നിവരും ഉള്‍പ്പെടുന്നു.